തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം വിലക്കണം; സുപ്രിംകോടതിയിൽ ഹർജിയുമായി കോൺഗ്രസ് നേതാവ്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും(Chief Election Commissioner) മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും(Election Commissioners) ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ (ECI) ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ(Centre) തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ(SC) ഹർജി. കോൺഗ്രസ് നേതാവ് ജയ താക്കൂറാണ് ഹർജി നൽകിയത്. 2023ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആൻ്റ് ഇലക്ഷൻ കമ്മീഷണർ ആക്‌ട് പ്രകാരം തിരഞ്ഞെടുപ്പ് ബോഡിയിലെ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ നിന്ന് കേന്ദ്രത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ഹർജി നൽകിയത്. അരൂപ് ബാരൻവാൾ…

