Headlines

ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; ഹർജിയിൽ വിധി ഇന്ന്; കെ സുധാകരന് നിർണ്ണായകം

കൊച്ചി: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ മേൽക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയും കുറ്റവിമുക്തനാക്കണമെന്നു ആവശ്യപ്പെട്ട് കെ സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ സുധാകരനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നു…

Read More

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസ്സന്‍ കുട്ടി- ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വ (5) ആണു മരിച്ചത്. ഈ മാസം 13 മുതല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. ഒരാഴ്ചയായി വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു. മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തത്….

Read More

തെന്മല ഡാമിലെ ശുചിമുറിയിൽ ഒളിക്യാമറ; യൂത്ത് കോൺഗ്രസ് പ്രദേശിക നേതാവ് പിടിയിൽ

ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ് അറസ്റ്റിൽ ആയത്. തിരുവനന്തപുരം സ്വദേശികളായ പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. തെന്മല ഡാമിൽ ശുചിമുറി നടത്തിപ്പുകാരനാണ് ആഷിക്. യൂത്ത് കോൺഗ്രസ് പുനലൂർ ബ്ലോക്ക് സെക്രട്ടറി ആണ്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

മുട്ടലോറി മറിഞ്ഞത് കാണാനെത്തി, സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു

പാലക്കാട്: മുട്ട ലോറി മറിഞ്ഞത് കാണാനെത്തിയ സൈക്കിൾ യാത്രികൻ സ്വകാര്യ ബസിടിച്ച് മരിച്ചു. തണ്ണിശ്ശേരി പനന്തൊടിക ടി. കൃഷ്ണനാണ് (63) മരിച്ചത്. പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 10.30-ഓടെയാണ് മരണം സംഭവിച്ചത്. കൊല്ലങ്കോട്ട് നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസാണ് വയോധികനെ ഇടിച്ചത്. രാവിലെ 7.30യോടെ മന്ദത്തുകാവിൽവെച്ച് കൃഷ്ണൻ സഞ്ചരിച്ച സൈക്കിളിൽ തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാമക്കല്ലില്‍ നിന്നും മുട്ടക്കയറ്റി എത്തിയ ലോറിയാണ് കൊടുവായൂരില്‍ ലോഡ് ഇറക്കി പാലക്കാട്ടേക്ക് വരുന്ന വഴി മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ…

Read More

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പത്തനംതിട്ട: മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വെണ്ണിക്കുളം കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ ബിഹാര്‍ ബിദിയ സ്വദേശിയായ നരേശ് (25) ആണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് മണിയോടെ ബിഹാര്‍ സ്വദേശികളായ 3 യുവാക്കള്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങിയരുന്നു. ഇവരില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. വെണ്ണിക്കുളം ബിബിഎം കരാര്‍ കമ്പനിയുടെ തൊഴിലാളിയാണ് കാണാതായ നരേശ്. നാട്ടുകാരുടെയും പൊലീസും ഫയര്‍ ഫോഴ്‌സും അടങ്ങുന്ന സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു.

Read More

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; പിടിയിലായത് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച്

ഗുജറാത്ത്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച് ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐ.എസ്. ഭീകരര്‍ പിടിയിലായി. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) ആണ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പിടിയിലായ ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. വിശദമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എ.ടി.എസ്. അറസ്റ്റ് ചെയ്‌തതായും തുടർന്ന് ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.പി.എല്‍. മത്സരത്തിനായി മൂന്ന് ടീമുകള്‍ അഹമ്മദാബാദില്‍ എത്താനിരിക്കെയാണ് ഐ.എസ്. ഭീകരരായ നാലുപേര്‍…

Read More

കൊരട്ടിയിൽ രാസലഹരി വേട്ട; പതിനഞ്ച് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

തൃശ്ശൂർ: കൊച്ചിയിലേക്ക് കടത്തുകയായിരുന്ന രാസ ലഹരിയുമായി കൊരട്ടിയിൽ യുവാവ് പിടിയിൽ. കണ്ണൂർ ഇരിട്ടി വിളമന സ്വദേശി മലയിൽ വീട്ടിൽ അമൽ കൃഷ്ണ (27)യാണ് അറസ്റ്റ് ചെയ്തത്. ബെംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് രാസലഹരി കടത്തുന്നുവെന്ന രഹസ്യ വിവരത്തെതുടർന്നാണ് പരിശോധന നടത്തിയത്. പതിനഞ്ച് ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. രാസ ലഹരി പോക്കറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു. അമൽ കൃഷ്ണന്റെ പേരില്‍ മുമ്പും ലഹരിമരുന്ന് കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരും….

Read More

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ മന്ത്രിസഭാ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍ വീതം കൂടും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെ വാര്‍ഡുകള്‍ വര്‍ധിക്കും. വാര്‍ഡ് വിഭജനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായി കമ്മീഷനെ നിയോഗിക്കും. സംസ്ഥാനത്താകെ 1200 പുതിയ വാര്‍ഡുകള്‍ വരുമെന്നാണ് കണക്കാക്കുന്നത്. വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡുകൾ, ചെറിയനടപ്പാതകൾ, റെയിൽപ്പാത എന്നിവയും അതിർത്തിയായി പരിഗണിക്കും. പുനർനിർണയ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന കരടിലെ…

Read More

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് കിഴക്കേകരയില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ് (13) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. നൃത്ത പരിശീലനത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിക്ക് നേരത്തെ മറ്റു അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ

Read More

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

ചെന്നൈ: കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കിയ നിലയില്‍. ഐടി ജീവനക്കാരിയായ രമ്യ(33) ആണ് മരിച്ചത്. ശനിയാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു ശേഷം നേരിട്ട സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ശനിയാഴ്ച കാരമടയിലെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് രമ്യയുടെ മാതാപിതാക്കളും ഭര്‍ത്താവ് വെങ്കിടേഷപം ഒരു വിവാഹച്ചടങ്ങിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial