ഉത്തരം അറിയില്ലെങ്കിൽ എഴുതി പഠിക്ക്; എസ്പിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ എസ്ഐക്ക് ഇമ്പോസിഷൻ
പത്തനംതിട്ട: പത്തനംതിട്ടയില്‍ എസ്പിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ എസ്ഐക്ക് ഇമ്പോസിഷൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പുതിയ ക്രിമിനല്‍ നിയമത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിനാണ് വനിതാ എസ്ഐക്ക് ഉത്തരംമുട്ടിയത്. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ ആണ് സംഭവം. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് വനിതാ എസ്ഐക്ക് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം നൽകിയത്. എസ്പി ചോദിച്ച ചോദ്യത്തിന് എസ് ഐ മറുപടി നൽകിയില്ല. പുതിയ ക്രിമിനൽ നിയമവ്യവസ്ഥയായ ബിഎൻഎസിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം. തുടർന്നാണ് ഇമ്പോസിഷൻ എഴുതി…

