Headlines

വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പിരിച്ച പണം വകമാറ്റി ചിലവഴിച്ചു; യൂത്ത് കോൺ​ഗ്രസിൽ വിവാ​ദം

കൽപ്പറ്റ : വയനാട് ദുരിതാശ്വാസത്തിൻറെ പേരിൽ പിരിച്ച പണം യൂത്ത് കോൺഗ്രസ് നേതാവ് വകമാറ്റി ചിലവഴിച്ചെന്ന് ആരോപണം. കോഴിക്കോട് ചേളന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെയാണ് മണ്ഡലം പ്രസിഡന്റ് പരാതി നൽകിയത്. കെഎസ്‍‍യു സംസ്ഥാന നേതാവിൻറെ പേരിൽ പിരിച്ച പണം വകമാറ്റി ചിലവഴിച്ചു എന്നാണ് ആരോപണം. എന്നാൽ, സംഭവം വിവാദമായതിന് പിന്നാലെ ഇത്തരമൊരു പരാതി നൽകിയിട്ടില്ലെന്ന് വിശദീകരിച്ച് പരാതിക്കാരനായ മണ്ഡലം പ്രസിഡൻറ് തന്നെ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡൻറ്…

Read More

പാരീസ് ഒളിംപിക്സിന് കൊടിയിറങ്ങി; ഇനി ലോസ് ആഞ്ചലസിൽ

പാരീസ്: പാരീസ് ഒളിംപിക്സിന് കൊടിയിറങ്ങി. പാരിസിലെ സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിലായിരുന്നു സമാപന ചടങ്ങുകൾ. രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷപരിപാടിയിൽ സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും അരങ്ങേറി. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കി താരം പി.ആർ. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാകയേന്തി. ഒളിംപിക്സ് ദീപം ഉയർന്നു കത്തിയ ജാർഡിൻസ് ദെസ് ടുയ്‍ലെറീസിലേക്ക് ഫ്രാൻസിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് കടന്നുവന്നതോടെയാണു പരിപാടികൾക്കു തുടക്കമായത്. റാന്തലിൽ…

Read More

പാലക്കാട് വീണ്ടും സൈബർ തട്ടിപ്പ്; വ്യവസായിയിൽ നിന്നും 29 ലക്ഷവും രണ്ട് ഡോക്ടർമാരിൽ 9 ലക്ഷവും തട്ടി

പാലക്കാട്: യാക്കോബായസഭ നിരണം ഭദ്രാസനാധിപൻ ഡോ.മാർ കുറിലോസിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത രീതിയിൽ പാലക്കാട് ജില്ലയിൽ വ്യാപക സൈബർ തട്ടിപ്പ്. പാലക്കാട് നഗരത്തിലെ ഡോക്ടർമാരും വ്യവസായിയും ഉൾപ്പെടെ മൂന്നു പേരാണ് നിലവിൽ പരാതിയുമായി രംഗത്ത് വന്നത്. ഒരൊറ്റ കോളിലൂടെയാണ് തട്ടിപ്പു സംഘം ആളുകളെ മാനസിക സമ്മ൪ദ്ധത്തിലാക്കുന്നത്. ഇല്ലാത്ത പാഴ്സലിന്റെ പേരിൽ പ്രമുഖ കൊറിയർ കമ്പനിയിൽ നിന്നെന്നു വിശ്വസിപ്പിച്ചെത്തുന്ന വീഡിയോ കോളിലൂടെയാണു തട്ടിപ്പ്. ഇരയാക്കപ്പെടുന്ന വ്യക്തിയുടെ വിലാസത്തിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകളോ വ്യാജ രേഖകളോ കൊറിയർ ആയി…

Read More

മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരി കുളത്തിൽ മരിച്ച നിലയിൽ

മലപ്പുറം: തിരൂരിൽ അഞ്ച് വയസുകാരി കുളത്തിൽ വീണുമരിച്ചു. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനി (5) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് പ്രഥമിക നിഗമനം. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടത്.

Read More

പിടിച്ച് അടി കൊടുക്കുകയാണ് വേണ്ടത് ;സൂപ്പർതാരങ്ങളുടെ പാൻ മസാല പരസ്യത്തിനെതിരെ മുകേഷ് ഖന്ന

      പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിന് അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ എന്നിവർക്കെതിരെ രൂക്ഷവിമർശനവുമായി ശക്തിമാൻ, മഹാഭാരതം തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തനായ നടൻ മുകേഷ് ഖന്ന. ബോളിവുഡ് ബബിൾ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൂപ്പർതാരങ്ങൾ പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിനെ മുകേഷ് ഖന്ന രൂക്ഷമായി വിമർശിച്ചത്. പാൻ മസാലയും ചൂതാട്ട ആപ്പുകളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽനിന്ന് താരങ്ങൾ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവരെ പിടിച്ച് ചുട്ട അടി കൊടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ…

Read More

മലപ്പുറം കരുവാരക്കുണ്ടില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍

മലപ്പുറം : കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് മലവെള്ളപ്പാച്ചില്‍. മലപ്പുറത്തിന്റെ മലയോരമേഖലയായ കരുവാരക്കുണ്ട് അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് തീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന്…

Read More

മണിപ്പൂരിൽ ബോംബ് ആക്രമണത്തിൽ മുൻ എം എൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോപി ജില്ലയിലുണ്ടായ ബോംബേറിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു. സൈകുൽ മുൻ എംഎൽഎ യാംതോങ് ഹാക്കിപ്പിൻ്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സ്‌ഫോടനത്തിൽ പരിക്കേറ്റ ഹാക്കിപ്പിൻ്റെ ഭാര്യ സപം ചാരുബാലയെ സൈകുലിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌ഫോടനം നടക്കുമ്പോൾ ഹാക്കിപ്പ് വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. 64 കാരനായ യാംതോംഗ് ഹാക്കിപ് സൈകുലിൽ നിന്ന് രണ്ട് തവണ എംഎൽഎയായി വിജയിച്ചിട്ടുണ്ട്. 2012ലും 2017ലും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു മത്സരിച്ച അദ്ദേഹം 2022ലെ നിയമസഭാ തിര…

Read More

ഫുട്‌ബോൾ കളിക്കിടെ ബോൾ കൊണ്ട് പരിക്കേറ്റ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: ഫുട്ബാൾ കളിക്കിടെ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മാധവ് ആണ് മരിച്ചത്. സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആണ്. ശനിയാഴ്ച വെെകിട്ട് തൃശൂർ പെൻഷൻ മൂലയിലെ ടർഫിൽ കളിച്ചു കൊണ്ടിരിക്കേയായിരുന്നു സംഭവം. കളിക്കിടെ ബോൾ കൊണ്ടുള്ള ആഘാതത്തെത്തുടർന്ന് ആയിരുന്നു മാധവിന് പരിക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് അന്തരിച്ചു

മലപ്പുറം: മുൻമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയത്. കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ബി.എസ്.സി പൂർത്തിയാക്കി. മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി…

Read More

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം; രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നുകുഴിച്ചു മൂടിയതായി സംശയം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ഉയർന്നത്. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തു. തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് സംശയമുന്നയിച്ചിരിക്കുന്നത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial