ചരിത്രം പഠിക്കണമെങ്കില്‍ കോളജില്‍ പോകണം’; വിമര്‍ശിക്കുന്നവരെ ‘ദേശവിരുദ്ധര്‍’ എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് പ്രിയങ്ക് ഖാര്‍ഗെ
ഗുല്‍ബര്‍ഗ: പുരാതന ചരിത്രം പറഞ്ഞ് വികസനത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ.ഗുജറാത്തിലെ സോമനാഥ് സ്വാഭിമാന പര്‍വ് പരിപാടിയില്‍ സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ചരിത്രം ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചിരുന്നു. മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക് ഖാര്‍ഗെ രംഗത്തെത്തി. സര്‍ക്കാരിന്റെ 11 വര്‍ഷത്തെ പ്രകടനത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘പ്രധാനമന്ത്രിയില്‍ നിന്ന് നമുക്ക് എന്താണ് വേണ്ടത്?…

