വിഷം കഴിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു; അധ്യാപകർ അപമാനിച്ചെന്നു ബന്ധുക്കളുടെ പരാതി
തൊടുപുഴ: വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. ഉപ്പുതറയിലാണ് സംഭവം. കുട്ടിയുടെ പക്കൽ നിനന്നു പുകയില ഉത്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്കു കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ഉപ്പുതറയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർഥികളിൽ ചിലർ പുകയില ഉത്പന്നങ്ങൾ സ്കൂളിലേക്ക് കൊണ്ടു വന്നതായി അധ്യാപകർക്കു വിവരം ലഭിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതി മരിച്ച കുട്ടിയും പുകയില ഉത്പന്നങ്ങൾ കൊണ്ടു വന്നതായി അധ്യാപകർ അറിഞ്ഞു….

