Headlines

ട്വന്റി20 ലോകകപ്പ്; കിരീടം ഇന്ത്യക്ക്

ബാർബഡോസ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാനം വരെ പൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു , ഇന്ത്യക്ക് വേണ്ടി  അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ഉറച്ച പിന്തുണ നൽകിയ അക്ഷർ പട്ടേലും ശിവം ദുബെയുമാണ് ഇന്ത്യക്ക്  ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 59 പന്തുകൾ നേരിട്ട കോലി 76 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമയും…

Read More

രണ്ട് വര്‍ഷം മുമ്പത്തെ കണക്ക് തീര്‍ത്ത് ഹിറ്റ്മാനും സംഘവും ഫൈനലില്‍;
ഇംഗ്ലണ്ടിനെ തകർത്തത് 68 റണ്‍സിന്

ഗയാന: ഫൈനലിൽ ബെര്‍ത്ത് ഉറപ്പിച്ച് എതിരാളിയെ കാത്തിരിക്കുന്ന ദക്ഷിണാഫ്രിക്കയോട് കാത്തിരിക്കേണ്ട,ഞങ്ങൾ വരുന്നുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഫൈനലിലേക്ക് ഇന്ത്യൻ പടയോട്ടം. ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ  172 റണ്‍സ് വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. എന്നാൽ 16.4 ഓവറിൽ 103ന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. 68 റൺസിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൊരുതാൻ ശ്രമിച്ച ബ്ടലറിനെ അക്സര്‍ കൂടാരം കയറ്റിയപ്പോൾ സാൾട്ടിന്റെ കുറ്റിയറുത്ത് ബുംറ വരവറിയിച്ചു. പിന്നാലെ വീണ്ടും അക്സര്‍ പട്ടേലിന്റെ പന്തിൽ ബെയര്‍സ്റ്റോ…

Read More

ഒന്നര പതിറ്റാണ്ട് കാലത്തെ ക്രിക്കറ്റ് ജീവിതത്തിന് അവസാനം; ഡേവിഡ് വാർണർ വിരമിച്ചു

ആന്റിഗ്വ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഡേവിഡ് വാർണർ. 15 വർഷം നീണ്ട കരിയറിനാണ് ഓസ്ട്രേലിയൻ ഓപ്പണർ വിരാമമിട്ടത്. ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ ഓസ്ട്രേലിയ പുറത്തായതോടെയാണ് വാർണറിന്റെ ക്രിക്കറ്റ് ജീവിതത്തിനും അവസാനമാകുന്നത്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ആറ് റൺസെടുത്ത് വാർണർ പുറത്തായി. ആദം ഗിൽക്രിസ്റ്റ്-മാത്യൂ ഹെയ്ഡൻ സഖ്യം വിരമിച്ചപ്പോൾ ഓസ്ട്രേലിയയ്ക്ക് ലഭിച്ച എക്കാലത്തെയും മികച്ച ഓപ്പണറായിരുന്നു വാർണർ. 2023ൽ ഏകദിന ലോകകപ്പും ടെസ്റ്റ്…

Read More

കാൽപന്തിന്റെ മിശിഹ: ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ

കാൽപന്തിന്റെ മിശിഹ ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ. ലോകകപ്പെന്ന വലിയ സ്വപ്‌നവും നേടിയതോടെ ഏറ്റവും ആശ്വാസത്തോടെ, ആസ്വാദിച്ച് പന്തു തട്ടുന്ന മെസ്സിയെയാണ് ഈ കോപ്പയിൽ ലോകം കാണുന്നത്. ഫുട്ബോൾ മിശിഹ ലിയോണൽ ആന്ദ്രേസ് മെസ്സി പിറവി കൊണ്ട ദിനം. താരം ഇപ്പോൾ പന്തു തട്ടുന്നത് ഇന്റർമയാമിയിലാണ്. ഹോർമോൺ കുറവിൽ ഇനിയും ഉയരം വക്കില്ലെന്ന് ഭിഷ്വഗരന്മാർ വിധിച്ച ബാലൻ ലോകത്തോളം ഉയർന്ന കഥയ്ക്ക്സമാനതകളില്ല. ഒരു തുകൽ പന്ത് കാലിൽ കൊരുത്ത് അവൻ കാണിച്ച ഇന്ദ്രജാലങ്ങളെ വർണിക്കാൻ കവിതകളോ,…

Read More

ടി20 ലോകകപ്പ്: ഓസ്ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍

ലോകകപ്പിന്റെ സൂപ്പർ 8ൽ ചരിത്രവിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ടീം. കരുത്തരായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചാണ് അഫ്ഗാനിസ്ഥാൻ ചരിത്രം സൃഷ്ടിച്ചത്. ആവേശഭരിതമായ മത്സരത്തിൽ 21 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ഓപ്പണർമാരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറികളും ഗുൽദീൻ നൈബിന്റെ വെടിക്കെട്ട് ബോളിംഗ് പ്രകടനവുമാണ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ വിജയത്തിലെത്തിച്ചത്.മത്സരത്തിന്റെ ഒരു സമയത്ത് മാക്സ്വെൽ വീണ്ടും അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ വിലങ്ങുതടിയായി എത്തിയിരുന്നു. എന്നാൽ പക്വതയാർന്ന ബോളിങ് പ്രകടനത്തിലൂടെ അഫ്ഗാൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ അഫ്ഗാനിസ്ഥാൻ സെമിഫൈനൽ സാധ്യതകൾ നിലനിർത്തിയിട്ടുണ്ട്. മറുവശത്ത് ഓസ്ട്രേലിയയെ…

Read More

കോപ്പ അമേരിക്ക; ഇന്ത്യയിൽ തത്സമയ സംപ്രേഷണമില്ല; നിരാശയിൽ ആരാധകർ

അറ്റ്‌ലാന്റ: ഫുട്ബോൾ ആരാധകർ ഇപ്പോൾ കോപ്പ അമേരിക്കയുടെ ആവേശത്തിലാണ്. എന്നാൽ ഇന്ത്യയിലെ കാൽപന്ത് ആരാധകർക്ക് ഈ സമയം നിരാശകൂടി കലർന്നൊരു സാഹചര്യമാണ്. ഏറെ ആരാധകരുള്ള അർജന്റീനയും ബ്രസീലും കോപ്പ അമേരിക്കയിൽ കളിക്കുമ്പോൾ ഇന്ത്യയിൽ ടെലിവിഷനിൽ തത്സമയ സംപ്രേഷണമില്ല എന്നതാണ് നിരാശയ്ക്ക് കാരണം. ഇന്ത്യയിലെ സംപ്രേഷണം ചാനലുകൾ ഏറ്റെടുത്തില്ല. പുലർച്ചെ മത്സരങ്ങൾ നടക്കുന്നതും ബ്രസീൽ, അർജന്റീന ടീമുകൾക്ക് അപ്പുറം മറ്റ് ടീമുകൾക്ക് അധികം ആരാധകരില്ലാത്തതുമാണ് ചാനലുകളുടെ പിന്മാറ്റത്തിന് കാരണം. ജൂൺ 21 മുതൽ ജൂലായ് 15 വരെയാണ് ടൂർണമെന്റ്….

Read More

കോപ്പ അമേരിക്ക ചാമ്പ്യൻമാർക്ക് വിജയ തുടക്കം; ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കാനഡയെ തകർത്ത് അർജൻ്റീന

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ സ്റ്റേഡിയത്തിലെ 71,000 പേരുടെ ആർപ്പുവിളകൾക്കു നടുവിൽ അർജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീന തളച്ചത്. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമാണ് ഗോളടിച്ചത്. കഴിഞ്ഞ തവണ ബ്രസീലിനെ ഒരു ഗോളിനു വീഴ്ത്തി നേടിയ കോപ്പ കിരീടം നിലനിർത്താനാണ് അർജന്റീന കളത്തിലിറങ്ങിയത്. മെസ്സിക്കൊപ്പം യൂലിയൻ അൽവാരസ്, ലൗറ്റാരോ മാർട്ടിനസ്, റോഡ്രിഗോ ഡിപോൾ, അലക്സിസ് മക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാന്ദ്രോ മാർട്ടിനസ് എന്നിവരും മികച്ച ഫോമിൽ ആയിരുന്നു. അമേരിക്കൻ കോച്ച് ജെസി മാർഷിന്റെ കീഴിൽ…

Read More

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

ദോഹ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ സുനിൽ ഛേത്രിയില്ലാതെ ഇന്ത്യൻ ടീം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഏഷ്യൻ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുന്നു. കഴിഞ്ഞയാഴ്ച്ച കുവൈത്തുമായി നടന്ന മത്സരത്തിലാണ് ഇന്ത്യൻ ഫുട്‍ബോളിന്റെ യുഗ പുരുഷനായ ഛേത്രി ബൂട്ടഴിച്ചത്. സുനിൽ ഛേത്രിക്ക് പകരം ഗോൾ കീപ്പർ ഗുർപീന്ദർ സിങാണ് ടീമിനെ നയിക്കുക. യോഗ്യതാ റൗണ്ടിലെ ഏറ്റവും കടുത്ത മത്സരമാണ് ഖത്തറിനെതിരെയുള്ളത്. ഈ മത്സരം വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാനാവൂ, ഇന്ന് വിജയിച്ചാൽ അടുത്ത…

Read More

പി എസ് ജിയിൽ നിന്നും എംബാപ്പെ റയല്‍ മാഡ്രിഡില്‍

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ ദീര്‍ഘ നാളത്തെ പ്രവര്‍ത്തനം ഒടുവില്‍ ഫല പ്രാപ്തിയില്‍. ഫ്രഞ്ച് നായകനും യുവ താരവുമായ കിലിയന്‍ എംബാപ്പെ വരുന്ന സീസണ്‍ മുതല്‍ റയലിന്റെ ജേഴ്‌സി അണിയും. താരത്തിന്റെ വരവ് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2017 മുതല്‍ റയല്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല. ഏഴ് സീസണുകള്‍ക്കൊടുവിലാണ് എംബാപ്പെ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) പാളയത്തില്‍ നിന്നു ഇറങ്ങുന്നത്. ടീമിനൊപ്പം ആറ് ഫ്രഞ്ച് ലീഗ് വണ്‍, മൂന്ന്…

Read More

വിജയ കുതിപ്പ് തുടരുന്നു;ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദ

നോര്‍വെ: നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദ. ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്‌നസ് കാള്‍സനെയും. ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ഫാബിയോ കരുവാനയേയും പ്രഗ്‌നാനന്ദ അട്ടിമറിച്ചിരുന്നു. നെതര്‍ലന്‍ഡ്സിലെ വിജ് ആന്‍ സീയില്‍ നടന്ന ടാറ്റ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലും ഡിങ് ലിറനെ പ്രഗ്‌നാനന്ദ തോല്‍പ്പിച്ചിരുന്നു. ടൂര്‍ണമെന്റിലെ നാലാം റൗണ്ട് പോരാട്ടത്തിലാണ് ഇന്ത്യന്‍ കൗമാര താരം ലോക ചാമ്പ്യനെ തോല്‍പ്പിച്ചത്. നോര്‍വെ ചെസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial