മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു

മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. നടി സീമ ജി നായരാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.അമ്മ കൂലിപ്പണി ചെയ്താണ് തന്നെ പോറ്റിയതെന്നും , നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണെന്നും ലീല മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. നോർത്ത് പരവൂറിലെ ചെറിയ പള്ളിയിലുള്ള വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. രണ്ട് ആണ്‍മക്കളായിരുന്നു ഇവർക്ക്….

Read More

ദേശീയ പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊപ്പം:ദേശീയപാതയിൽ ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൊപ്പം പുലാശ്ശേരി പുതുമന തുരുത്തിങ്ങൽ വീട്ടിൽ അജിത് (23)ആണ് മരിച്ചത്. അജിത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം

Read More

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ ബാധിച്ച് കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു. ചാന്തിപുര വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെയാണ് മരിച്ചത് 8 മരിച്ചത്. മരിച്ചവരിൽ 6 കുട്ടികളും. 15 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഗുജറാത്തിൽ അതീവ ജാഗ്രത നിർദേശം നൽകി. രാജസ്ഥാനിൽ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശിൽ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു.കഴിഞ്ഞയാഴ്ച സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധർ ചന്ദിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന്…

Read More

തിരുവനന്തപുരം നന്ദിയോട്  പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; കടയുടമക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീമുരുക പടക്കനിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പടക്കനിര്‍മാണ ശാല ഉടമ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയത്ത് ഇയാള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. രാവിലെ പത്തരയോടെ ഉഗ്രസ്‌ഫോടന ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. അതിനുശേഷമാണ് അകത്തുണ്ടായിരുന്നു ഉടമയെ പുറത്തെത്തിച്ചത്. സാരമായി പൊള്ളലേറ്റ ഷിബുവിനെ…

Read More

അജിത് പവാര്‍ വിഭാഗം എന്‍സിപിക്ക് വീണ്ടും തിരിച്ചടി; നാലു നേതാക്കള്‍ പാര്‍ട്ടി വിട്ടു

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് വീണ്ടും തിരിച്ചടി. നാലു പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു. ഇവര്‍ ശരദ് പവാറിന്റെ എന്‍സിപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപി പിംപ്രി-ചിന്ദ്‌വാഡ് യൂണിറ്റ് തലവന്‍ അജിത് ഗാവ്‌നെ, പിംപ്രി-ചിന്ദ്‌വാഡ് സ്റ്റുഡന്റ്‌സ് വിങ് ചീഫ് യാഷ് സാനെ, മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ രാഹുല്‍ ഭോസാലെ, പങ്കജ് ഭലേക്കര്‍ എന്നിവരാണ് അജിത് പവാറിന് രാജിക്കത്ത് സമര്‍പ്പിച്ചത്. അജിത് പവാര്‍ പക്ഷത്തു നിന്നും ഭൂരിഭാഗം നേതാക്കളും മാതൃസംഘടനയായ ശരദ് പവാറിന്റെ…

Read More

വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടിയത് മക്കളുടെ വിവാഹം നടക്കാൻ മണിക്കൂറുകൾ അവശേഷിക്കെ; തന്റെ ഭാര്യയെ മയക്കിയെടുത്ത് തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി യുവതിയുടെ പിതാവ്

വിവാഹത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടി. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ ഗഞ്ച് ദുന്ദ്വാര മേഖലയിലാണ് സംഭവം. ഷക്കീൽ എന്നയാളാണ് തന്റെ മകന്റെ വധുവിന്റെ അമ്മയുമായി ഒളിച്ചോടിയത്. തന്റെ ഭാര്യയെ ഷക്കീൽ മയക്കിയെടുത്ത് തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് പപ്പു എന്നയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷക്കീലിന് 10 മക്കളും പപ്പുവിനും ഒളിച്ചോടിപ്പോയ ഭാര്യയ്ക്കും 6 കുട്ടികളുമുണ്ട്. ഷക്കിലിന്റെ മകനും പപ്പുവിന്റെ മകളുമായുള്ള വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഷക്കീൽ പപ്പുവിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ഇതിനിടയിലാണ് പപ്പുവിന്റെ…

Read More

കനത്ത മഴയിലും കാറ്റിലും നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു; മാതൃകാപരമായ പ്രവർത്തനവുമായി കിഴക്കഞ്ചേരി കെഎസ്ഇബി

പാലക്കാട് : പാലക്കാട് ജില്ലയിൽ ശക്‌തമായ മഴ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി നല്ല കാറ്റിലും മഴയിലും നിരവധി മരങ്ങളാണ് കടപുഴുകി വീണത്. നിരവധി വീടുകളും വൈദ്യുതി പോസ്റ്റുകളും ശക്തമായ മഴയിൽ തകർന്നിരുന്നു. ആലത്തൂർ കിഴക്കഞ്ചേരി പഞ്ചായത്തിൽ കെ എസ്ഇബി ജീവനക്കാർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. കാറ്റിൽ മരങ്ങൾ വീണ് കെഎസ്ഇബിയുടെ പതിനഞ്ചിലധികം പോസ്റ്റുകൾ തകർന്നു. ശക്തമായ മഴയിലും കാറ്റിലും സ്വന്തം ജീവൻ പോലും പണയം വച്ച് കെഎസ്ഇബി ജീവനക്കാർ രാത്രി പകലില്ലാതെ  മരങ്ങൾ മുറിച്ച് മാറ്റി…

Read More

കാസര്‍കോട് ബസിൽ യുവതിയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം; സംഭവം ആറുവയസ്സുകാരിയായ മകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴെന്നും വീട്ടമ്മ

കാസര്‍കോട്: ബസിൽ യുവതിയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം. ആറുവയസ്സുകാരിയായ മകള്‍ക്കൊപ്പം യാത്രചെയ്യുകയായിരുന്നു യുവതി. കാഞ്ഞങ്ങാടുനിന്ന് ബേക്കലിലേക്ക് സ്വകാര്യബസില്‍ യാത്രചെയ്യുന്നതിനിടെയാണ് സംഭവം. ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബസിലെ സീറ്റിലിരിക്കുന്ന യാത്രക്കാരന്‍ ലൈംഗികചേഷ്ടകള്‍ കാണിക്കുന്നതും നഗ്നതാപ്രദര്‍ശനം നടത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Read More

മരം കാറിന് മുകളിലേക്ക് വീണ് അപകടം; സ്ത്രീ മരിച്ചു, ഭര്‍ത്താവിന് പരിക്ക്‌

തിരുവനന്തപുരം: മരം കാറിന് മുകളിലേക്ക് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. പേരൂര്‍ക്കട വഴയിലയിലാണ് സംഭവം. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് കാര്യമായി പരിക്കുണ്ടായിരുന്നില്ല. മരം വീണപ്പോള്‍ തന്നെ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പേരൂര്‍ക്കട- വഴയില റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

Read More

ടാറ്റയും ബിഎസ്എൻഎല്ലുമായി 15,000 കോടി രൂപയുടെ പുതിയ കരാർ; പണികിട്ടാൻ പോകുന്നത് ജിയോയ്ക്കും എയർടെല്ലിനും

കഴിഞ്ഞ ഇടയ്ക്കാണ് റിലയന്‍സ് ജിയോയും, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ മറ്റൊരു നെറ്റ് വർക്കിലേക്ക് ആണ് ആളുകൾ അഭയം പ്രാപിക്കുന്നത്. കൂടുതൽ ആളുകളും അവരുടെ നമ്പറുകൾ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial