ടി20 ലോകകപ്പ്: ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ അമേരിക്ക കാനഡയെ 7 വിക്കറ്റിന് തകർത്തു

ഡാലസ്: ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ അതിഥേയരായ അമേരിക്ക എതിരാളികളായ കാനഡയെ പരാജയപ്പെടുത്തി. ഓപ്പണർ സ്റ്റീവൻ ടെയ്‌ലർ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ പുറത്തായിരുന്നു. തൊട്ടുപിന്നാലെ ക്യാപ്റ്റൻ മൊണാക് പട്ടേൽ 16 റൺസ് മാത്രം എടുത്ത് ഔട്ടായി. എന്നാൽ, ആരോൺ ജോൺസിന്റെ കടന്നാക്രമണത്തിലൂടെ ഫോം വീണ്ടെടുത്ത ടീം ഏഴു വിക്കറ്റിനാണ് കാനഡയെ അടിയറവ് പറയിച്ചത്. ആദ്യം ബാറ്റിംഗിനിറങ്ങിയ കാനഡ ഉയർത്തിയ 195 റൺസ് എന്ന വിജയലക്ഷ്യം 17.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് അമേരിക്ക മറികടന്നത്….

Read More

ക്ലാസിക്കൽ ചെസ്സിലും മാഗ്നസ് കാൾസണെ അടിയറവ് പറയിച്ചു;വിസ്മയകരമായ വിജയവുമായി പ്രഗ്നാന്ദ

ക്ലാസിക്കൽ ചെസ്സിലും മാ​ഗ്നസ് കാൾസണെ അടിയറവ് പറയിച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. മുൻപ് റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസനെ പരാജയപ്പെടുത്തിയിട്ടുള്ള പ്രഗ്നാനന്ദ ഇതാദ്യമായാണ് ക്ലാസിക്കൽ ചെസിൽ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തുന്നത്. നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് ഇന്ത്യയുടെ പതിനെട്ടുകാരൻ വിസ്മയകരമായ വിജയം കരസ്ഥമാക്കിയത്. മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിൻറുമായി പ്രഗ്നാനന്ദ ടൂർണമെൻറിൽ മുന്നിൽ എത്തി. ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം…

Read More

ഹൈദരാബാദിനെ 8 വിക്കറ്റിന് തകർത്ത്; ഐപിഎൽ കിരീടം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ചെന്നൈ:ഐപിഎല്‍ ഹൈദരാബാദിനെ പൊട്ടിച്ച് കിരീടമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇത് മൂന്നാം തവണയാണ് ഐപിഎല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിക്കുന്നത്. എട്ട് വിക്കറ്റിനാണ് ഹൈദരാബാദിനെ തകര്‍ത്തത്. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ വച്ചാണ് ഫൈനൽ നടന്നത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് 114 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് മുന്നോട്ട് വെക്കാനായത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത … ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ…

Read More

മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൻ; കലാശപ്പോരാട്ടത്തിൽ പി വി സിന്ധുവിന് തോൽവി

ക്വാലലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് 2024 ബാഡ്മിന്റൻ ടൂർണമെന്റ് മത്സരത്തിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് തോൽവി. ഫൈനലിൽ ചൈനീസ് താരം വാങ് ഷിയിയോട് മുട്ടി ഇന്ത്യൻ താരം പരാജയപ്പെടുകയായിരുന്നു. സ്കോര്‍ 21–16, 5-21,16-21. ആദ്യ സെറ്റ് സിന്ധു വിജയിച്ചെങ്കിലും ശക്തമായി തിരിച്ചടിച്ച വാങ് ഷിയി തുടർന്നുള്ള സെറ്റുകൾ നേടി വിജയമുറപ്പിക്കുകയായിരുന്നു. മുന്‍പ് മൂന്നു തവണ വാങ് ഷിയിയുമായി ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും വിജയം സിന്ധുവിനൊപ്പമായിരുന്നു .ഒരു വര്‍ഷത്തിനു ശേഷമാണ് സിന്ധു ഒരു രാജ്യാന്തര ടൂര്‍ണമെന്‍റിന്റെ ഫൈനലിലെത്തിയത്….

Read More

രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ് അവസാനിച്ചു; രണ്ടാം ക്വാളിഫയര്‍മാച്ചില്‍ റോയല്‍സിനെ 36 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു

ഐപിഎല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ് അവസാനിച്ചു. രണ്ടാം ക്വാളിഫയര്‍ മാച്ചില്‍ റോയല്‍സിനെ 36 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു.ടൂര്‍ണമെന്റിലുടനീളം മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിരുന്ന സണ്‍റൈസേഴ്‌സിനെ 175 റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടും റോയല്‍സിന് വിജയം എത്തിപ്പിടിക്കാനായില്ല. ബാറ്റിങ് നിരയുടെ പരാജയമാണ് റോയല്‍സിന്റെ പതനത്തിന് കാരണമായത്. 35 പന്തില്‍ പുറത്താവാതെ 56 റണ്‍സെടുത്ത ധ്രുവ് ജുറെലും 21 പന്തില്‍ 42 റണ്‍സെടുത്ത ഓപണര്‍ യശസ്വി ജയ്‌സ്വാളും മാത്രമാണ് തിളങ്ങിയത്. ടോം കോഹ്‌ലര്‍ (10), സഞ്ജു സാംസണ്‍ (10)…

Read More

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി  സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഇവാന്‍ വുകോമനോവിചിന്റെ പകരക്കാരനായാണ് സ്വീഡന്‍കാരന്‍ സ്ഥാനമേല്‍ക്കുന്നത്. 2026 വരെയാണ് കരാര്‍ രണ്ട് പതിറ്റാണ്ടായി പരിശീലക രംഗത്തുള്ള പരിചയ സമ്പന്നനാണ് മികേല്‍. വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ പരിശീലിപ്പിച്ചതിന്റെ മികവും പരിശീലകനുണ്ട്. സ്വീഡനിലെ എഐകെ, ഐഎഫ്‌കെ ഗോട്ബര്‍ഗ്, ബികെ ഹകന്‍, ഗ്രീസിലെ പനിയോനിയോസ്, ചൈനീസ് ടീം ഡാലിയന്‍ യിഫാങ്, അമേരിക്കയിലെ സാന്‍ ജോസ് എര്‍ത്ക്വിക്‌സ്, നോര്‍വെ ടീം സാര്‍ബ്‌സ്ബര്‍ഗ്, തായ്‌ലന്‍ഡ് ടീം…

Read More

ചെന്നൈയെ തകർത്തു;ബംഗളൂരുവിൻ്റെ രാജകീയ പ്ലേ ഓഫ്

ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎല്‍ പ്ലേ ഓഫില്‍. പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് വ്യത്യാസത്തിലുള്ള ജയമാണ് ബംഗളൂരുവിന് വേണ്ടിയിരുന്നത്. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 27 റണ്‍സിന്റെ വിജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ തോറ്റ ശേഷം ആറ് മത്സരങ്ങള്‍ ജയിച്ചുള്ള തിരിച്ചുവരവ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ ചാമ്പ്യന്‍ന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ്…

Read More

2023ലെ ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്‍റെ ജേഴ്സി മാറ്റാൻ ബിസിസിഐ നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി ശാരദ ഉഗ്ര

ചെന്നൈ: പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ടീം ഇന്ത്യയെ ഓറഞ്ച് ജേഴ്സി ധരിക്കാൻ ബിസിസിഐ നിര്‍ബന്ധിച്ചെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സ്പോർട്സ് റിപ്പോർട്ടർ ശാരദ ഉഗ്ര. 2023ലെ ഏകദിന ലോകകപ്പിനിടെ ആണ് ഇന്ത്യൻ ടീമിന്‍റെ ജേഴ്സി മാറ്റാൻ ബിസിസിഐ ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിൽ ഓറഞ്ച് നിറത്തിലുള്ള ജേഴ്സി ധരിക്കാൻ നിർബന്ധിച്ചതായി പറഞ്ഞു. എന്നാൽ കളിക്കാർഎതിർത്തോടെ നീക്കം ഉപേക്ഷിച്ചുവെന്നും ശാരദ ഉഗ്ര വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രാഷ്ട്രീയ താല്‍പര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിഞ്ഞ…

Read More

യൂറോ കപ്പിനുള്ള ഫ്രഞ്ചുപട റെഡി; മുന്നേറ്റം നയിക്കാന്‍ എംബാപ്പെയും ഗ്രീസ്മാനും, കാന്റെയും ടീമില്‍

പാരീസ്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരീശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ച 25 അംഗ ടീമില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്ഥാനം പിടിച്ചു. മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.മധ്യനിര താരം എന്‍ഗോളോ കാന്റെയ്ക്കും ടീമില്‍ സ്ഥാനം ലഭിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാന്‍റെ ഫ്രാന്‍സ് ദേശീയ ടീമിലെത്തുന്നത്. സീസണ്‍ അവസാനത്തില്‍ ടീം വിടാന്‍ ഒരുങ്ങുന്ന എസി മിലാന്‍ താരം ഒളിവര്‍ ജിറൂദും ഫ്രഞ്ചുപടയുടെ മുന്നേറ്റനിരയിലുണ്ട്. 2024 യൂറോയ്ക്കുള്ള…

Read More

ന്യൂസിലന്‍ഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിംഗ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായേക്കും

ഡൽഹി: ദ്രാവിഡിന് പകരക്കാരനാവാൻ മുന്‍ ന്യൂസിലന്‍ഡ് നായകൻ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി സ്റ്റീഫൻ ഫ്ലെമിംഗിനെ നിയമിക്കാനൊരുങ്ങി ബിസിസിഐ. നിലവില്‍ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പരിശീലകനാണ് ഫ്ലെമിംഗ്. 2027 ഡിസംബർ 31വരെ മൂന്നരവർഷത്തേക്കായിരിക്കും പുതിയ പരിശീലകന്‍റെ നിയമനം. ടി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ പകരക്കാരനുവേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. മെയ് 27 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഇന്ത്യയുടെ താൽക്കാലിക പരിശീലകനായി പ്രവർത്തിക്കുന്ന വി.വി.എസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial