കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി; മതസ്പർധ വളർത്തി രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചു

കോഴിക്കോട്: കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെകെ ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍കിഫില്‍ ആണ് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി ലതിക ഷാഫി പറമ്പിലിനെ ഒരുമതത്തിന്റെ ആളായി ചിത്രികരിച്ചെന്നും മതസ്പര്‍ധ വളര്‍ത്തി രാഷ്ട്രീനേട്ടുമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ജനങ്ങളുടെ മനസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് അപ്രീതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായെന്നും ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയോട് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് കെകെ ലതികയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും…

Read More

മൊബൈൽ ഫോൺ ഉപയോഗം കൂടിയപ്പോൾ വഴക്ക് പറഞ്ഞു; വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

മാഹി: കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകളായ പവിത്രയാണു മരിച്ചത്. ന്യൂമാഹി എംഎം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ടുജെട്ടിക്ക് അടുത്ത് പുഴയിൽനിന്നാണു രാവിലെ മൃതദേഹം കിട്ടിയത്. ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽനിന്നും പെൺകുട്ടിയെ കാണാനില്ലായിരുന്നു. മയ്യഴിപ്പുഴയ്ക്കു സമീപം പെരിങ്ങാടി കല്ലായി അങ്ങാടിയിൽ ഈച്ചി വൈഷ്ണവ് ഹോട്ടലിനു സമീപം വാടകവീട്ടിലാണ് 10 വർഷമായി താമസം. മൊബൈൽ ഫോൺ ഉപയോഗം കൂടിയപ്പോൾ വീട്ടുകാർ…

Read More

പശ്ചിമ ബംഗാൾ ട്രെയിനപകടത്തിൽ മരണസംഖ്യ ഉയരുന്നു: 15 പേരുടെ മരണം സ്ഥിരീകരിച്ചു, 60 പേർക്ക് പരിക്ക്.

കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു ബോഗികളാണ് പാളം തെറ്റിയത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം. ജൽപായ്ഗുരി സ്‌റ്റേഷനിൽ നിന്നും കാഞ്ചൻജംഗ എക്‌സ്പ്രസ് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയായിരുന്നു അപകടം. സ്റ്റേഷനിൽ നിന്നും നീങ്ങുന്നതിനിടെ പിന്നാലെയെത്തിയ ചരക്ക് തീവണ്ടി എക്‌സ്പ്രസിന് പുറകിൽ ഇടിയ്ക്കുകയായിരുന്നു. കൊൽക്കത്തയിലെ സീൽദാഹിലേക്ക് പോകുകയായിരുന്നു കാഞ്ചൻജംഗ എക്‌സ്പ്രസ്. ഇടിയുടെ ആഘാതത്തിൽ ഇരു തീവണ്ടികൾക്കും കേടുപാടുകൾ ഉണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ…

Read More

ഐസ്ക്രീമിൽ മനുഷ്യ വിരൽ; കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മുംബൈ: ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ( എഫ്എസ്എസ്എഐ)യുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയ ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. അതേസമയം, ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. 26കാരനായ ഡോക്ടറാണ് ഐസ്ക്രീമിൽ മനുഷ്യവിരൽ കണ്ടെത്തിയെന്ന പരാതി നൽകിയത്. ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന…

Read More

കോളേജ് കാൻ്റീനിലെ ഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി; പരാതിയുമായി വിദ്യാർഥികൾ; സംഭവം ബീഹാറിൽ

പട്ന: കോളേജ് കാന്റീനിലെ ഭക്ഷണത്തിൽ നിന്ന് വിദ്യാർഥികൾ ചത്ത പാമ്പിനെ കണ്ടെത്തി വിദ്യാർഥികൾ. ബിഹാറിലെ ബങ്കയിലെ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. പതിനഞ്ചോളംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. വ്യാഴാഴ്ച രാത്രി കാൻ്റീനിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് ഓക്കാനവും ഛർദ്ദിയും തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വകാര്യ മെസ് നൽകിയ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തുകയായിരുന്നു. വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പിന്നീട് ഡിസ്ചാർജ് ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിൻ്റെ ഗുണനിലവാരം…

Read More

പാർട്ടി വോട്ടുകൾ പോലും ചോർന്നു; കനത്ത പരാജയത്തിന്റെ കാരണങ്ങൾ സമഗ്രമായി പരിശോധിക്കാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ചോർന്നത് കനത്ത തോൽവിക്ക് കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ചർച്ച. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നിലെ കാരണങ്ങൾ സമ​ഗ്രമായി പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. മണ്ഡല അടിസ്ഥാനത്തിൽ പരാജയ കാരണങ്ങൾ വിലയിരുത്തും. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധനയും വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷനും ഉൾപ്പെടെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. സംസ്ഥന സമിതിക്കുള്ള റിപ്പോർട്ടിൽ നടപടി ശുപാർശയ്ക്കും സാധ്യതയുണ്ട്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ…

Read More

ചാരിറ്റി സംഘടനയുടെ പേരിൽ വീട്ടമ്മമാരുടെ കൈയിൽ നിന്ന് തട്ടിയെടുത്തത് ഒരു കോടി രൂപയോളം; ഏറ്റുമാനൂരിൽ രണ്ടു സ്ത്രീകൾ പിടിയിൽ

കോട്ടയം: ചാരിറ്റി സംഘടനയുടെ പേരിൽ ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ 101 കവല ശങ്കരാമലയിൽ വീട്ടിൽ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൽകൂന്തൽ ചേമ്പളം കിഴക്കേകൊഴുവനാൽ വീട്ടിൽ ജെസി ജോസഫ് (54) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചാരിറ്റി സംഘടനയുടെ പേരിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ആണ് ഇവർ പണം കൈക്കലാക്കിയത്. പേരൂർ സ്വദേശിനികളായ വീട്ടമ്മമാരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന്…

Read More

61 വയസുകാരിയുടെ തുടയിൽ ഉണ്ടായിരുന്നത് 10 കിലോ ഭാരമുള്ള ട്യൂമര്‍;  മുഴ നീക്കം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ്

തൃശൂർ: പുഴക്കല്‍ സ്വദേശിനിയുടെ തുടയിൽ ഉണ്ടായിരുന്ന 10 കിലോ ഭാരമുള്ള മുഴ തൃശൂര്‍ മെഡിക്കല്‍ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ആണ് 61വയസുകാരിയുടെ ട്യൂമര്‍ നീക്കം ചെയ്തത്.ട്യൂമര്‍ കാരണം നടക്കാൻ പോലും അവർക്ക് കഴിഞ്ഞിരുന്നില്ലായിരുന്നു. ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീര്‍ണത വര്‍ധിപ്പിച്ചിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ പോലെ നടക്കാനായത് പുനര്‍ജീവനമായാണ് രോഗിയും ബന്ധുക്കളും കരുതുന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗവും ഓങ്കോ സര്‍ജറി വിഭാഗവും…

Read More

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ദിനം; സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ

ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ സ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. പ്രവാചകനായ ഇബ്രാഹിം നബി ദൈവ കല്പനയെ തുടർന്ന് തൻ്റെ പുത്രൻ ഇസ്മായിലിനെ ബലി കൊടുക്കാൻ തയ്യാറായതിൻ്റെ ത്യാഗ സ്മരണ പുതുക്കലാണ് ബലി പെരുന്നാൾ. പരീക്ഷണങ്ങളെ അതിജീവിക്കുന്നതിൻ്റെ മാധുര്യം വിളംബരം ചെയ്യുക കൂടിയാണ് ഈ ദിനം. ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാളെ പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലും ഈദ് നമസ്കാരവും ഖുത്ബയും ബലികർമ്മങ്ങളും നടക്കും. ഇതിനായുള്ള എല്ലാ ക്രമീകരണവും പൂർത്തിയായി കഴിഞ്ഞു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും…

Read More

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. വണ്ടി ഓടിച്ചിരുന്നയാളാണ് മരിച്ചത്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ കത്തിയത്. ആത്മഹത്യയാണോ , കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല. ഓൾട്ടോ 800 വാഹനമാണ് കത്തിയത്. കാറിൽ ഉണ്ടായിരുന്നത് സ്ത്രീയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. കല്ലുവാതുക്കൽ സ്വദേശിയാണെന്നാണ് സൂചന.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial