ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷണം ഹോബി, പ്രതി പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സോമനെയാണ് മൊബൈൽ മോഷ്ടിച്ച കേസിൽ കോട്ടയം റെയിൽവേ പൊലീസ്പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പന്ത്രണ്ടായിരം രൂപ വിലവരുന്ന മൊബൈൽ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് . മോഷണ കേസിൽ ജയിലായിരുന്ന സോമൻ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

സപ്ലൈക്കോയ്ക്ക് ആവശ്യത്തിന് തുക അനുവദിച്ചില്ല; അതൃപ്തി അറിയിച്ച് മന്ത്രി

ദില്ലി: സപ്ലൈക്കോയ്ക്ക് മതിയായ തുക അനുവദിച്ചില്ലെന്ന അതൃപ്തി പരസ്യമാക്കി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. സപ്ലൈക്കോയ്ക്ക് നിലവിലെ സാഹചര്യത്തില്‍ 500 കോടി രൂപയെങ്കിലും ആവശ്യമാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഇപ്പോള്‍ അനുവദിച്ച 100 കോടി രൂപ തികയില്ലെന്നും കൂടുതല്‍ തുക അനുവദിക്കണമെന്ന ആവശ്യവുമായി ഉടന്‍ ധനമന്ത്രിയെ കാണുമെന്നും ജി ആര്‍ അനില്‍ ദില്ലിയില്‍ പറഞ്ഞു. ഓണ വിപണയില്‍ സപ്ലൈക്കോ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പൊതു വിതരണ മേഖലയെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കേന്ദ്രത്തിനു മുന്‍പില്‍…

Read More

ആസിഫ് അലിയോട് മാപ്പുപറഞ്ഞ് രമേശ് നാരായൺ; മനഃപൂർവം അപമാനിച്ചിട്ടില്ലെന്ന് വിശദീകരണം

കൊച്ചി: ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തിൽ മാപ്പ് പറഞ്ഞ് സംഗീത സംവിധായകൻ രമേശ് നാരായൺ. ആസിഫിന് മനഃപൂർവം അപമാനിച്ചിട്ടില്ലെന്നും ആസിഫ് അലിയാണ് മൊമെന്റോ തന്ന ശേഷം മാറിനിന്നതെന്നും രമേശ് നാരായൺ മാധ്യമങ്ങളോട് പറഞ്ഞു.മൊമെന്റോ തന്ന ശേഷം ആസിഫ് അലി തന്നെയാണ് പുറകിലോട്ട് മാറിനിന്നതെന്നും രമേശ് നാരായൺ ന്യായീകരിച്ചു. താൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ അണിയറപ്രവർത്തകരെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ തന്നെ വിളിച്ചിരുന്നില്ല. അതിനാൽ തനിക്ക് നല്ല വിഷമം തോന്നി. ഇത് ഞാൻ സംഘാടകരെ അറിയിച്ച ശേഷം എനിക്ക്…

Read More

രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകി. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആരുടെ അനാസ്ഥ കാരണമാണ് സംഭവം ഉണ്ടായതെന്ന് വിശദീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. സംഭവത്തിൽ 2 ലിഫ്റ്റ് ഓപ്പറേറ്റർമാരെയും, ഡ്യൂട്ടി സാർജന്റിനെയും സസ്പെൻഡ് ചെയ്തിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ, പ്രിൻസിപ്പൽ,…

Read More

കർണാടക ഗോകർണത്തിനടുത്തുണ്ടായ മണ്ണിടിച്ചിലിൽ മരണം ഏഴായി; അപകടത്തിൽപ്പെട്ടത് ഒരു ഗ്യാസ് ടാങ്കറടക്കം നിരവധി വാഹനങ്ങൾ

കർണാടകയിലെ മണ്ണിടിച്ചിലിൽ മരണ സംഖ്യ ഉയരുന്നു. കര്‍ണാടക ഗോകര്‍ണകയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. ദക്ഷിണ കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ഗ്രാമത്തിന് സമീപമുള്ള NH (ദേശീയ പാത) – 66 -ൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.ദേശീയപാതയ്ക്കരികിലുള്ള ചായക്കടയ്ക്ക് മുന്നിൽ നിന്ന 5 പേരും ഗ്യാസ് ടാങ്കർ ലോറിയുടെ ട്രൈക്കറും ക്ലീനറും അടക്കമുള്ള 7 ആളുകളാണ് മണ്ണിനടിയിൽ കുടുങ്ങിയത്. മണ്ണിടിഞ്ഞു വീണതിനൊപ്പം താഴെക്കൂടെ ഒഴുകുന്ന ഗാഗാവാലി പുഴയിലേക്ക് ഇവർ ഒലിച്ചുപോയതായാണ് ലഭിക്കുന്ന…

Read More

ഭൂമിതട്ടിപ്പ് കേസ്; തമിഴ്‌നാട്ടിലെ മുൻമന്ത്രി എം ആർ വിജയഭാസ്കർ അറസ്റ്റിൽ

ഭൂമിതട്ടിപ്പ് കേസിൽ തമിഴ്‌നാട്ടിലെ മുൻമന്ത്രി എം ആർ വിജയഭാസ്കർ അറസ്റ്റിൽ. സിബിസിഐഡി ആണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് 100 കോടിയുടെ ഭൂമി തട്ടിയെടുത്തു എന്നാണ് കേസ്. എഐഎഡിഎംകെ മുൻ മന്ത്രിയും സഹായി പ്രവീണും തൃശൂരിൽ നിന്നാണ് അറസ്റ്റിലായത്. വിജയഭാസ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കരൂർ ജില്ലാ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. കരൂരിന് സമീപത്തെ വാഗലിലെ പ്രകാശിന്റെ 100 കോടിരൂപ വില മതിക്കുന്ന സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നാണ് എം ആർ വിജയഭാസ്കറിനെതിരായ കേസ്. വിജയഭാസ്കറിന്റെയും കൂട്ടാളികളുടെയും…

Read More

ആമയിഴഞ്ചൻ തോടിലെ മാലിന്യം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ആമയിഴഞ്ചൻ തോടിൻ്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.18 വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.ഈ പ്രദേശത്ത്…

Read More

വീണ്ടും ലിഫ്റ്റ് പണിമുടക്കി, തിരു. മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി, പുറത്തെത്തിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്. ലിഫ്റ്റ് ഉളളിൽ നിന്നും തുറക്കാൻ കഴിയാതാകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ലിഫ്റ്റ് വീണ്ടും പണി മുടക്കിയത്. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇരുവരെയും…

Read More

സ്കൂൾ വരാന്തയിൽ  നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം;മാതാവ് പരിസരത്തെ അവിവാഹിതയായ 32 കാരിയെന്ന് തെളിഞ്ഞു

കാസർകോട് :ആദൂർ പഞ്ചിക്കല്ല് സ്കൂ‌ൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ തിരിച്ചറിഞ്ഞു. പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 32കാരിയാണ് കുഞ്ഞിന്റെ അമ്മ. ഇവർ അവിവാഹിതയാണെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് സ്കൂൾ വരാന്തയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സ്കൂ‌ളിന്റെ സമീപ പ്രദേശങ്ങളിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഓരോ വീടും കയറിയിറങ്ങിയായിരുന്നു പരിശോധന. ഇതിനിടെയാണ്…

Read More

രാജ്യസഭയിൽ എൻഡിഎയുടെ ഭൂരിപക്ഷം കുറഞ്ഞു :ബില്ലുകൾ പാസാക്കാൻ ബുദ്ധിമുട്ടും

ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ രാജ്യസഭയിലെ ഭൂരിപക്ഷം കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സോണാല്‍ മാന്‍സിങ്, മഹേഷ് ജഠ്മലാനി തുടങ്ങിയ നോമിനേറ്റഡ് അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് ബിജെപിയുടെ അംഗസംഖ്യ കുറഞ്ഞത്. ഇതോടെ ബിജെപിയുടെ അംഗബലം 86 ആയും എന്‍ഡിഎയുടേത് 101 ആയും മാറി. 245 അംഗ സഭയില്‍ നിലവിലെ ഭൂരിപക്ഷമായ 113ല്‍ താഴെയാണിത്. അതേസമയം, ഏഴ് നോമിനേറ്റഡ് എംപിമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ എന്‍ഡിഎയ്ക്കുണ്ട്. രാജ്യസഭയിലെ നിലവിലെ അംഗബലം 225 ആണ്. കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യാ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial