കുട്ടികളുടെവായനശാല ഉദ്ഘാടനം ചെയ്തു

വാമനപുരം :പൊയ്കമുക്ക് വലിയവിളയിൽ കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഉദയൻ കലാനികേതൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായബിന്ദു, സുജിത എന്നിവർ സംസാരിച്ചു. സിജി കൃഷ്ണൻ സ്വാഗതവും സന്തോഷ്‌ നന്ദിയും പറഞ്ഞു.അയ്യപ്പസേവാസമിതി ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ വായനശാല ആരംഭിച്ചത്. ചടങ്ങിൽ കലാകാരന്മാർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.

Read More

പാലക്കാട് സ്വദേശിയായ വയോധിക സൂര്യഘാതമേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെ മരിച്ച വയോധികയുടെ മരണ കാരണം സൂര്യാഘാതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയാണ് സ്ഥീരികരിച്ചത്. ഇന്നലെയാണ് കനാലില്‍ മരിച്ചനിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ഇന്നലെ തന്നെ ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണകാരണം എന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്. 41 ഡിഗ്രി ചൂടാണ് പാലക്കാട് അനുഭവപ്പെടുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട്…

Read More

അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്‌ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നും ആരോഗ്യവകുപ്പിൻ്റെ ആരോഗ്യ ജാഗ്രതാ നിർദ്ദേശത്തെ തുടർന്നും ആരോഗ്യ വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിൽ…

Read More

പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് മെയ് ഒന്നുമുതല്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ തന്നെ നടപ്പാക്കാന്‍ തീരുമാനിച്ച് ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചിട്ടുണ്ട്. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചു. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്. മന്ത്രിയുടെ…

Read More

കോവളം-ബേക്കല്‍
ജലപാതയില്‍ ടൂറിസം
പദ്ധതി നടപ്പാക്കും

കാസർഗോഡ് : ബേക്കൽ-കോവളം ജലപാതയില്‍ ടൂറിസം, വാണിജ്യ പദ്ധതികള്‍ക്ക് സാദ്ധ്യതാപഠനം പുരോഗമിക്കുന്നു. മലബാർ മേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കി വിശദമായ പദ്ധതി റിപ്പോർട്ടും തയ്യാറാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) നടപ്പാക്കും. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത ഉള്‍പ്പെടെ വെസ്റ്റ്കോസ്റ്റ് കനാലുമായി ബന്ധിപ്പിച്ചാണ് പദ്ധതികള്‍. ജലപാത 13 ഭാഗങ്ങളായി തിരിച്ചാണ് സാദ്ധ്യതാപഠനം. രണ്ടിടത്തെ പഠനം പൂർത്തിയായി. നാലിടത്ത് അവസാനഘട്ടത്തിലാണ്. കോസ്റ്റല്‍ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും (സിയാല്‍) ചേർന്ന് രൂപീകരിച്ച കേരള…

Read More

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. അമ്പപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ പ്രസവം ഒരു മാസം മുന്നെയായിരുന്നു. പിന്നാലെ അണുബാധയുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങളെ ഉള്‍പ്പെടെ അണുബാധ ബാധിച്ചു. ഐസിയുവിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അതേസമയം യുവതി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. രണ്ട് തവണ യുവതിക്ക് ഹൃദയാഘാതം ഉണ്ടായതായും ഇതാണ് മരണ കാരണമെന്നും ചികിത്സാപ്പിഴവില്ലെന്നും അധികൃതര്‍ പറഞ്ഞു. യുവതിയുടെ മരണത്തെ…

Read More

പാലക്കാട് ജില്ലാ ജയിലില്‍ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ ജോലിക്കിടെ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. അസിസ്റ്റന്‍റ് സൂപ്രണ്ട് മുരളീധരൻ (55) ആണ് മരിച്ചത്. ഓഫീസ് മുറിയിൽ വീണു കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

Read More

മുന്നോട്ടു നീങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽവഴുതി വീണു; 57 വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുന്നോട്ടു നീങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച അമ്പത്തിയേഴുകാരി ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. പാറശാല പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കുമാരി ഷീബ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. കൊച്ചുവേളി– നാഗർകോവിൽ എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തി മുന്നോട്ട് എടുത്തപ്പോൾ ഷീബ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീണു. ഷീബയുടെ ഒരു കാൽ മൃതദേഹത്തിൽനിന്നും വേർപ്പെട്ട് ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു

Read More

നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്‌പോര്, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: റോഡിൽ പരസ്‌പരം വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും. മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്, ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.സ്വകാര്യ വാഹനത്തിലായിരുന്നു മേയറും സംഘവും യാത്ര ചെയ്തിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് കാർ ബസിന് വട്ടം വച്ചത്. തുടർന്ന് ബസ്…

Read More

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു മരിച്ചു

എടപ്പാൾ : റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിച്ച് പരിക്കറ്റയാൾ മരണപ്പെട്ടു. അയിലക്കാട് വീട്ടില വളപ്പിൽ അഹമ്മദ് (55) ആണ് മരിച്ചത്. കുറ്റിപ്പുറം-തൃശൂർ സംസ്ഥാനപാതയിൽ നടുവട്ടത്ത് ഇന്ന് രാവിലെ 7.15 മണിയോടെയാണ് അപകടം. റോഡ് ക്രോസ് ചെയ്യുകയായിരുന്നതിനിടെ മാരുതി ബ്രെസ കാർ ഇടിക്കുകയായിരുന്നു.. നാട്ടുകാർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. അയിലക്കാടുള്ള വീട്ടിൽ നിന്നും പഴം വാങ്ങാനായി നടുവട്ടത്തേക്ക് വരുന്നതിനിടെ സ്കൂട്ടിയിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന് വാങ്ങാനായി നടന്നുപോകുന്ന സമയം റോഡ് ക്രോസ് ചെയ്‌തപ്പോഴാണ് അപകടം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial