Headlines

മുരളീധരന്‍ സീറ്റ് മാറിയത് പരാജയ ഭീതി കൊണ്ട്; തൃശൂരില്‍ മത്സരം ലൂസായെന്ന്

തിരുവനന്തപുരം: വടകരയില്‍ തോല്‍വി ഭയന്നാണ് കെ മുരളീധരന്‍ തൃശൂരിലേക്ക് മാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെ മുരളീധരന്‍ അവസരവാദിയാണ്. മുരളീധരന്‍ എത്തിയതോടെ തൃശൂരില്‍ മത്സരം ലൂസായി. തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമെന്ന് ഉറപ്പാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയാകുന്ന കാഴ്ചയാണ്. ടി എന്‍ പ്രതാപനും വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ പദ്മജയാണ് കാലുമാറിയത്. കേരളത്തില്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് കുട്ടുമെന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് പിടികിട്ടിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം…

Read More

സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ മുന്‍ അധ്യക്ഷയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. രാഷ്ട്രപതിയാണ് സുധാ മൂര്‍ത്തിയെ ഉപരിസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. സ്ത്രീശാക്തീകരണത്തിന്റെ സാക്ഷ്യപത്രമാണ് സുധാമൂര്‍ത്തിയുടെ നിയമനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സുധാമൂര്‍ത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സാമൂഹ്യരംഗത്തും വിദ്യാഭ്യാസരംഗത്തും അടക്കം സുധാമൂര്‍ത്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനാത്മകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ പത്‌നിയാണ് 73കാരിയായ സുധാമൂര്‍ത്തി. എഴുത്തുകാരി കൂടിയായ സുധാമൂര്‍ത്തിക്ക് പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

Read More

കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം ; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം: എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരിക്കുണ്ട്. എല്ലാവരെയും പ്രദേശത്തുള്ള വിവിധ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആളുടെ പരിക്ക് ഗുരുതരമെന്നാണ് അറിയുന്നത്. ബസിലുള്ളവരുടെ പരിക്ക് അത്ര സാരമുള്ളതല്ലെന്നും അറിയുന്നു. ആരുടെയും പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

Read More

ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ അപകടം: കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകൻ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കരമന – കളിയിക്കാവിള പാതയിൽ നേമം പോലീസ് സ്റ്റേഷനു മുന്നിൽ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അഖിലും ശരണ്യയും കുഞ്ഞുങ്ങൾക്കൊപ്പം നേമം ഭാഗത്ത്…

Read More

കെ മുരളീധരന്‍ തലയെടുപ്പുള്ള നേതാവ്; ചുവരെഴുതിയതും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികം; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പിന്‍മാറും; ടിഎന്‍ പ്രതാപന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ടിഎന്‍ പ്രതാപന്‍ എംപി. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാലും മാറിനില്‍ക്കാന്‍ പറഞ്ഞാലും അത് ചെയ്യുമെന്ന് പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസ് തന്റെ ജീവനാണെന്നും ഇന്ത്യയറിയുന്ന രാഷ്ട്രീയക്കാരനായി തന്നെ മാറ്റിയത് പാര്‍ട്ടിയാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷമാവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളാരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നെയുള്ളു. ബാക്കിയുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്നും പ്രതാപന്‍ പറഞ്ഞു. തൃശൂരില്‍…

Read More

കെ.മുരളീധരൻ തൃശൂരിൽ, ആലപ്പുഴയിൽ കെ. സി. വേണുഗോപാൽ; ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. വടകരയിലെ സിറ്റിങ് എം.പി കെ.മുരളീധരൻ തൃശൂരിൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയാകും. ആലപ്പുഴയിൽ കെ .സി.വേണുഗോപാൽ മത്സരിക്കും. ബാക്കി സീറ്റുകളിൽ സിറ്റിങ് എം.പിമാരെ മത്സരിപ്പിക്കാനും ധാരണയായി. പത്മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന തൃശ്ശൂർ മണ്ഡലത്തിൽ, നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ…

Read More

33കാരിയായ റഷ്യക്കാരിക്ക് പിന്നിൽ വണ്ടിയിൽ കറങ്ങി ഹോൺ മുഴക്കി; വണ്ടി നിർത്തിയപ്പോൾ കടന്നുപിടിച്ചു, അറസ്റ്റ്

തിരുവനന്തപുരം: റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാക്കളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11.30 യോടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്താണ് റഷ്യക്കാരിക്ക് നേരെ അതിക്രമം നടന്നത്. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33 കാരിയായ യുവതിയെ പിന്തുടർന്ന് എത്തിയ യുവാക്കൾ ഹോൺ മുഴക്കി ശല്യം ചെയ്തു. തുടർന്ന്…

Read More

കൂട്ടബലാത്സംഗത്തിനിരായ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍; കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം; അച്ഛന്‍ ആത്മഹത്യ ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കുണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 45 കാരന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു….

Read More

ഒന്നാം ക്ലാസുകാരിയെ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്രതിക്ക് 38 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും. തടിയൂർ സ്വദേശി റെജി കെ തോമസിനെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിനതടവ് ശിക്ഷ അനുഭവിക്കണം. സ്കൂളിൽ നിന്നും മടങ്ങി വരുമ്പോഴാണ് പ്രതി ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം നടത്തിയത്.

Read More

പ്രമുഖ മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്രബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അടിയന്തരാവസ്ഥ കാലത്ത് പോലീസ് പീഡനത്തിന് ഇരയായിട്ടുള്ള വ്യക്തിയാണ് ഭാസുരേന്ദ്ര ബാബു. ഇടതുപക്ഷ പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു ഇദ്ദേഹം. കൃത്രിമ രേഖയുണ്ടാക്കി 98 ഏക്കർ സർക്കാർ ഭൂമി തട്ടിയെടുത്തു എന്ന കേസിൽ 2015ൽ ഇദ്ദേഹത്തിനെതിരെ കോഴിക്കോട് വിജിലൻസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ അദ്ദേഹം കോടതിയിൽ കീഴടങ്ങിയിരുന്നു. കണ്ണൂർ ശിവപുരം വില്ലേജിൽ പെട്ട ചിത്രവട്ടത്ത് റീസർവേ നമ്പർ 12ൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial