Headlines

ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർഥിനി മരിച്ചു

സുൽത്താൻ ബത്തേരി ബീനാച്ചി കട്ടയാട് ചങ്ങനക്കാടൻ കബീർ-ജംഷിന ദമ്പതികളുടെ മകൾ ഷിബില ഷെറിൻ (17) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ഷിബില ഷെറിനെ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. സുൽത്താൻ ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു…

Read More

മലയാളം വേദി അനുസ്മരണം സംഘടിപ്പിച്ചു

മലയാളവേദി അന്തരിച്ച പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രനെ മലയാളവേദി അനുസ്മരിച്ചു. നാവായിക്കുളം ഗ്രാമ പഞ്ചായത്ത്‌ ഗ്രന്ഥശാലയിൽ നടന്ന അനുസ്മരണ ചടങ്ങിൽ കവി ഓരനെലൂർബാബു അധ്യക്ഷനായി. ചിത്രകല അദ്ധ്യാപകൻ കോളാഷ് സുരേഷ് ആറ്റിങ്ങൽ അനുസ്മരണപ്രഭാഷണം നടത്തി.രാമചന്ദ്രൻ കരവാരം, ദീപക് പ്രഭാകരൻ, വിജയ രത്നകുറുപ്പ്, ശ്രീനിവാസൻ, ശ്രീകണ്ഠൻ കല്ലമ്പലം, രാജദേവൻ, പ്രസന്നൻ വടശ്ശേരിക്കോണം, സീതൾ നാവായിക്കുളം, ഷീന രാജീവ്‌, ഡി പ്രിയദർശനൻ, രാജുകൃഷ്ണൻ, രാജൻ മടക്കൽ, ബീന ഹരി, സുഗുതൻ കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു

Read More

മോഡൽ റസിഡൻഷ്യൽ വിദ്യാലയങ്ങൾ കുട്ടികൾ ആഗ്രഹിക്കുന്ന വിദ്യാഭ്യാസത്തിന്: മന്ത്രി കെ രാധാകൃഷ്ണൻ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിന്റെയും നൈപുണ്യ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശീലിപ്പിക്കുന്ന കേന്ദ്രമായിട്ടാകും മോഡൽ സ്കൂൾ ആദ്യം പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഏവിയേഷൻ കോഴ്സ് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന പഠന സാഹചര്യമൊരുക്കാനാണ് മോഡൽ സ്കൂളുകൾ സ്ഥാപിക്കുന്നത്. 33 മോഡൽ…

Read More

പദ്മജ വേണുഗോപാല്‍ നാളെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത് സംബന്ധിച്ച് നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈകീട്ടോടെ പദ്മജ പിന്‍വലിച്ചു. രാജ്യസഭാ സീറ്റ് ബിജെപി നല്‍കിയതോടെയാണ് പാര്‍ട്ടി വിടാന്‍ പദ്മജയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹിയിലാണ് പദ്മജ വേണുഗോപാല്‍ ഉള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി…

Read More

സ്കൂൾ ബസിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

മാനന്തവാടി: സ്കൂൾ ബസ് തട്ടി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കമ്പളക്കാട് പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തിൽ ജിനോ ജോസ്, അനിത ദമ്പതികളുടെ മകനായ ഇമ്മാനുവൽ (5) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ആണ് അപകടം. ബസിൽ നിന്നിറങ്ങിയ സഹോദരിയുടെ അടുത്തേക്ക് എത്തിയ ഇമ്മാനുവൽ അബദ്ധത്തിൽ ബസ്സിനടിയിൽപ്പെടുകയായിരുന്നു. സഹോദരങ്ങൾ: ഏറിക്ക, ഏയ്ഞ്ചൽ, ആൽബിൻ

Read More

നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞുകൊന്നു; മാതാവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി

നവജാത ശിശുവിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവാണിയൂർ സ്വദേശിനി ശാലിനിയെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഭർത്താവുമായി അകന്നു കഴിഞ്ഞ സമയത്ത് ഗർഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷട്ടിൽ പൊതിഞ്ഞ കല്ലുകെട്ടി പാറമടയിൽ എറിയുകയായിരുന്നു. പ്രസവശേഷം അവശനിലയിൽ ആയ ശാലിനിയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൻ കുരിശു പൊലീസ്…

Read More

പ്രണയാഭ്യർഥന നിരസിച്ചതിൽ വൈരാഗ്യം; വിദ്യാർഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മൻസിലിൽ ആരീഫിനെ (19) ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ ഇയാളെ തമിഴ്നാട് കുളച്ചലിൽ നിന്നുമാണ് പോലീസ് തമിഴ്നാട് കുളച്ചലിൽ നിന്നും പോലീസ്. എം.ജി. കോളേജ് വിദ്യാർഥിനിയെയാണ് പ്രതി ആയുധം കൊണ്ട് കഴുത്തിൽ മുറിവേൽപ്പിച്ച് കൊല്ലാൻ ശ്രമം നടത്തിയത്. പ്രാവച്ചമ്പലം കോൺവെന്റ് റോഡിൽ പൊറ്റവിളയിൽ വെച്ച് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന…

Read More

ആധുനികവും അനുകൂലവുമായ പഠനാന്തരീക്ഷം ഒരുക്കുക സർക്കാരിന്റെ കടമയെന്ന് മന്ത്രി വി.ശിവൻകുട്ടി

കല്ലമ്പലം : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും വിദ്യാകിരണം പദ്ധതിയുടെയും അടിസ്ഥാനശിലകളിലൊന്ന് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങളുടെ വികസനമാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നവായിക്കുളം പുല്ലൂർമുക്കിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമായ ഗവൺമെന്റ് എം.എൽ.പി സ്‌കൂളിലെ ബഹുനില മന്ദിരത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും ജന്മാവകാശമാണെന്ന സർക്കാരിന്റെ നയമാണ് വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നിരവധി മുന്നേറ്റങ്ങളെന്നും മന്ത്രി വ്യക്തമാക്കി. 2,595 കോടി രൂപ മുതൽ മുടക്കിൽ കിഫ്ബിയുടെ പിന്തുണയോടെ 973…

Read More

എറണാകുളത്ത് കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിറവം പേപ്പതിയിലാണ് മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി ഇതര സംസ്ഥാന തൊഴിലാളികൾ മണ്ണ് നീക്കം ചെയ്തിരുന്നത് . ഗൗർ, സുബ്രധോ, സുകുമാർ ഘോഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. ആകെ എട്ട് തൊഴിലാളികൾ അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേർ മണ്ണിനടിയിൽപ്പെടുകയായിരുന്നു.

Read More

പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കി, മദ്യം കഴിപ്പിക്കാനും ശ്രമം; കബഡി പരിശീലകൻ അറസ്റ്റിൽ

കൊല്ലം: പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ. ഈച്ചം കുഴി സ്വദേശി അനിൽകുമാറാണ് പൊലീസിൻ്റെ പിടിയിലായത്. കൊല്ലം ഏരൂരിൽ ആണ് സംഭവം. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ സ്കൂളുകളിലെ പ്രധാന പരിശീലകനാണ് ഇയാൾ. കഴിഞ്ഞ ദിവസം കബഡി പരിശീലിപ്പിക്കുന്ന പതിനാറുകാരനെ ഇയ്യാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിൽ വച്ച് പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കി. തുടർന്ന് അനിൽ കുട്ടിയെ കൊണ്ട് നിർബന്ധിച്ച് മദ്യം കഴിപ്പിക്കാനും ശ്രമിച്ചു. പീഡനവിവരം കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial