വിവാഹ ആഘോഷങ്ങള്‍ക്കിടെ കുഞ്ഞിനെ കാറില്‍ മറന്നു; മൂന്ന് വയസുകാരി ശ്വാസംമുട്ടി മരിച്ചു
കോട്ട: മൂന്ന് വയസുകാരി കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. പ്രദീപ് നഗറിന്റെ മകള്‍ ഗോര്‍വിക നഗര്‍ ആണ് മരിച്ചത്. വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മാതാപിതാക്കള്‍ കുഞ്ഞിനെ കാറില്‍ നിന്നെടുക്കാന്‍ മറന്നതാണ് ദാരുണ സംഭവത്തിന് കാരണമായത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രദീപ് നഗറും ഭാര്യയും രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് വിവാഹത്തിനെത്തിയത്. വിവാഹ വേദിക്ക് മുന്നിലെത്തിയതോടെ യുവതിയും മൂത്ത പെണ്‍കുട്ടിയും കാറില്‍ നിന്നിറങ്ങി. തുടര്‍ന്ന് പ്രദീപ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി പോയി. കുഞ്ഞ് അമ്മയ്‌ക്കൊപ്പം അകത്തേക്ക് പോയിട്ടുണ്ടാകുമെന്ന് കരുതിയ…

