അമ്മയെയും കുഞ്ഞിനേയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: ഭർത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിൻറെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ് പോലീസിനു ലഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് കൃഷ്ണപ്രിയ മകളുമായി ഭർതൃഗൃഹത്തിലേയ്ക്ക് ഇറങ്ങിയത്. ഇരുവരെയും കാണാതായതോടെ യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പോലീസിൽ പരാതി നൽകിയിരുന്നു. കാഞ്ഞാണിയിൽ…

