Headlines

ഗൃഹനാഥന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍; കേസെടുത്ത് പൊലീസ്

ആലപ്പുഴ: ഗൃഹനാഥന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വള്ളികുന്നം കടുവിനാല്‍ പറങ്കാമുട്ടില്‍ സ്വാതി നിവാസില്‍ ചന്ദ്രകുമാറാണ് (60) മരിച്ചത്. ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാര്‍ 2 വര്‍ഷമായി പള്ളിക്കത്തറ ജങ്ഷനു സമീപമുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആള്‍ ചന്ദ്രകുമാര്‍ എത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഭാര്യ അമ്പിളി….

Read More

വന്യമൃഗത്തിന് വച്ച വൈദ്യുതക്കെണിയിൽ പെട്ട് വയോധിക മരിച്ച സംഭവം; സ്ഥലം ഉടമ അറസ്റ്റിൽ

പാലക്കാട്: കാട്ടുപന്നി ശല്യമുള്ളയിടത്ത് ഒരുക്കിയ വൈദ്യുതക്കെണിയിൽ പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട്‌ തെക്കേക്കുളം വീട്ടിൽ അബ്ദുൾകരീം (56) ആണ് അറസ്റ്റിലായത്. പയ്യക്കുണ്ട് കുന്നത്ത് വീട്ടില്‍ കണ്ടന്റെ ഭാര്യ കല്യാണി (78) ആണ് മരണപ്പെട്ടത്. അബ്ദുൾ കരീമിന്‍റെ പുരയിടത്തിൽ കാട്ടുപന്നിയെ തുരത്താൻ വച്ച കെണിയിൽ കല്യാണി അകപ്പെടുകയായിരുന്നു. പറമ്പിൽ മരിച്ചുകിടക്കുന്നത് കണ്ട കല്യാണിയെ പിന്നീട് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് വൈദ്യുതാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ കരീം ആണ്…

Read More

പാലക്കാട് 3 വയസുകാരി പനി ബാധിച്ച് മരിച്ചു

പാലക്കാട്: പനി ബാധിച്ച് പലാക്കാട് മൂന്നു വയസുകാരി മരിച്ചു. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് മരിച്ചത്. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകള്‍ ചിന്നു (3) ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Read More

ചാനൽ ചർച്ചയ്ക്കിടെ തിരുവനന്തപുരം കളക്ടറെ വിമർശിച്ചു; ജോയിന്റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്; പ്രതിഷേധവുമായി ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം: ചാനൽ ചർച്ച നടക്കുന്നതിനിടെ തിരുവനന്തപുരം ജില്ലാ കളക്ടറെ വിമർശിച്ച ജോയിന്റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലിനാണ് റെവെന്യു പ്രിൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകിയത്. സംഭവത്തിൽ പ്രതിഷേധിച്ച് എല്ലാ ജില്ലകളിലെയും കളക്ടറേറ്റിലേയ്ക്ക് നാളെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് ജോയിന്റ് കൗൺസിലിന്റെ തീരുമാനം. തിരുവനന്തപുരം ജില്ല ജനറൽ ആശുപത്രിയിൽ ഒ.പി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കലക്ടർ ജെറോമിക് ജോർജ് കുഴിനഖ ചികിത്സക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു….

Read More

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന്‍ ജിഗിനാണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ്. ജില്ലയില്‍ നിന്നും ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ജില്ലയില്‍ ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ഒരുമാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു. ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത് ജിഗിന്റെ സഹോദരന്‍ ജിബിനെയാണ്. ജിബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു….

Read More

രക്തസാക്ഷി ഫണ്ട് തിരിമറി നടത്തി; സിപിഎം നേതാവിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന്‌ ഒഴിവാക്കി

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം നേരിട്ട സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സംഘടനാ നടപടി. വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗം ടി.രവീന്ദ്രനെ പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന്‌ ഒഴിവാക്കാനും പ്രാഥമിക അംഗത്വംമാത്രം നിലനിർത്താനും ഏരിയാ കമ്മിറ്റി തീരുമാനിച്ചു. ടി.രവീന്ദ്രൻ രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് നേരത്തേ തയ്യാറായിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ നടപടി നീട്ടിവെക്കുകയായിരുന്നു. 2008-ൽ കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ വിഷ്ണുവിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ടിൽനിന്ന്…

Read More

ജനിച്ചതിന് തൊട്ടുപിന്നാലെ നവജാത ശിശു മരിച്ചു; ഒരുമണിക്കൂറിന് ശേഷം പുനർ ജന്മവും

ജനിച്ചതിന് തൊട്ടുപിന്നാലെ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാത ശിശുവിന് ഒരു മണിക്കൂറിന് ശേഷം പുനർജന്മം. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ചകിയ പട്ടണത്തിലാണ് സംഭവം. ഇവിടെയുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ യുവതി ജന്മം നൽകിയ പെൺകുഞ്ഞാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചകിയയിലെ സന്ദീപ് കുമാറിൻറെ ഭാര്യ പ്രിയങ്ക കുമാരി പെൺ കുഞ്ഞിന് ജന്മം നൽകിയത്. രാത്രിയിൽ ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സഹോദരിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്ന് പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. സിസേറിയന് പറഞ്ഞിരുന്നെങ്കിലും…

Read More

ബൈക്കിന്റെ പിറകിൽ കാറിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലജ് ഓഫിസർ മരിച്ചു

കൊട്ടാരക്കര: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലജ് ഓഫിസർക്ക് ദാരുണാന്ത്യം. വാളകം വില്ലേജ് ഓഫിസിലെ സ്പെഷ്യൽ വില്ലേജ് ഓഫിസർ കെ.ബി. ബിനു(43) ആണ് മരിച്ചത്. ഏപ്രിൽ ആറിന് ഉച്ചയോടെ കൊട്ടാരക്കരയിൽ ബിനു സഞ്ചരിച്ച ബൈക്കിന്റെ പിറകിൽ മാരുതി എർട്ടിഗ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ബിനുവിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. ഇടിച്ചിട്ടിട്ട് നിർത്താതെ പോയ വാഹനം കൊട്ടാരക്കര പൊലീസ് പിടികൂടി. പുതിയവീടിന്റെ പ്രതിഷ്ഠാശുശ്രൂഷ നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. ഭാര്യ: നവോമി (അധ്യാപിക,…

Read More

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

കൊച്ചി: കനത്ത മഴയിൽ മൂവാറ്റുപുഴയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരുടെ നില ഗുരുതരമാണ്. മനാപ്പുറത്ത് കുമാരി, ഇവരുടെ മകൻ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകൾ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വാഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ…

Read More

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

കാസർക്കോട്: ചെറുവത്തൂരിൽ കാറിൽ കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടിച്ചെടുത്തു. രണ്ട് കോടിയുടെ സ്വർണമാണ് പിടിച്ചെടുത്തത്. മംഗളൂരു സ്വദേശി ദേവരാജ് സേഠ് എന്നയാളിൽ നിന്നാണ് സ്വർണം പിടിച്ചത്. 2.04 കോടി വില വരുന്ന 2838.35 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. കസ്റ്റംസാണ് സ്വർണം പിടിച്ചത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial