ട്രെയിനില്‍ നിന്ന് രേഖകളില്ലാത്ത 3.90 കോടി പിടിച്ചെടുത്തു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചെന്നൈ: രേഖകളില്ലാതെ കടത്തിയ 3.90 കോടിരൂപയുമായി മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താബരം റെയില്‍വേസ്റ്റേഷനില്‍ വച്ച് തിരുനെല്‍വേലിയില്‍ നിന്ന് എഗ്‌മോര്‍ പോകുന്ന ട്രെയിനില്‍ നിന്നാണ് ഇവര്‍ പിടിയില്‍ ആയത്. യുവാക്കളായ സതീഷ്, നവീന്‍, പെരുമാള്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ആറ് ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ബിജെപി സ്ഥാനാര്‍ഥിയുടെ നിര്‍ദേശാനുസരണമാണ് പണം കൊണ്ടുപോയതെന്ന് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. അറസ്റ്റിലായവര്‍ സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ…

Read More

സീറ്റുണ്ടെങ്കിൽ എവിടെയും എപ്പോഴും ബസ് നിർത്തണം: നിർണായക നിർദേശങ്ങളുമായി കെഎസ്ആർടിസി

യാത്രക്കാർ കൈകാണിച്ചാൽ സീറ്റുണ്ടെങ്കിൽ ഏതു സ്ഥലത്തും ബസ് നിർത്താൻ നിർദേശവുമായി കെഎസ്ആർടിസി എംഡി. മിന്നൽ സർവീസുകൾ ഒഴികെയുള്ള ബസുകൾക്കാണ് നിർദ്ദേശം ബാധകം. രാത്രി 10 മുതൽ രാവിലെ ആറു വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിർദേശമുണ്ട്. ഭക്ഷണത്തിനായി ബസ് നിർത്തുന്നത് വൃത്തിയുള്ള ശുചിമുറികൾ ഉള്ള ഹോട്ടലുകളായിരിക്കണമെന്നതാണ് മറ്റൊരു നിർദേശം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ശുചിമുറികൾ ഉണ്ടെന്നും ഉറപ്പാക്കണം. മദ്യപിച്ചു ജോലിക്കു കയറുന്നതു തടയാൻ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ബ്രത്ത് അനലൈസർ പരിശോധന നടത്താനും തീരുമാനിച്ചു. *പ്രധാന നിർദ്ദേശങ്ങൾ…

Read More

ഭാര്യയെ വെട്ടിനുറുക്കി 224 കഷണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ് നദിയിലെറിഞ്ഞ് യുവാവ്

ലണ്ടന്‍: ഭാര്യയെ വെട്ടിനുറുക്കി 224 കഷണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് നദിയിലെറിഞ്ഞ് യുവാവ്. ലിങ്കണ്‍ നഗരത്തിലെ നിക്കോളാസ് മെറ്റ്സണ്‍ എന്ന 28കാരനാണ് ക്രൂര സംഭവം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയായ 26 കാരിയായ ഹോളി ബ്രാംലിയെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് ആവര്‍ത്തിച്ച് കുത്തി കൊലപ്പെടുത്തി 224 കഷണങ്ങളാക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ഇവ പ്ലാസ്റ്റിക് ബാഗിലാക്കി നദിയിലൊഴുക്കി. 2023 മാര്‍ച്ച് 25നാണ് സംഭവം. കൊലപാതകം നടത്തിയത് താനാണെന്ന് പൊലീസിനോട് ഇയാള്‍ സമ്മതിച്ചിരുന്നു. എന്നാല്‍, കുറ്റം ചെയ്യാനുള്ള കാരണം…

Read More

ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത്‌ 4800 രുപവീതമാണ്‌ ഓരോരുത്തർക്കും ഉറപ്പാക്കിയത്‌.പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട്‌ വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ…

Read More

ആലപ്പുഴയിൽ ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പിതാവും മകനും മരിച്ചു

ആലപ്പുഴ:ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവും മകനും മരിച്ചു. ആലപ്പുഴയിലെ പുറക്കാട് ഇന്ന് രാവിലെയാണ് അപകടം. സുദേവിന്റെ ഭാര്യ വിനീതയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മൂവരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read More

എൻസിസി ക്യാമ്പ് സമയത്ത് ഉൾപ്പെടെ പീഡിപ്പിച്ചു; വിദ്യാർഥിനിയുടെ പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ

പേരാമ്പ്ര: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെരുവിൽ ബിജോ മാത്യു (44)വിനെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 17നാണ് വിദ്യാർഥിനി അധ്യാപകനെതിരെ പരാതി നൽകിയത്. എൻസിസി ക്യാമ്പ് സമയത്ത് ഉൾപ്പടെ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നത്. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ജിതിൻ വാസിനു മുൻപിൽ പ്രതി കീഴടങ്ങുകയായിരുന്നു. കേസിനെ തുടർന്ന് സ്കൂൾ അധികൃതർ അധ്യാപകനെ 6 മാസത്തേക്ക് സസ്പെൻഡ്…

Read More

മധ്യവയസ്കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു; നാല്പത്തിയൊൻപതുകാരൻ അറസ്റ്റിൽ

കൊച്ചി: ക്യാൻസർ രോഗിയായ സ്ത്രീയെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ച നാല്പത്തിയൊൻപതുകാരൻ അറസ്റ്റിൽ. ഞാറക്കൽ ആറാട്ട് വഴി ഭാഗത്ത് മണപ്പുറത്തു വീട്ടിൽ ആനന്ദൻ (49) ആണ് അറസ്റ്റിലായത്. രോഗ ബാധിതയായ സ്ത്രീക്ക് സാമ്പത്തിക സഹായം വാങ്ങി തരാം എന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു പ്രതി. ഞാറക്കൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തന്നെ കബളിപ്പിക്കുകയാണെന്ന് മനസ്സിലായ സ്ത്രീ, വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്കൂട്ടർ നിറുത്തി കൈയ്യിൽ കയറി പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. സമാനമായ…

Read More

ആറ്റിങ്ങലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ആറ്റിങ്ങലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.ഊരുപൊയ്ക്‌ക വലിയവിള വീട്ടിൽ ബിനു, സജിത ദമ്പതികളുടെ മൂത്ത മകൾ സംഗീത ആണ് മരണപ്പെട്ടത്. ആറ്റിങ്ങൽ അവനവഞ്ചേരി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മരണകാരണം വ്യക്തമല്ല. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Read More

നവജാതശിശുകൾക്ക് നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ; ഡൽഹിയില്‍ കുട്ടികളെ കടത്തുന്ന റാക്കറ്റ് സജീവം, അന്വേഷണം ഊർജിതമാക്കി സിബിഐ

ന്യൂഡല്‍ഹി: നവജാത ശിശുക്കളെ വില്പന നടത്തുന്നതായി സിബിഐ വൃത്തങ്ങള്‍. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതി​ന്റെ ഫലമായി കേശവപുരത്തെ ഒരു വീട്ടില്‍ നിന്നും രണ്ട് വജാത ശിശുക്കളെ കണ്ടെത്തുകയും ചെയ്തു.കുട്ടികളെ വിറ്റ സ്ത്രീയും വാങ്ങിയവരും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായുള്ള ശ്രമത്തിലാണെന്ന് സിബിഐ പറഞ്ഞു. ഇത് ഡല്‍ഹി അതിര്‍ത്തിക്കപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദേശീയ തലസ്ഥാന മേഖലയിലുടനീളം 7-8ഓളം കുട്ടികളെ കടത്താൻ ശ്രമിച്ചവരെ സിബിഐ അറസ്റ്റ് ചെയ്തു. നാല് മുതൽ…

Read More

ഗവർണർ പദവി ഇല്ലാതാക്കും; പൗരത്വ ഭേദഗതി നിയമം റദ്ദാക്കും, ജാതി സെൻസസ് നടപ്പിലാക്കും സിപിഐ പ്രകടനപത്രിക

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഐ. പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും അഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നും ജാതി സെന്‍സസ് നടപ്പിലാക്കുമെന്നുമെല്ലാം സിപിഐ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. വനിതാ സംവരണം വേഗം നടപ്പിലാക്കും, ഗവർണർ പദവി ഇല്ലാതാക്കും, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം വേതനം 700 രൂപയാക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിനു കീഴിൽ കൊണ്ടുവരുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. വനിതാ സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial