നിർമാണം നടന്നുകൊണ്ടിരുന്ന വീടിനുമുകളിൽ നിന്ന് താഴേക്ക് വീണു; ഗൃഹനാഥന് ദാരുണാന്ത്യം

തൊടുപുഴ: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളിൽ നിന്നു വീണ് 59 വയസുകാരൻ മരിച്ചു. കലയന്താനി കീത്താപ്പിള്ളിൽ (പാറയ്ക്കൽ) ജോസ് (59) ആണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുകയായിരുന്ന ജോസും കുടുംബവും സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഏതാനും ദിവസം മുൻപാണ് വീട് നിർമാണം ആരംഭിച്ചത്. മറ്റ് തൊഴിലാളികൾക്കൊപ്പം കെട്ടിടത്തിന് മുകളിൽ പണിയിലേർപ്പെട്ടിരുന്ന ജോസ് അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു

Read More

ഒന്നര ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍; ചില്ലറ വില്പനയ്ക്ക് വേണ്ടി എത്തിക്കുന്നത് ബംഗളൂരുവില്‍ നിന്ന്

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ ലഹരിമരുന്നുമായി 21കാരന്‍ പിടിയില്‍. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുയാണ് യുവാവ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള മൂല്യമുണ്ട് . നാട്ടില്‍ കൊണ്ടു വന്നു ചില്ലറ വില്പനയായിരുന്നു പ്രതിയുടെ ലക്‌ഷ്യം. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു. ചെക്കുപോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ്…

Read More

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിൽ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത് ഇ ഡി; വസതിയ്ക്ക് മുന്നിൽ വൻ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്‍റെ വീട്ടിലെത്തിയത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്. കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞിരുന്നത്. അതിനിടെ എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷിയും എൻഫോഴ്സ്മെന്റ് ഡയറ്ക്ടറേറ്റിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘‘കേജ്‌രിവാളിനെ ഡൽഹിക്കാർ സ്വന്തം സഹോദരനെ പോലെയാണ് കാണുന്നത്. എഎപി സർക്കാർ അവർക്കുവേണ്ടി ഒരുപാട്…

Read More

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യ നയ കേസിസിൽ കുരുക്ക് മുറുകുന്നു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യ നയ കേസിസിൽ കുരുക്ക് മുറുകുന്നു. അറസ്റ്റ് തടയണമെന്ന കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ പുതിയ നീക്കം. സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ.ഡി നൽകുന്ന വിശദീകരണം. എട്ട് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കെജ്രിവാളിന്റെ വീട്ടിൽ എത്തിയിരിക്കുന്നത്. ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ല നടപടികളിലേക്ക് സംഘം കടന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, കെജ്രിവാൾ വസതിയിലുണ്ടോയെന്ന കാര്യത്തിൽ ഉൾപ്പെടെ സ്ഥിരീകരണമില്ല. ഡൽഹി മദ്യനയകേസിൽ ഒമ്പത് തവണ കെജ്രിവാളിന് എൻഫോഴ്സസ്മെന്റ്…

Read More

ലൈംഗിക പീഡനക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കറുകച്ചാൽ : വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര മൗണ്ട് വില്ലയിൽ ,(ഇരട്ട പള്ളിക്കൂടം ഭാഗത്ത് ആശിർവാദ് വീട്ടിൽ ഇപ്പോൾ താമസം) ജോസ് എന്ന് വിളിക്കുന്ന മാത്യു കെ ഫിലിപ്പ് (59) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് വീട്ടമ്മയുടെ പേരിലുള്ള സ്ഥലവും, വീടും തന്റെ പേരിലേക്ക് മാറ്റണമെന്ന് തെറ്റിദ്ധരിപ്പിച്ച് എഴുതി വാങ്ങിയതിനു ശേഷം ഇത് തിരികെ നൽകാതെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പലതവണകളിലായി…

Read More

മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി; അണ്ണാമലൈ കോയമ്പത്തൂരില്‍ മത്സരിക്കും

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാർഥികളുടെ മൂന്നാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. തമിഴ്‌നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ചെന്നൈ മണ്ഡലത്തിൽ മത്സരിക്കും. സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ കോയമ്പത്തൂരിൽ മത്സരിക്കും. കന്യാകുമാരിയിൽ വീണ്ടും പൊൻ രാധാകൃഷ്ണൻ സ്ഥാനാർത്ഥിയാകും. തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരെ നൈനാർ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. ബിജെപി മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക- ചെന്നെ സൗത്ത് – തമിഴിസൈ സൗന്ദരരാജൻ, ചെന്നൈ സെൻട്രൽ വിനോജ്…

Read More

14 വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് ഏഴുവർഷം കഠിന തടവും 31,000 രൂപ പിഴയും

പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം ഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മങ്കട ഇരുമ്പിളിയം പാലക്കാത്തടം പാറക്കൽ വീട്ടിൽ ബാബുരാജ് (33) ആണ് പ്രതി. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്. സൂരജ് ആണ് പതിനാല് വയസുകാരനെ പീഡിപ്പിച്ച പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. മങ്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം അധികം തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം…

Read More

‘സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം’; സജി ചെറിയാൻ

ആർ എൽ വി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം. സങ്കുചിത ചിന്തകൾ കൊണ്ട് നടക്കുന്നവർക്ക് കലാമണ്ഡലം എന്ന പേര് ചേർക്കാൻ പോലും യോഗ്യതയില്ല. നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് അവരുടെ വാക്കുകളില്‍ നിന്നും വെളിവാകുന്നതെന്നും മന്ത്രി.മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി ഉള്ളയാളും എംജി സര്‍വകലാശാലയില്‍ നിന്നും എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും ചെയ്ത കലാകാരനാണ് ആർഎൽവി രാമകൃഷ്ണന്‍. സത്യഭാമ അപമാനിച്ച കറുത്ത നിറമുള്ളവര്‍ക്കും…

Read More

‘ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ല’; സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് പതഞ്ജലി

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യങ്ങള്‍ നല്‍കിയ സംഭവത്തില്‍ നിരുപാധികം മാപ്പുപറഞ്ഞ് ആയുര്‍വേദ മരുന്നുത്പാദന കന്പനിയായ പതഞ്ജലി. ഖേദം പ്രകടിപ്പിച്ച് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കി. അവകാശവാദങ്ങള്‍ അശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്നാണ് വിശദീകരണം. സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്നലെ പതഞ്ജലി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ഏപ്രില്‍ രണ്ടിന് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവിനോടും പതഞ്ജലി എംഡി ബാലകൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ്…

Read More

അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന്; നാട്ടിലില്ലാത്തവരുടെ പട്ടിക തയ്യാറാക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍നാലിനു പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേര്‍ക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25നകം അപേക്ഷിച്ചാല്‍ പട്ടികയില്‍ ഇടം നേടാം. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ ഏപ്രില്‍ 4 വരെ പേരു ചേര്‍ക്കാമെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസമെങ്കിലും വേണ്ടതിനാല്‍ 25നു മുന്‍പെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം കൗള്‍ പറഞ്ഞു ഏപ്രില്‍ 4ന് അന്തിമ പട്ടിക തയ്യാറാക്കിയശേഷം നാട്ടിലില്ലാത്തവര്‍, സ്ഥലംമാറിപ്പോയവര്‍, മരിച്ചവര്‍ എന്നിവരുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial