പി എസ് ജി വിടുന്നതായി കിലിയൻ എംബാപ്പെ

പാരിസ്: ഫ്രഞ്ച് ലീഗ് ക്ലബായപിഎസ്ജി വിടുന്നതായി ഇതാദ്യമായി സ്ഥിരീകരിച്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെ. ആരാധക സംഘമായ പിഎസ്ജി അള്‍ട്രാസിന് യാത്രപറഞ്ഞു അദേഹം വിഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അങ്ങേയറ്റം വികാര നിര്‍ഭരമായ സമയത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് പറഞ്ഞ താരം, റയലിലേക്കെന്ന സൂചനകളും നല്‍കി. ക്ലബ് വിടുകയാണെന്ന, തീരുമാനം ആരാധകരെ അറിയിക്കുക ഇത്ര ദുഷ്‌കരമാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും എന്നാല്‍ ഏഴു വര്‍ഷത്തിന് ശേഷം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങളോട് സംസാരിക്കാനുള്ള സമയം…

Read More

ഓറഞ്ച് ക്യാപ് നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ; 542 റൺസുമായി വിരാട് കോലി ഒന്നാം സ്ഥാനത്ത്

ലഖ്നൗ: ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി. 542 റണ്‍സുമായാണ് വിരാട് കോലി ഒന്നാം സ്ഥാനം നേടിയത്. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് 541 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് ആണ്.കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ഓറഞ്ച് ക്യാപ് തിരിച്ചു പിടിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് അവസരം ഉണ്ടായിരുന്നെങ്കിലും 21 പന്തില്‍…

Read More

ഐ എസ് എൽ കിരീടം മുംബൈ സിറ്റി എഫ് സിക്ക്

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈയിലേക്ക്. ഇന്ന് ആവേശകരമായ ഫൈനലിന് ഒടുവില്‍ മുംബൈ സിറ്റി ഐ എസ് എല്‍ കിരീടം ഉയർത്തി. ഇന്ന് കൊല്‍ക്കത്തയില്‍ വെച്ച്‌ മോഹൻ ബഗാനെ തോല്‍പ്പിച്ച്‌ ആണ് മുംബൈ സിറ്റി കിരീടം നേടിയത്. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷം തിരിച്ചടിച്ച്‌ 3-1നാണ് മുംബൈ വിജയിച്ചത്. നേരത്തെ ഐ എസ് എല്‍ ഷീല്‍ഡ് മോഹൻ ബഗാനു മുന്നില്‍ നഷ്ടപ്പെട്ടതിന്റെ പകവീട്ടല്‍ കൂടി ആയി ഇത്.ഇന്ന് ഇരു ടീമുകളും മികച്ച രീതിയില്‍ ആണ്…

Read More

ഐസിസി ടെസ്റ്റ് റങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി; ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയ

ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റങ്കിങില്‍ ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. ഇന്ത്യയ് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. 124 റേറ്റിങ് പോയിന്റുകളുമായാണ് ഓസീസ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ഇന്ത്യക്ക് 120 റേറ്റിങ് പോയിന്റുകള്‍. മൂന്നാം റാങ്കില്‍ ഇംഗ്ലണ്ടാണ്. അവര്‍ക്ക് 105 റേറ്റിങ് പോയിന്റുകള്‍. 103 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും 96 പോയിന്റുകളുമായി ന്യൂസിലന്‍ഡ് അഞ്ചാമതും നില്‍ക്കുന്നു. ടെസ്റ്റ് റാങ്കിങില്‍ പാകിസ്ഥാന്‍ ആറാം സ്ഥാനത്തും ശ്രീലങ്ക ഏഴാമതും നില്‍ക്കുന്നു. വെസ്റ്റ്…

Read More

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ; കെ എൽ രാഹുലിനെ ഒഴിവാക്കി

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തി. സഞ്ജുവും ഋഷഭ് പന്തുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഇതോടെ കെ.എൽ. രാഹുലിന് ടീമിൽ ഇടിമില്ലാതായി. അതേസമയം, ഫോമിലല്ലാത്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാണ്ഡ്യയെ കൂടാതെ ശിവം ദുബെയും പേസ് ബൗളിങ് ഓൾറൗണ്ടറായി ടീമിലുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലിയും ഉൾപ്പെടുന്നു. ഓപ്പണരായി യശസ്വി ജയ്സ്വാളും എത്തി. മെട്രൊ വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട്…

Read More

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

വെല്ലിങ്ടന്‍: ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാച്ചത്. ട്രാവലിങ് റിസര്‍വായി ഒരു താരവും ഉള്‍പ്പെട്ടിട്ടുണ്ട്. കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും. ടീം പ്രഖ്യാപനത്തില്‍ വലിയ അത്ഭുതങ്ങളില്ല. പതിവ് മുഖങ്ങള്‍ തന്നെയാണ് ടീമിലുള്ളത്. ഏകദിന ലോകകപ്പിലെ ന്യൂസിലന്‍ഡിന്റെ ഹീറോ രചിന്‍ രവീന്ദ്രയും ടീമിലുള്‍പ്പെട്ടു. നിലവിലെ ഐപിഎല്ലില്‍ മിന്നും ഫോമില്‍ പന്തെറിയുന്ന ട്രെന്റ് ബോള്‍ട്ടും ടീമിലുണ്ട്. ബെന്‍ സീര്‍സാണ് ട്രാവലിങ് റിസര്‍വ് താരം. ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലന്‍, ട്രെന്റ്…

Read More

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 44 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാ വനിതകള്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ നിഗര്‍ സൂല്‍ത്താന(48 പന്തില്‍ 51) ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി നാല് ഓവര്‍ എറിഞ്ഞ് 18 റണ്‍സ് മാത്രം വഴങ്ങി രേണുക ടാക്കൂര്‍ സിങ് മൂന്ന് വിക്കറ്റ് നേടി. പൂജ വസ്ത്രക്കര്‍ രണ്ടും ശ്രേയങ്ക പാട്ടീല്‍,…

Read More

ഐപിഎല്‍ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

മുംബൈ: നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്‌തെന്ന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്രാ സൈബര്‍ സെല്‍ നോട്ടിസ് അയച്ചു. ഏപ്രില്‍ 29ന് ഹാജരാകാനാണ് നിര്‍ദേശം. ബെറ്റിങ് ആപ്പ് മഹാദേവിന്റെ സബ്‌സിഡിയറി ആപ്പ് ആയ ഫെയര്‍ പ്ലേയിലൂടെ ഐപിഎല്‍ കാണുന്നതിനെ പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഏതാനും ഐപിഎല്‍ മത്സരങ്ങള്‍ ഈ ആപ്പിലൂടെ സംപ്രേഷണം ചെയ്‌തെന്നു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ മാനേജരുടെ…

Read More

വിരമിക്കില്ല, ലോകകപ്പ് നേടണം’- രോഹിത് ശര്‍മ

മുംബൈ: വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ലോകകപ്പാണ് മുന്നില്‍ കാണുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് രോഹിതിന്റെ ശ്രദ്ധേയ പ്രതികരണം. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുക എന്ന ലക്ഷ്യവും നായകന്‍ പങ്കിട്ടു. ‘വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ശരിക്കും ആലോചിച്ചിട്ടില്ല. ജീവിതം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത് എന്നു പറയാന്‍ സാധിക്കുന്നതല്ലല്ലോ. ഇപ്പോഴും എനിക്ക് നന്നായി കളിക്കാന്‍ സാധിക്കുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ കൂടി ക്രിക്കറ്റ് തുടരുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് എന്താകും…

Read More

കേരള ക്രിക്കറ്റ് മുന്‍ ടീം ക്യാപ്റ്റന്‍ പി രവിയച്ചന്‍ അന്തരിച്ചു

       കേരള ക്രിക്കറ്റ് മുന്‍ ടീം ക്യാപ്റ്റന്‍ പി രവിയച്ചന്‍ അന്തരിച്ചു. 96 വയസായിരുന്നു. കൊച്ചി ഇളയ അനിയന്‍കുട്ടന്‍ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928-ലാണ് ജനനം. കേരളത്തിനായി 1952 മുതല്‍ 1970 വരെ രഞ്ജി ക്രിക്കറ്റില്‍ 55 മത്സരങ്ങളാണ് കളിച്ചത്. 1107 റണ്‍സും 125 വിക്കറ്റും സ്വന്തമാക്കി. ടെന്നീസ്, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial