പതിനാറുകാരി ഗെയിമിനിടെ മെറ്റവേഴ്‌സിൽ വിർച്വൽ പീഡനത്തിനിരയായി; അന്വേഷണത്തിനായി പോലീസ്
ന്യൂഡൽഹി: പതിനാറുകാരി മെറ്റവേഴ്‌സിൽ വിർച്വൽ പീഡനത്തിനിരയായെന്ന് പരാതി. യുകെയിൽ ആണ് സംഭവം. വിർച്വൽ റിയാലിറ്റി ഗെയിമിനിടെ ആയിരുന്നു സംഭവം. ഗെയിമിനിടെ അഞ്ജാതരായ യുവാക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ശാരീരികമായ പരിക്കുകളില്ലെങ്കിലും യഥാർഥ ലോകത്ത് പീഡനത്തിനിരയായാൽ അനുഭവിക്കുന്ന എല്ലാ മാനസിക വൈകാരിക പ്രശ്‌നങ്ങളും പെൺകുട്ടിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന ആദ്യത്തെ വിർച്വൽ ലൈംഗികാതിക്രമ കേസാണിത്. ശാരീരികമായ പരിക്കുകളേക്കാൾ ഗുരുതരമായതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ മാനസിക, വൈകാരിക പ്രശ്‌നങ്ങൾ വിർച്വൽ പീഡനത്തിന് ഇരയാകുന്ന പെൺകുട്ടികൾ നേരിടേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ…

