Headlines

കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു; മെസിയും സംഘവും കോപ്പ അമേരിക്ക ഫൈനലിൽ

ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്ബോൾ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി കടന്ന് ഫൈനലിൽ. കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് മെസ്സിയും സംഘവും ഫൈനലിലെത്തിയത്. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസ്സിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനന്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസ് അനായാസം പന്ത്…

Read More

തകര്‍പ്പന്‍ ഗോളുമായി യമാലും ഒല്‍മോയും; ഫ്രാന്‍സിനെ തകര്‍ത്തു, സ്‌പെയിന്‍ യൂറോ കപ്പ് ഫൈനലില്‍

മ്യൂണിക്ക്: യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ വിജയം. ഇതോടെ യൂറോയില്‍ സ്പെയിന്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. യൂറോ ചരിത്രത്തിന്റെ ടീമിന്റെ അഞ്ചാം ഫൈനലും. മത്സരത്തില്‍ ലാമിന്‍ യമാല്‍, ഡാനി ഒല്‍മോ എന്നിവരാണ് സ്‌പെയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടി. ഒമ്പതാം മിനിറ്റില്‍ പിന്നിലായ ശേഷമാണ് സപെയിന്‍ വന്‍ തിരിച്ചുവരവ് നടത്തിയത്. ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നെതര്‍ലന്‍ഡ്സ്…

Read More

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻനായി ഗൗതം ഗംഭീറിനെ നിയമിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ഇന്ത്യൻ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം രാജി വച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് ഗംഭീര്‍ പരിശീലകനായി ചുമതലയേല്‍ക്കുക. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരുക. നിലവിലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ…

Read More

ഹരാരെയിൽ ഇന്ത്യക്ക് കൂറ്റൻ ജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 100 റണ്‍സ് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് നേടിയത്. കന്നി സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെ (47 പന്തില്‍ 100) കരുത്തില്‍ 234 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. അഭിഷേകിന് പുറമെ റുതുരാജ് ഗെയ്കവാദ് (47 പന്തില്‍ 77), റിങ്കു സിംഗ് (22 പന്തില്‍ 48) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി…

Read More

യൂറോ കപ്പ്; സ്വിറ്റ്സർലാൻഡിനെ പെനാൽറ്റിയിൽ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ

യൂറോ കപ്പിൽ ഇംഗ്ലണ്ട് സെമിയിൽ കടന്നു.ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇംഗ്ലീഷ് വീരന്മാരുടെ പടയോട്ടം. 5 -3 നാണ് ഇംഗ്ളണ്ടിന്റെ വിജയം. അട്ടിമറി വീരന്മാരായ സ്വിറ്റ്സർലണ്ടിന്റെ കുതിപ്പ് ഇംഗ്ലണ്ടിന് മുന്നിൽ അവസാനിച്ചു. പ്രീമിയർ ലീഗിന്റെ കളിത്തൊട്ടിലിൽ നിന്ന് ഇംഗ്ലണ്ട് ഒരു കിരീടം സ്വപ്നം കാണുകയാണ്. ആരാധകരെ മോഹിപ്പിച്ച് മടങ്ങുന്നവർ എന്ന പതിവ് ചൊല്ല് മാറ്റാൻ ഇനി അവർക്ക് രണ്ട് മത്സരം കൂടി ആദ്യം കരുത്തരായ ജർമനിയെ സമനിലയിൽ കുരുക്കി. പിന്നെ പ്രതിരോധത്തിന് പുകൾ പെറ്റ…

Read More

ജർമ്മനിയെ തകർത്ത് സ്പെയിൻ യൂറോ കപ്പ് സെമി ഫൈനലിൽ

യൂറോ കപ്പില്‍ ആതിഥേയരായ ജർമ്മനിയെ തകർത്ത് സ്പെയിൻ സെമി ഫൈനലില്‍. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു.സ്പെയിനിന്റെ വിജയം. 119ആം മിനുട്ടിലാണ് സ്പെയിന്റെ വിജയഗോള്‍ വന്നത്. ഇന്ന് തുടക്കം മുതല്‍ വാശിയേറിയ മത്സരമാണ് കാണാൻ ആയത്‌. ഇരു ടീമുകളും അഗ്രസീവ് ആയാണ് കളിച്ചത്. പ്രത്യേകിച്ച്‌ ജർമ്മനിയുടെ ഇന്നത്തെ സമീപനം കൂടുതല്‍ ഫിസിക്കല്‍ ആയിരുന്നു. ഇടക്കിടെ ഫൗളുകള്‍ കളിയുടെ രസം കൊല്ലിയായ. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ സ്പാനിഷ് താരം പെഡ്രി പരിക്കേറ്റ്…

Read More

കോപ്പ അമേരിക്ക; ഷൂട്ടൗട്ടിൽ ഇക്വഡോറിനെ വീഴ്‌ത്തി അര്‍ജന്റീന സെമിയില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൽ ഇക്വഡോറിനെ വീഴ്ത്തി അർജന്റീന സെമി ഫൈനലിൽ. ക്വാർട്ടറില്‍ ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടില്‍ (4-2) പരാജയപ്പെടുത്തിയാണ് മുന്നേറ്റം. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പരിക്ക് മൂലം ഒരു കളി വിട്ടുനിന്ന ശേഷം തിരികെയെത്തിയ ലയണൽ മെസ്സിക്ക് ക്വാർട്ടറിൽ ഫോമിൽ എത്താനായില്ല. അർജന്റീനയ്ക്കായി ലിസാൻഡ്രൊ മാർട്ടിനസും (35′) ഇക്വഡോറിനായി അവസാന നിമിഷത്തില്‍ കെവിൻ റോഡ്രിഗസുമാണ് സ്കോർ ചെയ്തത്. നിലവിലെ കോപ്പ…

Read More

രോഹിത്തിനും കോലിക്കും പിന്നാലെ ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജ‍ഡേജ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് നേട്ടത്തിനു പിന്നാലെ ട്വന്‍റി20 ഫോർമാറ്റിൽ നിന്നു വിരമിക്കുന്ന മൂന്നാമത്തെ മുതിർന്ന താരമായി രവീന്ദ്ര ജഡേജ. രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ആണ് താരത്തിന്റെയും വിരമിക്കൽ പ്രഖ്യാപനം. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച കൊണ്ടാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം ജഡേജ ഇൻസ്റ്റയിലൂടെ അറിയിച്ചത്. ”നന്ദി നിറഞ്ഞ ഹൃദയത്തോടെ, ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെ പോലെ, ഞാൻ എപ്പോഴും എന്‍റെ രാജ്യത്തിന്…

Read More

കോഹ്ലിക്ക് പിന്നാലെ ടി20ല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്തും

ന്യൂഡല്‍ഹി: വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘എന്റെ അവസാന കളിയും ഇതായിരുന്നു. വിട പറയാന്‍ ഇതിലും നല്ല സമയമില്ല. എനിക്ക് ട്രോഫി വേണമായിരുന്നു. പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്, ഇതാണ് ഞാന്‍ ആഗ്രഹിച്ചതും സംഭവിച്ചതും. എന്റെ ജീവിതത്തില്‍ ഇതിനായിട്ടുള്ള കാത്തിരിപ്പായിരുന്നു. ഇത്തവണ അതിരു കടന്ന സന്തോഷമുണ്ട്’- രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പര്‍ 8…

Read More

ടി20 മതിയാക്കി വിരാട് കോലി! അവസാന ടി20 മത്സരമെന്ന് കിംഗ്; വിടപറയുന്നത് ആദ്യ ടി20 ലോകകപ്പ് നേട്ടത്തോടെ

   ബാര്‍ബഡോസ് : അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ടി20 ലോക കിരീടം നേടിയ ശേഷമായിരുന്നു കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. 59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോലിയായിരുന്നു. തുടര്‍ന്ന് ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് കോലി വ്യക്തമാക്കി. കോലിയുടെ വാക്കുകള്‍… ”ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യക്കായി കളിക്കുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial