ഒരേ സമയം 10 പേരുമായി ചെസ് പോരാട്ടം; എല്ലാവരേയും വീഴ്ത്തി നൈജീരിയൻ താരം

പത്ത് എതിരാളികളെ ഒരേ സമയം നേരിട്ട്, പത്ത് പേരെയും വീഴ്ത്തി നൈജീരിയൻ ചെസ് താരം ടുൻഡെ ഒനാകോയ. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നതിനായി നടത്തിയ പരിപാടിയാണ് ശ്രദ്ധേയമായത്. ഇതിന്റെ വീഡിയോ താരം സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടു. വീഡിയോ വൈറലായി മാറുകയും ചെയ്തു. എതിരാളികളെ ചെസ് ബോർഡുകൾക്ക് മുന്നിൽ ഇരുത്തി എല്ലാ താരങ്ങൾക്കരികിലും നടന്നെത്തിയാണ് താരം മത്സരിച്ചത്. മത്സരം രണ്ട് മണിക്കൂർ നേരം കൊണ്ടു തീർക്കാനും നൈജീരിയൻ താരത്തിനു സാധിച്ചു. 100 വിദ്യാർഥികളുടെ പഠനത്തിനുള്ള പണം സമാഹരിക്കാൻ…

Read More

‘വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു’; വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി മേരി കോം

ന്യൂഡല്‍ഹി: വിരമിക്കല്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ബോക്‌സിങ് ഇതിഹാസം മേരി കോം. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മേരി കോം പറഞ്ഞു. ”ഞാന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തത്. അത് പ്രഖ്യാപിക്കണമെന്ന് എനിക്കു തോന്നുമ്പോള്‍ ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടുവന്നു പറഞ്ഞോളാം. ഞാന്‍ വിരമിച്ചെന്ന രീതിയിലുള്ള ചില വാര്‍ത്തകള്‍ കണ്ടിരുന്നു. അതു ശരിയല്ല.” മേരി കോം വ്യക്തമാക്കി. ”ദീബ്രുഗഡിലെ ഒരു സ്‌കൂളിലെ പരിപാടിയില്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയാണു ഞാന്‍…

Read More

രാഷ്ട്രപതിയിൽ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി മലയാളി താരം മുരളി ശ്രീശങ്കര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍. വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലുള്ള ഏക മലയാളി താരമാണ് മുരളി ശ്രീശങ്കര്‍. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. 26 കായികതാരങ്ങളാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.

Read More

ഉത്തര്‍പ്രദേശ് – കേരളം രഞ്ജി ട്രോഫി മത്സരം സമനിലയില്‍

ആലപ്പുഴ : ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരം സമനിലയിലെത്തിച്ച് കേരളം. രണ്ടാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 383 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇരു ടീമും മൂന്ന് പോയന്റ് വീതം പങ്കുവെച്ചു. സ്‌കോര്‍: ഉത്തര്‍പ്രദേശ് – 302/10, 323/3 ഡിക്ലയേഡ്, കേരളം – 243/10, 72/2. രോഹന്‍ കുന്നുമ്മല്‍ രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനായി 42 റണ്‍സെടുത്തു. റോഹന്‍ പ്രേം…

Read More

അഫ്ഗാനിസ്താനെതിരായ ടി20 പരമ്പര; ടീമിൽ വീണ്ടും ഇടം നേടി മലയാളിതാരം സഞ്ജു സാംസൺ

ന്യൂഡൽഹി: ടി20 ടീമിൽ വീണ്ടും ഇടം നേടി മലയാളിതാരം സഞ്ജു സാംസൺ. അഫ്​ഗാനിസ്താനെതിരായ ടി20 പരമ്പരയക്കുള്ള ഇന്ത്യനെ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് സഞ്ജു സാംസണെ തിരിച്ച് വിളിച്ചത്. വിരാട് കോലി ഉൾപ്പടെയുള്ള ടീമിനെ രോഹിത് ശർമയാണ് നയിക്കുന്നത്. 16 അംഗങ്ങളാണ് ടീമിലുള്ളത്. ഒരു മാസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ജിതേഷ് ശർമയ്‌ക്കൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഏകദിനത്തിൽ സെഞ്ചുറിയുമായി…

Read More

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം; പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം

കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് കേപ്ടൗണിൽ തുടങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. പരമ്പര നഷ്ടമാകാതിരിക്കാൻ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. സ്റ്റാർ സ്പോർട്സും ഡിസ്‌നി പ്ലസ്‌ ഹോട്സ്റ്റാറും വഴി മത്സരം തൽസമയം കാണാം. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിന് പരാജയം വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹമാണ് സെഞ്ചൂറിയനിലെ തോൽവിയോടെ വീണുടഞ്ഞത്. അതിനാൽ വിജയത്തോടെ സമനില പിടിച്ച് പരമ്പര നഷ്ട‌പ്പെടുന്നത് ഒഴിവാക്കാനാണ് രോഹിത് ശർമ്മയുടേയും സംഘത്തിന്റെയും…

Read More

ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകും; പ്രധാനമന്ത്രിക്ക് കത്തയച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാർഡുകൾ തിരികെ നൽകാൻ തയ്യാറെടുത്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. തീരുമാനം പ്രധാനമന്ത്രിക്ക് കത്തിലൂടെയാണ് വിനേഷ് ഫോഗട്ട് അറിയിച്ചത്. ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകുന്നുവെന്ന് കത്തിൽ പറയുന്നു. നേരത്തേ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരൻ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രംഗ് പുനിയ പദ്മശ്രീ മടക്കി…

Read More

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈയെ തകര്‍ത്തു; ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല ജയം 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ എഫ്സി ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേറ്റേഴ്സിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈ എഫ്സിയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകളും നേടിയത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11-ാം മിനിറ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻകോസും ഇൻജുറി ടൈമിൽ (45+5) ക്വാമ പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. ഇടതു പാർശ്വത്തിൽനിന്ന് എതിർതാരത്തെ മറികടന്ന് ബോക്സിനുള്ളിലേക്ക് കടന്ന പെപ്ര നൽകിയ പന്ത് ബാക്ക്…

Read More

അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് ആദ്യ സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

പാള്‍: മലയാളി താരം സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി. പാളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. 114 പന്തുകള്‍ നേരിട്ട് 108 റണ്‍സ് നേടി താരം പുറത്തായി. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ നേടിയ 86 റണ്‍സായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള മികച്ച സ്‌കോര്‍. ഇന്ന് മൂന്നാമനായി ക്രീസിലെത്തിയാണ് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സഞ്ജു സെഞ്ചുറി നേടുന്നത്. തിലക് വര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് ഇതുവരെ നൂറിലധികം റണ്‍സ്…

Read More

കമിൻസിനെ മറികടന്ന് സ്റ്റാർക്; ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസീസ് ബോളർ മിച്ചൽ സ്റ്റാർക്

ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയൻ ബോളർ മിച്ചൽ സ്റ്റാർക്. 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ‌ാർകിനെ സ്വന്തമാക്കിയത്. ഇരുപതര കോടിക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദ് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ സ്വന്തമാക്കി. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനെ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. 11.75 കോടി രൂപയ്ക്ക് ഹർഷൽ പട്ടേലിനെ പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിനെയും സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാംപിലെത്തിച്ചു. രണ്ടുകോടി രൂപ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial