ചെന്നൈയിൽ മലയാളിയായ സിദ്ധവൈദ്യനെയും ഭാര്യയെയും കൊലപ്പെടുത്തി; പിന്നാലെ മോഷ്ടാക്കൾ കവർന്നെടുത്തത് നൂറുപവൻ, അന്വേഷണം
ചെന്നൈ: മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. മുത്താപ്പുതുപ്പെട്ടിലാണ് സംഭവം. സിദ്ധ ഡോക്ടർ ആയ ശിവൻ (72) ഭാര്യയും വിരമിച്ച അദ്ധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം കവർന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെന്ന പേരിൽ എത്തിയവർ ആണ് കൊലപാതകം നടത്തിയതെന്നാണ് സംശയം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ…

