കാസർകോട് സ്കൂളിൽ റാഗിങ്ങ്; ഷൂ ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സീനിയേഴ്സ്; പരാതി നൽകി
കാസർകോട്: കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങ്. സ്കൂളിൽ ഷു ധരിച്ചെത്തിയ പ്ലസ്‌വൺ വിദ്യാർത്ഥിയെ സീനിയേഴ്സ് ക്രൂരമായി മർദിച്ചു. പ്ലസ് ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തി എന്നും കുട്ടി പറഞ്ഞു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പള്ളിക്കര ബിലാൽ നഗർ…

