പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ യുവാവ് അറസ്റ്റിൽ
തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത് . മാർച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . വീട്ടിലെത്തിയ യുവാവ് അര്‍ധരാത്രിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് ലൈഗികാതിക്രമ വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കുന്നംകുളം പൊലീസ് കണ്ണൂര്‍…

