നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരൻ മരിച്ചു; മൂന്നുപേർ അറസ്റ്റിൽ
മുംബൈ: കുളത്തിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരൻ മരിച്ചു. മുംബൈയിലെ മഹുൽ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സ്ഥാപിച്ച മോട്ടോറിൽനിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.കേസിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. അറസ്റ്റിലായവരെ പിന്നീട് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച ചെംബൂറിലെ മഹുൽ ഗ്രാമത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പരിസരത്തുള്ള ഹോട്ടലിലേക്ക് വെള്ളം എടുക്കുന്നതിന് വേണ്ടി കുളത്തിൽ അനധികൃതമായി മോട്ടോർ സ്ഥാപിച്ചിരുന്നുവെന്നും ഈ മോട്ടോറിനായി എടുത്ത ഇലക്ട്രിക് വയറിൽ നിന്ന്…

