കോട്ടയത്തെ ബൂത്തിൽ ചെയ്ത വോട്ട് 715 രേഖപ്പെടുത്തിയവോട്ട് 719:
പരാതിയുമായി എൽഡിഎഫും യുഡിഎഫും

കോട്ടയം: കടനാട് പഞ്ചായത്തിലെ 25 ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസം. 25 ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തത് 715 പേരാണ്. എന്നാല്‍ മെഷീനില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. ഇക്കാര്യം ചൂണ്ടികാട്ടി എല്‍ഡിഎഫും യുഡിഎഫും പ്രിസൈഡിങ് ഓഫിസര്‍ക്ക് പരാതി നല്‍കി. പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസര്‍ ബൂത്ത് ഏജന്റുമാരെ അറിയിച്ചു

Read More

ഹോര്‍ലിക്സും ബൂസ്റ്റും ഇനി ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ല; ലേബലുകളില്‍ മാറ്റം

ന്യൂഡല്‍ഹി: ആരോഗ്യ പാനീയമെന്ന ഹോര്‍ലിക്സിന്റെയും ബൂസ്റ്റിന്റെയും ലേബലില്‍ മാറ്റം. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ബ്രാന്‍ഡുകളുടെ ഉടമയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇവയെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍നിന്ന് ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റിയത്. ബ്രാന്‍ഡുകളില്‍ നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു. ‘ഞങ്ങള്‍ ബ്രാന്‍ഡുകളുടെ ലേബലുകള്‍ ‘ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ എന്നാക്കി മാറ്റിയിട്ടുണ്ട്’ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സിഎഫ്ഒ റിതേഷ് തിവാരി പറഞ്ഞു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാള്‍ വളരെ കൂടുതലാണെന്ന് കേന്ദ്ര…

Read More

മാല പൊട്ടിക്കൽ കേസിൽ അകത്തായപ്പോൾ ഭാര്യ അനുജനെ വിവാഹം ചെയ്തു; ജയിലിൽ നിന്ന് ഇറങ്ങിയതിനു പിന്നാലെ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തറയിൽ എറിഞ്ഞ് കൊന്നു, അറസ്റ്റ്

പട്ന: ഭാര്യ തൻ്റെ അനുജനെ വിവാഹം കഴിച്ചെന്നറിഞ്ഞതിൻ്റെ ദേഷ്യത്തിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് കൊലപ്പെടുത്തി. ബിഹാറിലെ നാഥുപുരയിലാണ് സംഭവം. പ്രദേശവാസിയും മുമ്പ് മാലമോഷണക്കേസിൽ പ്രതിയുമായ വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്. ഇയാൾ ജയിലായ സമയത്താണ് ഭാര്യ ഇയാളുടെ അനുജനെ വിവാഹം ചെയ്തത്. അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മണിക്കൂറുകൾക്ക് ശേഷമാണ് സഹോദരന്റെ മകളെ കൊലപ്പെടുത്തിയത്. മാല പൊട്ടിക്കൽ കേസിൽ അറസ്റ്റിലായി കഴിഞ്ഞ നാല് വർഷമായി വിജയ് ഗുരുഗ്രാമിലെ ബോണ്ട്‌സി ജയിലിൽ തടവിലായിരുന്നു. ജയിലിലായിരിക്കെ…

Read More

കണ്ണൂരിൽ കൽത്തൂൺ ഇളകി വീണ് പതിനാലുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറൽ അധ്യാപകരായ മഹേഷിന്‍റെയും സുനിലയുടെയും മകനായ ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്‍റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

Read More

മൂന്നു ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്; വേനൽച്ചൂടിൽ കേരളം വെന്തുരുകുന്നു

തിരുവനന്തപുരം: വേനൽച്ചൂടിൽ കേരളം വെന്തുരുകുന്നു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഉയരുമെന്ന് മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിൽ മൂന്നു ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയത്. അതേസമയം, അന്തരീക്ഷ താപനില ഇയരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ പാലക്കാട് ഉഷ്ണതരം​ഗം സ്ഥിരീകരിച്ചിരുന്നു. റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്….

Read More

കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ച സംഭവം; നാലുപേർ അറസ്റ്റിൽ

കൊച്ചി: നൈറ്റ് കഫേ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരിൽ ജെനിറ്റ് (23), വയനാട് കൽപറ്റ മുണ്ടേരി പറമ്പിൽ ഹൗസിൽ മുഹമ്മദ് സിനാൻ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസിൽ ആദർശ് ദേവസ്യ (22) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പനമ്പിള്ളിനഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫ്റ്റീരിയയിലാണ് സംങം ആക്രമണം നടത്തുകയും ജീവനക്കാരെ മർദ്ദിക്കുകയും…

Read More

തൃത്താലയിൽ 12 വയസുകാരനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തൃത്താല : 12 വയസ്സുകാരനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫാമിസ് (12) ആണ് മരിച്ചത്. വീട്ടിലെ മുറിക്കകത്ത് ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് ഫാമിസിനെ കണ്ടെത്തുന്നത്. കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചത് 9 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഒമ്പത് മരണം. മരിച്ചവരിൽ 32വയസായ യുവാവും ഉൾപ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. പാലക്കാട് തെങ്കുറിശ്ശി വടക്കേത്തറ എൽ.പി സ്കൂളിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ ശബരി പെടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ തന്നെ മരണവും സംഭവിച്ചു. കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്‍റിന്‍റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ്…

Read More

നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും. 154ആം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. വി മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ബിഎൽഒയുമായി സിപിഐഎം പ്രവർത്തകർ സംസാരിച്ചത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Read More

സാധനം സൂക്ഷിക്കാൻ ഏൽപ്പിച്ചത് ഐ ടി ജീവനക്കാരിയെ, സൂക്ഷിച്ചത് വനിതാ ഹോസ്റ്റലിലും; 1.3 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ചെന്നൈ: വനിതാ ഹോസ്റ്റലിൽ സൂക്ഷിച്ച 1.3 കിലോ കഞ്ചാവുമായി ഐ ടി ജീവനക്കാരിയും ടാക്സി ഡ്രൈവറായ സുഹൃത്തും അറസ്റ്റിൽ. ചൂളൈമേടിലെ വനിതാഹോസ്റ്റലില്‍ താമസിക്കുന്ന ഷര്‍മിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്തല്‍ സംഘത്തിലുള്‍പ്പെട്ട ആളാണ് സുരേഷ്. ഷര്‍മിളയുടെ കൈയിൽ കഞ്ചാവ് സൂക്ഷിക്കാനായി നല്‍കുകയായിരുന്നു എന്ന് പറഞ്ഞു. തുറൈപാക്കത്തിന് സമീപമുള്ള ഐ ടി സ്ഥാപനത്തില്‍ ജോലിചെയ്ത് വരുകയായിരുന്നു ഷര്‍മിള. ഓഫീസിലേക്കും തിരിച്ചും ഐ.ടി.സ്ഥാപനത്തിന്റെ ടാക്‌സിയിലാണ് പോയിരുന്നത്. ഷര്‍മിള, സുരേഷ് ഓടിച്ചിരുന്ന ടാക്‌സിയിലാണ് സ്ഥിരമായി സഞ്ചരിച്ചിരുന്നത്. രണ്ടുപേരും സൗഹൃദത്തിലായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial