വർക്കലയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; ഓൺലൈൻ ഗെയിം അഡിക്ഷനെന്ന് സംശയം

തിരുവനന്തപുരം: വർക്കലയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ. വർക്കല പാളയംകുന്ന് ഗോകുലിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് മരിച്ച ഗോകുൽ. രാവിലെ മുറിക്കുളിൽ ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അയിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Read More

ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞു; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25)എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ ഒരു ഡിവൈഡറിൽ തട്ടി ബൈക്കിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഒരാൾ സംഭവ സ്ഥലത്തുവച്ചും മറ്റേയാൾ ആശുപത്രിയിലും വച്ചാണ് മരിച്ചത്. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമായാണ് മൃതദേഹങ്ങൾ ഉള്ളത്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.

Read More

തിരുവനന്തപുരത്ത് യാത്രക്കാരനിൽ നിന്നും വിദേശ സിഗററ്റുകൾ പിടിച്ചെടുത്തു; പിടികൂടിയത് 2.8 ലക്ഷം രൂപയുടെ 28,000 സിഗററ്റുകൾ

തിരുവനന്തപുരം: വിദേശത്ത് നിന്നും ലഗേജിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 28,000 സിഗററ്റുമായി യാത്രക്കാരനെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. തിങ്കളാഴ്ച വൈകീട്ട് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. ഏകദേശം 2.8 ലക്ഷം രൂപ വിലയുളള സിഗററ്റാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ലഗേജിൽ ഒളിപ്പിച്ചായിരുന്നു ഇവ കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു

Read More

തരംഗിണി ലൈബ്രറി
ചിത്രരചനാ മൽസരം
സംഘടിപ്പിച്ചു

ആറ്റിങ്ങൽ:തരംഗിണി ലൈബ്രറി ചിത്രരചമൽസരം സംഘടിപ്പിച്ചു. ഊരൂപൊയ്ക, എം.ജി.എം.യു.പി.എസിലാണ് മൽസരങ്ങൾ നടന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം മൽസരങ്ങൾ നടന്നു.വൈകുന്നേരം നടന്ന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സന്തോഷ്കുമാർ.ആർ. അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ മൽസരവിജയികളായ അഞ്ജന ബിജു, ബിന്ദു മണികണ്ഠൻ, വിസ്മയ എന്നിവർക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രമാഭായി ടീച്ചർ ഉപഹാരങ്ങൾ നൽകി. ലൈബ്രറി സെക്രട്ടറി അൻഫാർ സ്വാഗതം പറഞ്ഞു ബിന്ദു മണികണ്ഠൻ, ലൈബ്രറിയൻ രേണുക എന്നിവർ…

Read More

ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല നെല്ലിത്താനം ഭാഗത്ത് തുകലുകുന്നേൽ വീട്ടിൽ ഗിരീഷ് ടി. എസ് (34) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം (17.02.2024) രാത്രിയോടുകൂടി തിരുവാർപ്പ് പാറേപ്പള്ളി ഭാഗത്തുള്ള യുവാവിന്റെ വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ…

Read More

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു; ബന്ധു പിടിയിൽ

ഇടുക്കി: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു. മറയൂർ സ്വദേശി ലക്ഷ്‌മണനാണ് (65) കൊല്ലപ്പെട്ടത്. ഇടുക്കി ജില്ലയിലെ മറയൂരിൽ വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ ലക്ഷ്‌മണന്റെ സഹോദരിയുടെ മകനെ പോലീസ് പിടികൂടി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. തമി‌ഴ്‌നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായാണ് ലക്ഷ്‌മണൻ വിരമിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

വന്യജീവി ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദ്

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വന്യജീവി ആക്രമണവും അതിനെ ഭരണകൂടം ലാഘവത്തോടെ കൈകാര്യം ചെയ്യുകയും വിവേചനത്തോടെ സമീപിക്കുകയും ചെയ്യുന്നത് തികഞ്ഞ അനീതിയാണെന്നാരോപിച്ച് നാളെ ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്. വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുന്ന അവസ്ഥയില്‍ പ്രതിഷേധിച്ചുമാണ് വയനാട് ജില്ലയിലെ ക്യാമ്പസുകളില്‍ ഫെബ്രുവരി 20ന് വിദ്യാഭ്യാസ ബന്ദിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആഹ്വാനം ചെയ്തു. വന്യ ജീവി ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സയിലും നഷ്ട പരിഹാരത്തിലും വയനാടിനോടുളള വിവേചനങ്ങളെ ചോദ്യം ചെയ്യുകയാണ് സമരം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഫ്രറ്റേണിറ്റി…

Read More

കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: ചാക്കയില്‍ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്‌. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് ബിഹാര്‍ സ്വദേശികളായ നാടോടികളുടെ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ കാണാതാകുന്നത്. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തുടങ്ങിയ സമീപ ജില്ലകളിലൊക്കെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ്…

Read More

ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

ചേർത്തല :ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ സ്വദേശി ആരതി പ്രദീപ് (32) ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് ശ്യാം ജി ചന്ദ്രൻ (36) മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ചേർത്തല താലൂക്കാശുപത്രിക്ക് സമീപമായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ആരതിയെ നടുറോഡിൽ തടഞ്ഞ് നിർത്തി ഇന്ന് ശ്യാം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആരതി….

Read More

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഹരിപ്പാട് കരുവാറ്റ ടി.ബി ജംങ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്.കാറിൽ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.തിരുവനന്തപുരം നേമം സ്വദേശി ഷരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്.ടി.ബി ജംങ്ഷന് സമീപം എത്തിയപ്പോൾ കാറിന്റെ ബോണറ്റ് ഭാഗത്തുനിന്ന് കറുത്ത പുക ഉയരുന്നത് കണ്ട ഉടനെ ഷരീഫ് വാഹനം വശത്തേക്ക് ഒതുക്കി നിർത്തിയശേഷം യാത്രക്കാരെ പുറത്തേക്ക് ഇറക്കി.ഇതിനുശേഷമാണ് തീ പടർന്നത്. ആർക്കും പരിക്കില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial