Headlines

മാറക്കാനയിലും നാണംകെട്ട് ബ്രസീല്‍, ഹാട്രിക് തോല്‍വി; അര്‍ജന്‍റീനയുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്

മാറക്കാന: ഒരിടവേളയ്‌ക്ക് ശേഷം ബ്രസീലും അര്‍ജന്‍റീനയും മാറക്കാനയില്‍ മുഖാമുഖം വന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികള്‍ക്ക് നിരാശ. 63-ാം മിനുറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡി നേടിയ ഗോളില്‍ അര്‍ജന്‍റീന എതിരാളികളുടെ തട്ടകത്തില്‍ 0-1ന്‍റെ ജയം സ്വന്തമാക്കി. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. ഗോളില്ലാ ആദ്യ പകുതിമാറക്കാനയില്‍ തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തിന് മുന്നിലാണ് ഒരിടവേളയ്‌ക്ക് ശേഷം ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിനീഷ്യസ്…

Read More

ഓസീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടമില്ല

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും. ലോകകപ്പ് ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയത്….

Read More

ലോകകപ്പിലെ താരം വിരാട് കോലി; ആറ് അർദ്ധസെഞ്ചുറികളും 3 സെഞ്ചുറികളുമാണ് താരം ഈ ലോകകപ്പിൽ സ്വന്തമാക്കിയത്

അഹമ്മദാബാദ് | ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ പൊരുതി വീണെങ്കിലും ലോകകപ്പിലെ താരമായി ഇന്ത്യൻ താരം വിരാട് കോലി. 11 മത്സരങ്ങളിൽ 95.62 ശരാശരിയിൽ 765 റൺസ് അടിച്ചുകൂട്ടിയാണ് കോലി ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആറ് അർദ്ധസെഞ്ചുറികളും 3 സെഞ്ചുറികളുമാണ് താരം ഈ ലോകകപ്പിൽ സ്വന്തമാക്കിയത്. 90 സ്ട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം. ഇന്ന് ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ കോലി 63 പന്തിൽ 54 റൺസ് നേടി പുറത്താവുകയായിരുന്നു. ഇന്ത്യയെ ആറ് വിക്കറ്റിനു തകർത്തെറിത്താണ് ഓസ്ട്രേലിയ ആറാം ലോക…

Read More

കണ്ണീർക്കടലായി അഹമ്മദാബാദ് സ്റ്റേഡിയം; ഓസീസിനു മുന്നിൽ പൊരുതി വീണ് ഇന്ത്യ, ഓസ്ട്രേലിയയ്ക്ക് ആറാം ലോക കിരീടം

അഹമ്മദാബാദ്: ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി. ജയിക്കാൻ 241 റൺസ് വേണ്ടിയിരുന്ന നാലു വിക്കറ്റ് നഷ്‌ടത്തിൽ 43 ഓവറിൽ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയുടെ ആറാം കിരീട നേട്ടമാണിത്. തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം ടീമിനെ തിരിച്ചു കൊണ്ടു വന്ന ട്രാവിസ് ഹെഡിന്റെ സെഞ്ചറിയാണ് ഓസീസ് ജയത്തിൽ നിർണായകമായത്‌. ഹെഡ് 120 പന്തുകളിൽ നിന്നും 137 റൺസ് നേടി പുറത്തായി. 58 റൺസുമായി ലബുഷെയ്ൻ മികച്ച പിന്തുണ നൽകി. തുടക്കത്തിലെ തിരിച്ചടിക്കു ശേഷമാണ് ഓസ്ട്രേലിയ പൊരുതിക്കയറിയത്….

Read More

ലോകകപ്പ് ഫൈനല്‍ വേദിയിയില്‍ പലസ്തീന്‍ പ്രതിഷേധം; സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കോലിക്കടുത്തെത്തി യുവാവ്

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയിത്തിൽ ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ പുരോഗമിക്കവെ പലസ്തീൻ അനുകൂല പ്രതിഷേധവുമായി യുവാവ്. ഇന്ത്യയുടെ ബാറ്റിങിനിടെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് യുവാവ് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. പലീനിൽ ബോംബാക്രമണം അവസാനിപ്പിക്കുക, പലസ്തീനിനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങൾ എഴുതിയ ടീ ഷർട്ട് ധരിച്ചെത്തിയ യുവാവ് പലസ്തീൻ പതാക ഉപയോഗിച്ചുകൊണ്ടുള്ള മാസ്‌കും ധരിച്ചിരുന്നു. പിച്ചിന് സമീപത്തേക്ക് ഓടിയെത്തിയ ഇയാൾ ഇയാൾ വിരാട് കോലിയെ ആലിംഗനം ചെയ്യാനും ശ്രമിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇയാളെ അഹമ്മദാബാദിൽ നിന്ന്…

Read More

ലോകകപ്പിൽ ആര് മുത്തമിടും, ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്

അഹമ്മദാബാദിൽ ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ കലാശക്കളി. ടൂർണമെൻ്റിൽ 10 മത്സരങ്ങൾ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റിൽ പറത്തി 8 തുടർ ജയങ്ങളുമായി ഫൈനൽ പ്രവേശനം നേടിയ ഓസ്ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ പരസ്പരം കൊമ്പുകോർക്കും. ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിർണായകമാണ്. ഈ മൈതാനത്ത് ടൂർണമെന്റിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾക്കയിരുന്നു…

Read More

കിവികളെ അരിഞ്ഞു വീഴ്ത്തി ഷമി, കണക്കുകൾ തീർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ; ന്യൂസിലന്റിനെ തകർത്തത് 70 റൺസിന്

മുംബൈ:ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യക്ക് ഫൈനല്‍ പ്രവേശം. ഇന്ത്യ ഉയര്‍ത്തിയ 397 റണ്‍സ്  വിജയലക്ഷ്യം  പിന്തുടര്‍ന്ന  കിവീസിന് 48.5 ഓവറില്‍ 327 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.119 പന്തില്‍ നിന്ന് 134 റണ്‍സ് നേടിയ ഡാരല്‍ മിച്ചലും 73 പന്തില്‍ 69 റണ്‍സ് നേടിയ കെയ്ന്‍ വില്ല്യംസസണുമാണ് ന്യൂസിലന്‍ഡിന്റെ ടോസ് സ് കോറര്‍മാര്‍. ഷമിയുടെ 7 വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.  മറുപടി ബാറ്റിങ്ങില്‍ കിവീസിന് 30 റണ്‍സെടുക്കുന്നതിനിടെ ഡെവോണ്‍ കോണ്‍വെയെ നഷ്ടമായി. 15 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്….

Read More

ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം

ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിൽ അഞ്ച് മത്സരങ്ങളിലും തോറ്റ് സെമി കാണാതെ പുറത്തായതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ബാബർ അസം രാജിവിച്ചു. ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബറിന്റെ രാജി. ഏറെ പ്രതീക്ഷയോടെ വന്ന പാക്കിസ്ഥാന് അഞ്ചാം സ്ഥാനത്ത് മാത്രമാണ് അവസാനിപ്പിക്കാൻ സാധിച്ചത്. മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി താരം എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളോട് അടക്കം പരാജയപ്പെടുകയും ചെയ്തു. താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന്…

Read More

50-ാം സെഞ്ചുറിയുമായി ചരിത്രം കുറിച്ച് വിരാട് കോലി; ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി കോലി

ഐസിസി ഏകദിന ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് കിങ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോഹ്ലി. 106 പന്തുകളിലാണ് താരം അമ്പതാം സെ‌ഞ്ചുറി നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സറും അടങ്ങുന്ന ഇന്നിങ്സോടെയാണ് കോഹ്ലി അമ്പതാം സെഞ്ചുറിയിലെത്തിയത്. ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. ക്രിക്കറ്റ് ദൈവത്തിന് പകരം ഇനി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമായി കിങ് കോഹ്ലി. കോഹ്ലി അമ്പതാം സെഞ്ചുറി…

Read More

ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ ഇന്ത്യ – ന്യൂസിലന്റ് വമ്പൻ പോരാട്ടം ഇന്ന്

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. മത്സരത്തിൽ ടോസ് നിർണായകമാണെന്ന് ന്യൂസിലൻഡ് താരം ലോക്കി ഫെർഗൂസൻ പറഞ്ഞു. റൗണ്ട് റോബിനിലെ ഒന്‍പത് മത്സരങ്ങളും ജയിച്ച്, പരാജയം അറിയാതെയാണ് ടീം ഇന്ത്യ സെമിയിൽ എത്തിയിരിക്കുന്നത്. നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽ, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി സെമിയിലേക്ക് കടന്ന ന്യൂസിലൻഡിനും പ്രതീക്ഷകൾ ഏറെയാണ്. 2019ലെ സെമിയിൽ ഇന്ത്യയെ മറികടന്നതിന്‍റെ ഓർമ്മകൾ ന്യൂസിലൻഡിനു കൂട്ടായുണ്ട്. പക്ഷെ, ലോകകപ്പിൽ എതിരാളികളെ വലിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial