
നായക സ്ഥാനത്തോടെ ടീമിൽ തിരിച്ചെത്തി ജസ്പ്രീത് ബുമ്ര: പ്രതീക്ഷയോടെ ആരാധകർ
ന്യൂഡൽഹി: പരുക്കുമൂലം ഒരു വർഷത്തോളമായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ ജസ്പ്രീത് ബുമ്ര ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം 18 ന് ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ടീമിലാണ് ബുമ്രയെ ഉൾപ്പെടുത്തിയത്. വിരാട് കോഹ്‌ലി,രോഹിത് ശർമ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ ടീമിന്റെ ക്യാപ്റ്റനും ബുമ്രയാണ്. ഏഷ്യാകപ്പും ലോകകപ്പും നടക്കാനിരിക്കെ പരമ്പരയിൽ ബുമ്രയുടെ പ്രകടനം നിർണായകമാണ്. ലോകകപ്പിന് തയ്യാറെടുക്കുന്ന ടീമിലേക്ക് ബൗളിംഗ് നിരയെ നയിക്കാൻ മികച്ച ഫോമിൽ ബുമ്ര എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 3 മത്സര…