വിരാട് നന്നായി കളിച്ചു; അടുത്ത ദിവസങ്ങളിൽ എന്റെ റെക്കോഡ് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു; അഭിനന്ദനങ്ങൾ’; ഏകദിനത്തിൽ 49-ാം സെഞ്ചുറിയുമായി ഒപ്പമെത്തിയ വിരാട് കോലിയെ അഭിനന്ദിച്ച് സച്ചിൻ

വിരാട് നന്നായി കളിച്ചു; അടുത്ത ദിവസങ്ങളിൽ എന്റെ റെക്കോഡ് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു; അഭിനന്ദനങ്ങൾ; ഏകദിനത്തിൽ 49-ാം സെഞ്ചുറിയുമായി ഒപ്പമെത്തിയ വിരാട് കോലിയെ അഭിനന്ദിച്ച് സച്ചിൻഡൽഹി: ഏകദിന ക്രിക്കറ്റിൽ 49-ാം സെഞ്ചുറി തികച്ച് തന്റെ റെക്കോഡിനൊപ്പമെത്തിയ വിരാട് കോലിക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. സമൂഹമാധ്യമങ്ങളിൽ കോലിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സച്ചിൻ അഭിനന്ദനങ്ങൾ നേർന്നത്. കോലി നന്നായി കളിച്ചുവെന്ന് പ്രശംസിച്ച സച്ചിൻ അടുത്ത ദിവസങ്ങളിൽ തന്റെ റെക്കോഡ് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിച്ചു. ഒരു ഏകദിന സെഞ്ചറി കൂടിയായാൽ…

Read More

ലോകകപ്പ് ക്രിക്കറ്റ്; അജയ്യരായി ഇന്ത്യ, കോലിക്ക് പിറന്നാൾ മധുരം

കൊൽക്കത്ത: ഇന്ത്യ ഉയർത്തിയ 326 റൺസ് പിൻതുടർന്ന ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് തകർന്നടിഞ്ഞതോടെ അജയ്യരായി ടീം ഇന്ത്യ, സെമി ഫൈനലിലെ ഒന്നാംസ്ഥാനമുറപ്പിച്ചു.ഫോമിലുള്ള ബാറ്റർമാരെ ഒന്നിന് പുറകെ ഒന്നായി മടക്കിയ രവീന്ദ്ര ജഡേജയാണ് കിംഗ് കോലിയുടെ 35-ാം ജന്മദിനം അവിസ്മരണീയമാക്കിയത്. ഒൻപത് ഓവറിൽ 35 റൺസ് വഴങ്ങി അഞ്ച് വിക്കറ്റാണ് ജഡേജ സ്വന്തം പേരിലാക്കിയത്. 15 ബോളിൽ 29 റൺസും ജഡേജയുടെ വകയായിരുന്നു. ഏഴ് റൺസ് വഴങ്ങി കുൽദീപ് യാദവും 18 റൺ വഴങ്ങി മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ്…

Read More

തോൽവിയറിയാതെ ഇന്ത്യ ലോകകപ്പ് സെമിയിൽ; ശ്രീലങ്കയ തകർത്തത് 302 റൺസിന്, ഷമിക്ക് 5 വിക്കറ്റ്

മുംബൈ:2023 ക്രിക്കറ്റ് ലോകകപ്പിൽ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീമായി ഇന്ത്യ. ശ്രീലങ്കയെ 302 റൺസിന് നാണംകെടുത്തിയാണ് ഇന്ത്യ സെമിയിലിടം നേടിയത്. തുടർച്ചയായി ഏഴുമത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെർത്ത് നഷ്ടമാകില്ല. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വെറും 19.4 ഓവറിൽ 55 റൺസിന് ഓൾ ഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയാണ്. ലോകകപ്പിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ…

Read More

ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഖത്തർ ലോകകപ്പിൽ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസി ബാലൺ ദ് ഓർ പുരസ്കാരത്തിന് അർഹനായത്. അഞ്ച് ബാലൺ ദ് ഓർ പുരസ്‌കാരം നേടിയിട്ടുള്ള പോർട്ടുഗൽ സൂപ്പർ…

Read More

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ്: പൊൻമുടിയിൽ നിന്ന് ഒളിംപിക്സിന് യോഗ്യത നേടി രണ്ട് ചൈനീസ് താരങ്ങൾ

തിരുവനന്തപുരം: പൊന്മുടിയിലെ ട്രാക്കിൽ നിന്ന് ചൈനീസ് താരങ്ങൾ പാരീസിലെ ഒളിമ്പിക്സ് ട്രാക്കിലേക്ക് യോഗ്യത നേടുന്ന കാഴ്ചയോടെയാണ് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്‍റെ മൂന്നാം ദിവസം അവസാനിച്ചത്. 2024ലെ പാരീസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യത മത്സരമായ എലൈറ്റ് ക്രോസ് കൺട്രി ഒളിമ്പിക്കായിരുന്നു മൂന്നാം ദിവസത്തെ ഗ്ലാമർ ഇനം.മത്സരത്തിന്റെ പുരുഷ, വനിതാ വിഭാഗങ്ങളിൽ ചൈനയുടെ ആധിപത്യമായിരുന്നു.വനിതാ വിഭാഗത്തിൽ ആദ്യ അഞ്ചു സ്ഥാനങ്ങളും പുരുഷ വിഭാഗത്തിൽ ആദ്യ നാലു സ്ഥാനങ്ങളും ചൈന സ്വന്തമാക്കി. എലൈറ്റ് വനിതകളിൽ സ്വർണം കരസ്ഥമാക്കി ചൈനയുടെ ലി…

Read More

പൊൻമുടി മലനിരകളെ ആവേശത്തിലാഴ്ത്തി സൈക്ലിങ് ചാമ്പ്യൻഷിപ്പ്

പൊൻമുടി:ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾക്ക് പൊന്മുടിയിൽ തുടക്കമായി. ഡി.കെ മുരളി എം.എൽ.എ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. ക്രോസ്‌കൺട്രി റിലെ മത്സരത്തിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ജപ്പാൻ വെള്ളിയും കസാക്കിസ്ഥാൻ വെങ്കലവും സ്വന്തമാക്കി. ഒൻപത് രാജ്യങ്ങൾ പങ്കെടുത്ത ഫൈനലിൽ ഇന്ത്യ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ചാമ്പ്യൻഷിപ്പിലെ ആവേശകരമായ എലൈറ്റ് വിഭാഗം ഡൗൺഹിൽ മത്സരങ്ങളുടെ ഫൈനൽ ഇന്ന് നടക്കും. ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ മൂന്ന് മണി വരെ വനിത വിഭാഗത്തിന്റെയും മൂന്ന്…

Read More

കോഹ്‌ലിയും ഷമിയും തകർത്താടി; ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം, അഞ്ചിലഞ്ചും വിജയിച്ച് പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാമത്

ധർമ്മശാല : ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ കിവികളെ തറപറ്റിച്ച് നീലപ്പട. ന്യൂസിലന്റ് ഉയർത്തിയ 274 വിജയലക്ഷ്യം കോഹ്ലിയുടെ ചിറകിലേറി മറികടന്ന ഇന്ത്യ ലോകകപ്പിൽ സെമി ഉറപ്പിച്ചു. 48ാം ഓവറിൽ വിജയത്തിന് തൊട്ടരികെ നിൽക്കേ 95 റൺസെടുത്ത് കോഹ്ലി മടങ്ങിയത് മാത്രം ആരാധകർക്ക് നിരാശയായി. സെഞ്ചുറി നേടിയിരുന്നെങ്കിൽ ഏകദിന സെഞ്ചുറി നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(49) റെക്കോര്‍ഡിനൊപ്പം കോഹ്ലിക്കും സ്ഥാനം പിടിക്കാമായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ വിജയം. വിരാട് കോഹ്ലി 104 പന്തിൽ 95 റൺസ് നേടി. രോഹിത്…

Read More

ലോകകപ്പിൽ അജയ്യരായി വീണ്ടും ഇന്ത്യ; ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം, കോഹ്‌ലിക്ക് സെഞ്ച്വറി

പൂനെ | 2023 ലോകകപ്പിൽ ടീം ഇന്ത്യ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. ബംഗ്ലാദേശിനെ 7 വിക്കറ്റിനാണ് ഇന്ത്യപരാജയപ്പെടുത്തിയത്. പൂനെയിലെ എംസിഎ ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. ഈ വിഷയലക്ഷ്യം 41.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.  വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ വിജയം നേടിയത്. തന്റെ 48ാം ഏകദിന സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. ഏറ്റവും വേഗമേറിയ 26,000 അന്താരാഷ്ട്ര റൺസും അദ്ദേഹം തികച്ചു. 567…

Read More

ജി താരയും അഭിറാമും വേഗതാരങ്ങള്‍; പാലക്കാട് കുതിപ്പ് തുടരുന്നു

സംസ്ഥാന സ്കൂൾ കായിക മേളയിൽ അതിവേഗ താരങ്ങളായി മാറി ജി. താരയും പി. അഭിറാമും. ഇരുവരും പാലക്കാടിന്റെ താരങ്ങളാണ്. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ താര ഫിനിഷ് ചെയ്തത് 12.35 സെക്കൻഡിൽ. അതേസമയം അഭിറാം 100 മീറ്റർ ഫിനിഷ് ചെയ്തത് 11.10 സെക്കൻഡിൽ. സംസ്ഥാന സ്കൂൾ കായികമേളയിൽ അഭിറാമിന്റെ രണ്ടാം സ്വർണമാണിത്. സബ് ജൂനിയർ വിഭാഗത്തിൽ കണ്ണൂർ സ്പോർട്സ് സ്കൂളിലെ ദേവശ്രീയും ആൺകുട്ടികളിൽ പാലക്കാടിന്റെ ജഹീർഖാനും വേഗതാരങ്ങളായി. ജൂനിയർ പെൺകുട്ടികളിൽ എറണാകുളത്തിന്റെ അൽഫോൻസാ ട്രീസും ജൂനിയർ ആൺ…

Read More

സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം; ഏഷ്യന്‍ ഗെയിംസില്‍ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കും. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപ വീതവുമാണ് പാരിതോഷികമായി നല്‍കുക. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് ചടങ്ങ് നടക്കുക. ഇതിന് മുന്നോടിയായാണ് മന്ത്രിസഭായോഗത്തില്‍ കായികതാരങ്ങള്‍ക്കുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial