തിരൂർ സബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് ചെയ്ത പ്രതി മരിച്ചു

മലപ്പുറം :തിരൂർ സബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് ചെയ്ത പ്രതി മരിച്ചു.ആതവനാട് ചന്ദനക്കാവ് കോട്ടയിൽ അലവിയുടെ മകൻ അബ്ദുൾ റഷീദ്(44) ആണ് ശനിയാഴ്ച രാത്രി 8 മണിയോടെ തിരൂർ സബ് ജയിലിൽ മരിച്ചത്. സ്വകാര്യ ബസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത റഷീദിനെ വെള്ളിയാഴ്ചയാണ് കോടതി റിമാൻഡ് ചെയ്തത്. ശനിയാഴ്ച പകൽ റഷീദിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലിൽ നിന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സക്ക് ശേഷം ജയിലിൽ തിരിച്ചെത്തിച്ചിരുന്നു….

Read More

ഇരുചക്രവാഹനം ഡിവൈഡറിൽ തട്ടി അപകടം; കൊല്ലത്ത് യുവതി മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്

കൊല്ലം: കല്ലമ്പലം ദേശീയപാതയിൽ ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കല്ലമ്പലം മുല്ലമംഗലത്ത് വൈഗലാൻഡിൽ ശ്രീലക്ഷ്മിയാണ് (28) മരണപ്പെട്ടത്. പാരിപ്പള്ളി ക്ഷേത്രോത്സവം കണ്ട് ഭർത്താവിനും കുട്ടികൾക്കും ഒപ്പം മടങ്ങവെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ദേശീയപാത വികസനത്തോടനുബന്ധിച്ച് താൽക്കാലികമായി കെട്ടിയിരുന്ന ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം തെറ്റിയാണ് വണ്ടി അപകടത്തിൽപ്പെട്ടത്. ശ്രീലക്ഷ്മിയുടെ ഒന്നര വയസ്സും ആറു വയസ്സും പ്രായമുള്ള രണ്ടു കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല….

Read More

പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ചത് അദ്ധ്യാപകൻ പിടിച്ചു; വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു

മംഗളൂരു: പരീക്ഷ ഹാളിൽ മൊബൈൽഫോൺ ഉപയോഗിച്ചത് അധ്യാപകൻ ചോദ്യംചെയ്‌തതിനെ തുടർന്ന് വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. ബിരുദവിദ്യാർത്ഥിയും ബിഹാർ സ്വദേശിയുമായ സത്യം സുമൻ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മണിപ്പാൽ എം.സി.എച്ച്.പി. കോളേജിലാണ് സംഭവം. വാർഷിക പരീക്ഷ നടക്കുന്ന സമയത്ത് സുമൻ മൊബൈൽഫോൺ അധ്യാപകൻ ഫോൺ പിടിച്ചെടുക്കുകയും പരീക്ഷാഹാളിൽനിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് സുമൻ കോളേജ് കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് ചാടുകയായിരുന്നു.

Read More

വയനാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചീരാൽ: യുവാവിനെ മരിച്ച നിലയിൽ ചീരാൽ ടൗണിൽ കണ്ടെത്തി.ചീരാൽ കിഴക്കേ കൊട്ടാരത്തിൽ ദീപേഷ് ശങ്കർ (28) ആണ് മരിച്ചത്. മരിച്ച നിലയിൽ രാവിലെ 5 മണിയോടെ കണ്ടെത്തുകയായിരുന്നു. രാവിലെ പത്രമിടാൻ പോയവരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത് . നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി . പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃത ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

കോവളത്ത് വീട്ടുവളപ്പിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കോവളത്ത് വീട്ടുവളപ്പിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോവളം വെളളാർ നെടുമം ടി.സി.67/2019 മുരിങ്ങവിള വീട്ടിൽ പരേതരായ ഗോവിന്ദന്റെയും അപ്പിയുടെയും മകളായ കൗസല്യ(67) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഭക്ഷണം കൊടുക്കുന്നതിനായി എത്തിയ ബന്ധു ആളെ കാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവമറിയുന്നത്. ഇവർ താമസിച്ചിരുന്ന ഷീറ്റ് മേഞ്ഞ വീടിന്റെ പുറകുവശത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ കോവളം പോലീസിനെ വിവരമറിയിച്ചു. എസ്.എച്ച്.ഒ.സജീവ് ചെറിയാൻ ഉൾപ്പെട്ട പോലീസ് സംഘമെത്തി വീടും…

Read More

മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയി; ദമ്പതികള്‍ ജീവനൊടുക്കി
മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പ്

കൊല്ലം: മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനം നൊന്ത് ദമ്പതികള്‍ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശി ഉണ്ണിക്കൃഷ്ണപിള്ള (52)യും ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത് അമിതമായി ഗുളിക കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ബിന്ദു നേരത്തെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ഉണ്ണിക്കൃഷ്ണപിള്ള മരിച്ചത്. മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏകമകൾ വീടുവിട്ടുപോയത്. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മകൾ ആൺസുഹൃത്തിനൊപ്പം പോയത്

Read More

പാലക്കാടും പരിഭ്രാന്തി; ധോണിയില്‍ പുലി പശുക്കിടാവിനെ കൊന്നു

പാലക്കാട്: വയനാട്ടില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതി നിലനില്‍ക്കേ, പാലക്കാടും പരിഭ്രാന്തി പരത്തി പുലിയിറങ്ങി. ധോണിയിലാണ് പുലി ഇറങ്ങിയത്. മൂലപ്പാടത്ത് ഇറങ്ങിയ പുലി പശുക്കിടാവിനെ കൊന്നു. ധോണി മൂലപ്പാടം സ്വദേശി ഷംസുദ്ദീന്റെ പശുക്കിടാവിനെയാണ് പുലി പിടിച്ചത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. പുലി പശുക്കിടാവിനെ പിടിക്കുന്നത് കണ്ടതായും ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും പുലി കാട്ടിലേക്ക് ഓടി മറഞ്ഞതായും ഷംസുദ്ദീന്‍ പറയുന്നു. വനപാലകരെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഒന്നര മാസം മുന്‍പ് ഷംസുദ്ദീന്റെ തന്നെ നായയെ പുലി പിടിച്ചിരുന്നു. അതിനിടെ, വയനാട്…

Read More

മനുഷ്യ ജീവന് ആപത്ത് കൊടിയ വിഷം അടങ്ങിയ പഞ്ഞി മിഠായിക്ക് നിരോധനം

മാരകമായ അസുഖങ്ങൾക്ക് വരെ കാരണമാകുന്ന പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട്. വിൽപ്പന നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. പഞ്ഞി മിഠായിയെ ഏറെ ആകർഷകമാക്കാൻ ലെതറിനും തുണിക്കും നിറം പകരാൻ ഉപയോഗിക്കുന്ന റോഡാമൈൻ ബി എന്ന രാസവസ്തു ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ക്യാൻസറിന് വരെ കാരണമായേക്കാവുന്ന ഈ രാസവസ്തുവിന്റെ സാന്നിധ്യത്തെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ബീച്ച്, പാർക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പഞ്ഞി മിഠായി വിതരണ സംഘം ഉള്ളത്. അതുകൊണ്ടുതന്നെ ഇതിന്റെ ഉപഭോക്താക്കൾ കൂടുതലും കുട്ടികളും യുവജനങ്ങളുമാണ്….

Read More

മന്ത്രിയും എംഎൽഎമാരും സിപിഎം സ്ഥാനാർത്ഥികളാകും; 4 സീറ്റുകളിൽ ഇനിയും ധാരണയായില്ല

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും, മൂന്ന് എംഎൽഎമാരും, മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്ന പ്രബലമായ സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം തയ്യാറാക്കുന്നത്. മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിലാണ് ഇനി തീരുമാനം വരേണ്ടത്. ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും…

Read More

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കടിച്ചു കൊന്നു

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി ബഹളം വെച്ചപ്പോഴേക്കും പിടികൂടിയ പശുക്കുട്ടിയെ ഉപേക്ഷിച്ച് കടുവ ഓടിപ്പോയി.സമീപപ്രദേശങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.എല്‍ദോസിന്റെ വീടിന് സമീപത്തുള്ള അമ്പലത്തറയില്‍ കടുവ ഒരു കാളക്കുട്ടിയെ കൊന്നിരുന്നു. ഈ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial