Headlines

സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം; എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; 2021ലെ ഐടി നിയമത്തിൽ ഭേദഗതി, പുതിയ നയം ഈ മാസം 20 മുതൽ

     ദില്ലി : സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി. ഫെബ്രുവരി 20ന് നയം നിലവിൽ വരും. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കം പ്രശ്നമുള്ളതാണ്, നീക്കം ചെയ്യണം എന്ന് സർക്കാ‍ർ സംവിധാനം ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം. ഐടി നിയമ ഭേദഗതിയിലെ സുപ്രധാന…

Read More

കാട്ടുപന്നി ശല്യം; കൂടുതല്‍ ഷൂട്ടര്‍മാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഷൂട്ടർമാരെ നിയോഗിക്കാൻ നിർദേശം നല്‍കി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകള്‍ക്ക് കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതല്‍ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാൻ മന്ത്രി ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് നിർദേശം നല്‍കി.ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളില്‍…

Read More

പന്തളം സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

പന്തളം: പന്തളം സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ മുൻ റവന്യൂ ഇൻസ്പെക്ടർക്ക് ശിക്ഷ വിധിച്ച് കോടതി. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ട മുൻസിപ്പാലിറ്റി മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ആണ് കോടതി വിധിച്ചത്. പത്തനംതിട്ട പന്തളം മുനിസിപ്പാലിറ്റി മുൻ റവന്യു ഇൻസ്പെക്ടറും പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയുമായ റെജി ജോർജിനെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം വിജിലൻസ് കോടതി ജഡ്ജ് മോഹിത് സിഎസിന്റേതാണ് ശിക്ഷ വിധി. Cc-18/25(VC-03/17/PtA) U/s 7 of…

Read More

ഭർത്താവും വീട്ടുകാരും വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി

ബെംഗളൂരു: യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീൽ(22) ആണ് മരിച്ചത്. ബീദർ ജില്ലയിലെ ബസവ കല്യാൺ സ്വദേശിയായ ശേഖർ പാട്ടീലിന്റെ ഭാര്യയാണ് അഞ്ജനാബായി. ഭർത്താവും കുടുംബവും അഞ്ജനയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നാണ് ആരോപണം. ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. 2022-ലാണ് അഞ്ജനാബായിയും ശേഖർ പാട്ടീലുമായുള്ള വിവാഹം നടന്നത്. ഇവർക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് ബസവകല്യാണിലെ ഓം കോളനിയിലുള്ള പാട്ടീൽ കുടുംബത്തിന്റെ വീടിനുള്ളിൽ…

Read More

പഞ്ചാബിലെ കോളേജിൽ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നിയമവിദ്യാർത്ഥി സ്വയം വെടിയുതിർത്ത് മരിച്ചു

പഞ്ചാബ്: പഞ്ചാബിലെ കോളേജിൽ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നിയമവിദ്യാർത്ഥി സ്വയം വെടിയുതിർത്ത് മരിച്ചു. പഞ്ചാബ് തരൺ തരണിലെ ഉസ്മ ലോ കോളേജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ പ്രിൻസ് രാജ് ആണ് സഹപാഠിയായ സന്ദീപ് കൗറിന് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ സന്ദീപ് കൗർ ക്ലാസ് റൂമിൽ വെച്ച് തന്നെ മരിച്ചു. തുടർന്ന് പ്രിൻസ് രാജ് സ്വയം വെടിയുതിർക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, വെടിവെയ്പ്പിന് മുമ്പ് പ്രിൻസ് രാജ് ബാഗുമായി…

Read More

ഫെബ്രുവരി 12 ദേശീയ പണിമുടക്ക്;
കേന്ദ്രത്തിനെതിരെ തൊഴിലാളി ഗർജ്ജനം

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധം വ്യാഴാഴ്ച നടക്കും. മോദി സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിയ ലേബർ കോഡ്, വി. ബിജി റാംജി നിയമങ്ങൾ എന്നിവ പിൻവലിക്കുക, ഇലക്ട്രിസിറ്റി ഭേദഗതി ബില്ലിൽ നിന്ന് കേന്ദ്രം പിന്മാറുക, കോർപ്പറേറ്റുകളെ സഹായിക്കുന്ന ശാന്തി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് സംഘടനകൾ വ്യക്തമാക്കി. കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്ന…

Read More

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിന് ഇഡി സമന്‍സ്; ചൊവ്വാഴ്ച ഹാജരാകണം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്. അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത തേടും. കേസുമായി ബന്ധപ്പെട്ട് ജയറാമിനെ നേരത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു ജയറാമും ഉണ്ണികൃഷ്ണന്‍ പോറ്റിയും ചേര്‍ന്ന് പൂജ നടത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നടപടി. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അടുത്തിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു

Read More

മരിക്കാൻ പേടിയാണ്, പക്ഷേ മറ്റ് നിവൃത്തിയില്ല, ഉത്തരവാദി രണ്ടാം ഭാര്യയും അമ്മയും’; വീഡിയോ പങ്കുവച്ച് ഹോട്ടലുടമ ജീവനൊടുക്കി

സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഹോട്ടലുടമ ജീവനൊടുക്കി. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പ്രദീപ് ആണ് മരിച്ചത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതിനുശേഷം രാത്രി കാർ പോർച്ചിലെ സീലിംഗ് ഹുക്കിൽ തൂങ്ങിമരിക്കുകയായിരുന്നു. എട്ടുവർഷമായി തച്ചോട്ടുകാവ് ജംഗ്ഷന് സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്. തന്റെ മരണത്തിന് കാരണം രണ്ടാം ഭാര്യയും അവരുടെ അമ്മയും ഹോട്ടലിന് എതിർവശം പെയിന്റ് വർക്ക് ഷോപ്പ് നടത്തുന്ന ആളുമാണെന്നാണ് പ്രദീപ് വീഡിയോയിൽ പറയുന്നത്. ആദ്യ വിവാഹബന്ധം വേർപിരി‌ഞ്ഞതിനുശേഷം കുറച്ചുനാൾ മുൻപായിരുന്നു പ്രദീപ് രണ്ടാമതും വിവാഹം ചെയ്തത്….

Read More

പിറന്ന് വീണ് മണിക്കൂറുകൾ മാത്രം, ഇൻക്യുബേറ്ററിൽ നവജാത ശിശു വെന്തുമരിച്ചു, മുഖത്തും നെഞ്ചിലും വയറിലും ഗുരുതര പൊള്ളൽ

കാൺപൂർ: ജനിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വിശദമാക്കി ഇൻക്യുബേറ്ററിലാക്കിയ നവജാത ശിശു വെന്തുമരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കാൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ സ്ഥാപിച്ചിരുന്ന വോർമർ മെഷീന് തീപിടിച്ചാണ് അപകടമുണ്ടായത്. ജനിച്ചു മണിക്കൂറുകൾക്കകം ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം കുഞ്ഞ് വെന്തുമരിക്കുകയായിരുന്നു. ബിത്തൂരിലെ ബ്രഹ്മനഗർ ഏരിയയിലുള്ള രാജാ നഴ്സിംഗ് ഹോമിലാണ് നാടിനെ നടുക്കിയ…

Read More

ചിറയിൻകീഴിൽ യുവാവിനെ മുൻവൈരാഗ്യത്തിൻ്റെ പേരിൽ ഇരുമ്പുകമ്പി കൊണ്ട് ആക്രമിച്ചു; പ്രതികൾ പിടിയിൽ

ചിറയിൻകീഴ്: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കല്ലമ്പലം കരവാരം വടവോട്ടുകാവ് ക്ഷേത്രത്തിനു സമീപം കിഴക്കേ കോവിലഴികത്ത് അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി കുന്നുംപുറത്ത് ജയരാജ് (35), ചിറയിൻകീഴ് അടീക്കലം കാവുവിള വ്യാസൻ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുൻവൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ശാർക്കര പുതുക്കരി ആറ്റുവിളുമ്പിൽ വീട്ടിൽ ദിനേശിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ദിനേശിനോടുള്ള വിരോധം കാരണം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സമീപം നിന്ന ദിനേശിനെ പ്രതികൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial