നാഷണൽ ഗെയിംസ് 2025; സുഫ്‌നയിലൂടെ കേരളത്തിന് ആദ്യ സ്വർണം

38ാം ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം. വനിതാ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിൽ സുഫ്‌ന ജാസ്മിനാണ് കേരളത്തിന് സ്വർണ മെഡൽ നേടി തന്നത്. ഇന്നലെ നീന്തലിൽ ഇരട്ട മെഡലുമായി സജൻ പ്രകാശ് കേരളത്തിന്റെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടിരുന്നു. 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നിവയില്‍ വെങ്കല മെഡലുകളാണ് സജന്‍ നേടിയത്.

Read More

‘ഞാൻ മറ്റ് സ്ത്രീകളെ തൊടാറില്ല’; ടൂർണമെന്റിനിടെ വൈശാലിക്ക് കൈക്കൊടുക്കാതെ ഉസ്ബെക്ക് താരം

        ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻറിനിടെ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ച് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ്. നെതർലൻഡ്‌സിലെ വിക് ആൻ സീയിൽ നടക്കുന്ന ടൂർണമെന്റിനിടെയാണ് സംഭവം. വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയെങ്കിലും കൈ കൊടുക്കാൻ ഉസ്ബെക്ക് താരം വിസമ്മതിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി നോദിർബെക് യാക്കുബോയെവ് രംഗത്തെത്തി. താൻ അനാദരവൊന്നും ഉദ്ദേശിച്ചില്ലെന്നും മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം ചെയ്യതിരുന്നതെന്ന് ഉസ്ബെക്ക് താരം വിശദീകരിച്ചു. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കിൽ ക്ഷമ ചോദിക്കുന്നതായും…

Read More

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി യുഎസിന്റെ മാഡിസൻ കീസ്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി യുഎസിന്റെ മാഡിസൻ കീസ്. നിലവിലെ ചാംപ്യൻ അരീന സബലേങ്കയെ 3-6, 6-2, 5-7 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് മാഡിസൻ കീസ് കന്നി കിരീടം നേടിയത്. വാശിയേറിയ പോരാട്ടത്തിൽ മാഡിസൻ കീസ് ആദ്യം മുതൽ തന്നെ ആധിപത്യം പുലർത്തി. രണ്ടാം സെറ്റിൽ താരത്തിന് കാലിടറിയെങ്കിലും മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബെലാറൂസ് താരത്തെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം കിരീടമെന്ന ലക്ഷ്യവുമായാണ് ബെലാറൂസ് താരം സബലേങ്ക കോർട്ടിലെത്തിയത്….

Read More

സ്പോർട്‌സ് സ്കൂൾ, സ്പോർട്സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ

സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്‌സ് സ്കൂൾ, തൃശ്ശൂർ സ്പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേറ്റ് സ്പോർട്‌സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, സ്കൂൾ അക്കാദമികൾ എന്നിവിടങ്ങളിലേക്കുമുള്ള 2025-26 അധ്യയനവർഷത്തെ ആദ്യഘട്ട സെലക്ഷൻ ജനുവരി 18 മുതൽ നടക്കും. 6, 7, 8, പ്ലസ് വൺ ക്ലാസ്സുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആയിരിക്കും സെലക്ഷൻ….

Read More

ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും

കോഴിക്കോട്: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്. ഖത്തറിലെ ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് മെസിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് നീക്കം തുടങ്ങിയത്

Read More

സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചു; പരമ്പര 3 -1 ന് സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  ഫൈനലിൽ

സിഡ്‌നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ സിഡ്‌നി ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കി സ്വന്തമാക്കി ഓസ്‌ട്രേലിയ. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് ജയം. വാഷിങ്ടണ്‍ സുന്ദറിനെതിരെ ബൗണ്ടറി നേടിയാണ് ഓസീസിന്റെ ജയം. അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്‌സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്. 38 പന്തില്‍ 34 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടി….

Read More

സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി; ബംഗാളിന് 33-ാംകിരീടം

സന്തോഷ് ട്രോഫിയിൽ ഇഞ്ചുറി ടൈമിൽ റോബി ഹൻസ്ദ നേടിയ നിർണ്ണായക ഗോളിൽ കേരളത്തെ തോൽപ്പിച്ച് ബംഗാളിന് കിരീടം. 78 തവണ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ 33-ാം കിരീടമാണ് ബംഗാളിന്റെത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ നിശ്ചിത സമയത്തും ഗോൾ രഹിതമായതിന് ശേഷമായിരുന്നു കേരളത്തിന്റെ നിർഭാഗ്യമായി ബംഗാളിന്റെ ഇഞ്ചുറി ടൈം ഗോൾ വന്നത്

Read More

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിന് ജയം; ഇന്ത്യയെ തകർത്തത് 184 റൺസിന്

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് ജയം. 184 റണ്‍സിനാണ് ഇന്ത്യയെ തകര്‍ത്തത്. 340 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 155ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സ് നേടിയ യശ്വസിയാണ് ടോപ് സ്‌കോറര്‍. ഇതോടെ ഓസിസ് പരമ്പയില്‍ 2-1ന് മുന്നിലെത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെഅവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്‌നിയില്‍ നടക്കും. ഓസീസ് മുന്നോട്ടുവച്ച 340 റണ്‍സ് വിജയലക്ഷ്യം ലാക്കാക്കിയിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), കെഎല്‍ രാഹുല്‍ (0), വിരാട് കോഹ്‌ലി…

Read More

ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപിക്ക് കിരീടം

ന്യൂയോർക്ക്: ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വിജയം. ഇന്ത്യയുടെ കൊനേരു ഹംപിയാണ് കിരീടം നേടിയത്. ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ നടന്ന മത്സരത്തിൽ 11-ാം റൗണ്ടിൽ ഇൻഡൊനീഷ്യയുടെ ഐറിൻ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി കിരീടം സ്വന്തമാക്കിയത്. 8.5 പോയന്റോടെയാണ് ഹംപിയുടെ കിരീടനേട്ടം. ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019-ൽ മോസ്‌കോയിൽ നടന്ന മത്സരത്തിലും ഹംപി കിരീടം നേടിയിരുന്നു. ഇതോടെ, ചൈനയുടെ യു വെൻയുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ്…

Read More

ജീന്‍സ് ധരിച്ചെത്തി; മാഗ്നസ് കാള്‍സനെ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി

ന്യൂയോര്‍ക്ക്: വസ്ത്രധാരണത്തില്‍ നിയമങ്ങള്‍ പാലിക്കാത്തതിന് നിലവിലെ ചാംപ്യന്‍ മാഗ്നസ് കാള്‍സനെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി. മത്സരത്തില്‍ ജീന്‍സ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ നോര്‍വീജിയന്‍ താരത്തിനെതിരെ നടപടിയെടുത്തത്. യുഎസിലെ ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പിന് തുടക്കമായത്. ജീന്‍സ് ധരിച്ചെത്തിയ കാള്‍സണ് 200 ഡോളര്‍ പിഴ ചുമത്തിയ ഫിഡെ, ഉടന്‍ വസ്ത്രം മാറി വരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വസ്ത്രം മാറാന്‍ സാധിക്കില്ലെന്ന് കാള്‍സണ്‍ അധികൃതരെ അറിയിച്ചു. ഇതിനുപിന്നാലെയാണ് താരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial