Headlines

l00 ജിഗാബൈറ്റ് വേഗത; ലോകത്തിലെആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ച് ജപ്പാൻ

ടെക് മേഖല വേഗതയിൽ മുന്നേറികൊണ്ടിരിക്കുകയാണ് അതിനൊപ്പം ലോകം മാറികൊണ്ടിരിക്കുകയാണ്. ഇപ്പോൾ‌ 5ജി വരെയെത്തി നിൽക്കുകയാണ്. 6ജിയിലേക്ക് ലോകം മാറുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇതിനിടെ ടെക് ലോകത്തെ ഞെട്ടിച്ച് ആദ്യ 6ജി ഉപകരണം ജപ്പാൻ വികസിപ്പിച്ചിരിക്കുന്നത്. ജപ്പാനിലെ പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെയാണ് ജപ്പാൻ ആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. 100 ജിഗാബൈറ്റ് വേഗതയെന്ന നാഴികക്കല്ല് കൈവരിക്കാൻ 6ജിക്ക് കഴിയുമെന്നാണ് അവകാശവാദം. DOCOMO, NTT കോർപ്പറേഷൻ, NEC കോർപ്പറേഷൻ, ഫുജിറ്റ്സു തുടങ്ങിയ ജപ്പാനിലെ ടെലികോം കമ്പനികളാണ് 6ജി…

Read More

തിരുവനന്തപുരത്ത് ടിപ്പറിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.പെരുമാതുറ സ്വദേശിനി റുക്‌സാന (35)യാണ് മരിച്ചത്. മൂന്നര മണിയോടെയാണ് സംഭവം. കഴക്കൂട്ടം ഭാഗത്തുനിന്നും കണിയാപുരത്തേയ്ക്ക് ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോയ യുവതിയാണ് മരിച്ചത്. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേയ്ക്ക് ഒതുക്കിയപ്പോള്‍ ലോറിയില്‍ തട്ടിയ റുക്‌സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തുനിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്. തുടര്‍ന്ന് ലോറി പിന്നോട്ടെടുത്താണ് യുവതിയെ മാറ്റിയത്. ചതഞ്ഞരഞ്ഞ യുവതിയെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച യുവതിക്ക് പരിക്കില്ല. ലോറി ഡ്രൈവര്‍…

Read More

മദ്യലഹരിയില്‍ തര്‍ക്കം; കണ്ണൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കണ്ണൂർ: പടിയൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കത്തികൊണ്ട് കുത്തിക്കൊന്നു. ചാളാംവയല്‍ കോളനിയില്‍ രാജീവനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സജീവന്‍ ജ്യേഷ്ഠനായ രാജീവനെ കത്തികൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിലും കൈത്തണ്ടയിലും കുത്തേറ്റ രാജീവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങളായ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.

Read More

കാസർകോട് മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 3 മരണം

കാസർകോട് : കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54). ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്. കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാസർകോട്ടേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് ദേശീയപാതയിൽ അപകടമുണ്ടായത്. അപകടത്തിൽപെട്ട ആളെയും കൊണ്ട് മംഗലാപുരത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആംബുലൻസിൽ രോഗിക്കൊപ്പം ഉണ്ടായിരുന്ന ആൾക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Read More

മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; ചത്തത് 3000 കോഴിക്കുഞ്ഞുങ്ങൾ, അപകട കാരണം ഷോർട്ട് സർക്യൂട്ട്

പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. ഇന്നലെ രാത്രി 10. 30 യ്ക്ക് ആണ് സംഭവം. അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് കോഴികുഞ്ഞുങ്ങൾ വെന്തുരുകി ചത്തത്. ഷോർട്ട് സർക്യൂട്ട് മൂലമാണ്അ പകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. കോഴിഫാമിൽ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിംഗ് അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. വയറിങ് കത്തിയതിനെ തുടർന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാൽ തൊഴിലാളികൾ…

Read More

പരാതിക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് അഭിഭാഷകർ അറസ്റ്റിൽ

തലശ്ശേരി: വിവാഹമോചന പരാതിയുമായി ഓഫിസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകർ അറസ്‌റ്റിൽ. അഡ്വ. എം.ജെ. ജോൺസൺ, അഡ്വ. കെ.കെ. ഫിലിപ്പ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്ത്.ഇവരെ വൈദ്യപരിശോധനക്കുശേഷം തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു‌. കേസുമായി അഭിഭാഷക ഓഫിസിലെത്തിയ കോഴിക്കോട് സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. തലശ്ശേരി എസ്.എച്ച്.ഒവിന് നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പ്രതികൾ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. 2023 ഒക്ടോബർ 18നാണ് ഹൈകോടതി…

Read More

വാട്ടർ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ന്യൂഡൽഹി: ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഭർത്താവിനെയും ഭർതൃമാതാവിനെയും കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണാതായ പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം രൂപീകരിച്ചു ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് യുവതി വീട്ടിൽ താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ഭർത്താവ് സമീപത്തെ ജിംസ്…

Read More

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതയായ യുവതി പ്രസവിച്ച സംഭവം: യുവതിയെ വിവാഹം കഴിക്കാമെന്ന് കാമുകൻ

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതയായ യുവതി പ്രസവിച്ച സംഭവത്തിൽ ട്വിസ്റ്റ്. യുവതിയെ വിവാഹം കഴിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കൊല്ലം സ്വദേശിയായ യുവാവ് രംഗത്തെത്തി. യുവതി ജന്മം നൽകിയ കുഞ്ഞിന്റെ പിതാവും ഇയാളാണ്. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താമെന്നും കുഞ്ഞിനെ ഏറ്റെടുക്കാമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ ഞയറാഴ്ച്ചയാണ് ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിൽ 23 വയസുള്ള യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും…

Read More

കോഴിക്കോട് ഊഞ്ഞാലിൽനിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു

കോഴിക്കോട് : ഊഞ്ഞാലിൽനിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകൾ നൈറാ രാജാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരിക്കേൽക്കുകയായിരുന്നു

Read More

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെസ്റ്റ്‌നൈൽ ഫീവർ; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: സംസ്ഥാനത്ത് പത്തുപേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വെസ്റ്റ്‌നൈൽ ഫീവർ രോ​ഗബാധ സ്ഥിരീകരിച്ചത്. പത്തുപേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ കോഴിക്കോട് ജില്ലക്കാരനായ ഒരാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. അതേസമയം, വൃക്ക മാറ്റിവച്ച ശേഷം സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയിൽ കഴിയവേ രണ്ടുപേർ മരിച്ചത് വെസ്റ്റ്‌നൈൽ ഫീവർ ബാധയെ തുടർന്നാണോ എന്ന കാര്യത്തിൽ ഇനിയും ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial