Headlines

മാവേലിക്കരയിൽ ഇരുപത്തിമൂന്നുകാരി തൂങ്ങിമരിച്ച നിലയിൽ

മാവേലിക്കര: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി (23) ആണ് മരിച്ചത്. ബിരുദാനന്തരബിരുദം നേടിയ ശേഷം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്തു വരികയായിരുന്നു രശ്മിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരിച്ചു. രശ്മിയുടെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പിതാവ് രാമചന്ദ്രന്‍ നൂറനാട് പൊലീസില്‍ പരാതി നല്‍കി. ദേവികയാണ് രശ്മിയുടെ സഹോദരി

Read More

വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞു വീണു; യുവാവിനു ദാരുണാന്ത്യം

കോഴിക്കോട്: വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പയ്യോളി മരച്ചാലിൽ സിറാജ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം. അയൽ വീട്ടിലെ വിവാഹത്തിനു ഉച്ച ഭക്ഷണം വിളമ്പുകയായിരുന്നു സിറാജ്. അതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കി. ഫസിലയാണ് സിറാജിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് ഹിദാഷ് അമൻ, ആയിഷ സൂബിയ, സരിയ മറിയം ബീവി

Read More

ലൈംഗികപീഡന കേസിൽ യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ : പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ ശാസ്താങ്കൽ ഭാഗത്ത് കുന്നപ്പള്ളീൽ വീട്ടിൽ സ്റ്റാലിൻ (39) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ രൂപേഷ്, എ.എസ്.ഐ മാരായ പത്മകുമാർ, ബിജു, സി.പി.ഓ മാരായ അനൂപ് പി.റ്റി,…

Read More

ഐടി പാർക്കിൽ മദ്യം ഈ വർഷം തന്നെ നിയമസഭാ സമിതിയുടെ അംഗീകാരം

തിരുവനന്തപുരം: ഐ ടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എം എൽ എ മാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി പാർക്കുകൾക്ക് എഫ് എൽ 4 സി ലൈസൻസ് നൽകും. ലൈസൻസ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഐ ടി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നൽകും.ഭാവിയിൽ…

Read More

റോഡിന് സ്ഥലം നൽകിയില്ല; വീട്ടുകാരെ ബന്ദികളാക്കി അർധരാത്രി സിപിഎം പ്രവർത്തകർ മതിലും ഗേറ്റും പൊളിച്ചെന്ന് പരാതി

കണ്ണൂർ: കണ്ണൂർ മാങ്ങാട്ടിടത്ത് റോഡ് വീതി കൂട്ടാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച് വീട്ടുമതിലും ഗേറ്റും അർധരാത്രി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി. കമ്പികൊണ്ട് വാതിൽ പൂട്ടിയിട്ട ശേഷം വീട്ടുകാരെ ബന്ദികളാക്കി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചെന്നാണ് ആരോപണം. കൂളിക്കടവിലെ ഹാജിറയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാങ്ങാട്ടിടം പഞ്ചായത്തിലെ കൂളിക്കടവിലേക്കുളള റോഡരികിലാണ് ഹാജിറയുടെ വീട്. ഇവിടെ റോഡ് നവീകരണം നടക്കുന്നുണ്ട്. ഇതിന് സ്ഥലം വിട്ടുനൽകിയില്ലെന്നാരോപിച്ചായിരുന്നു അക്രമെന്നാണ് പരാതി. ചൊവ്വാഴ്ച അർധരാത്രി മണ്ണുമാന്തി യന്ത്രത്തിന്‍റെ ശബ്ദം…

Read More

ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പാറശാല, പൊൻവിള റോഡ് വഴി ബൈക്കിൽ വരുകയായിരുന്ന യുവാവ് ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഉടൻ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയശേഷം തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More

ക്ഷേത്രത്തിലെ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ചു; പൂജാരിയായ മധ്യവയസ്‌കൻ മരിച്ചു

ഈറോഡ്: ക്ഷേത്രത്തിലെ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ഗോപിച്ചെട്ടിപ്പാളയത്തിൽ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തിലെ ക്ഷേത്രത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. 25 വർഷമായി ഈ ക്ഷേത്രത്തിൽ ജേലിച്ചെയ്യുന്ന പളനി സാമി (51) ആണ് മരിച്ചത്.ക്ഷേത്രത്തിലെ 10 പൂജാരികളിൽ ഒരാളായ പളനി സാമി ഒഴിവ് സമയങ്ങളിൽ വാൻ ഡ്രെെവറായും ജോലി നോക്കുന്നു. പാരമ്പര്യമായി പളനി സാമിയുടെ കുടുംബമാണ് ചെട്ടിപ്പാളയത്തിലെ ക്ഷേത്രത്തിലെ പൂജ നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഭക്തർ 20 ആടുകളെ നേർച്ചയ്ക്കായി എത്തിച്ചിരുന്നു. ഇവയെ ബലി…

Read More

ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; പ്രതിയെ പിടികൂടാൻ എയിംസ് വാർഡിലേക്ക് ജീപ്പ് ഓടിച്ച് കയറ്റി പോലീസ്

ഡെറാഡൂണ്‍: ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഋഷികേശിലുള്ള എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അത്യഹിത വിഭാഗത്തിലേക്ക് പ്രതിയെ പിടികൂടാനെത്തിയ പോലീസ് ജീപ്പ് ഓടിച്ച് കയറ്റി. വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയെ തുടർന്നാണ് ആരോപണവിധേയനായ നഴ്‌സിങ് ഓഫീസറെ പിടികൂടാൻ പോലീസ് വാഹനവുമായി അത്യാഹിത വിഭാഗത്തിലേക്കെത്തിയത്. ഇരുവശങ്ങളിലും രോഗികള്‍ കിടക്കുന്ന വാര്‍ഡിലേക്ക് പോലീസ് ജീപ്പുമായി എത്തുന്ന 26-സെക്കന്‍ഡ് നീളമുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്. സതീഷ് കുമാറെന്ന നഴ്‌സിങ് ഓഫീസര്‍ തിയറ്ററിനുള്ളില്‍വെച്ച് വനിതാ…

Read More

തോപ്പില്‍ഭാസി ജന്മശതാബ്ദി – കെ.പി.എ.സി വജ്രജൂബിലി ആഘോഷങ്ങള്‍ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :തോപ്പില്‍ഭാസി ജന്മ ശതാബ്ദിയുടെയും കെ.പി.എ.സി വജ്രജൂബിലിയുടെയും ഔപചാരിക ഉദ്ഘാടനം തിരുവനന്തപുരം കാര്‍ത്തിക തിരുന്നാള്‍ തീയേറ്ററില്‍ ചലച്ചിത്ര സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കെ.പി.എ.സി അദ്ധ്യക്ഷനുമായ ബിനോയ് വിശ്വം എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ, മുൻ എം.പി.പന്ന്യന്‍ രവീന്ദ്രന്‍, കെ.ജയകുമാര്‍. ഐ.എ.എസ്. മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിനു മുന്നോടിയായി കെ.പി.എ.സി നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കി ദേവരാജന്‍ ശക്തിഗാഥ ഗാനാഞ്ജലി അവതരിപ്പിച്ചു. യോഗത്തില്‍ തോപ്പില്‍ഭാസിയുടെ മകള്‍ മാല…

Read More

കോട്ടയം ഏറ്റുമാനൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം : മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ ( 38 )ആണ് മരിച്ചത്. ചൂണ്ടയിടാൻ പോയ യുവാവ് വെള്ളത്തിൽവീണതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കാണാതായ വിമോദിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial