ഇടുക്കി:ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചു. ഇന്ന് നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ്
വോട്ടുകൾക്കാണ് യുഡിഎഫിനെ പരാജയപ്പെടുത്തിയത്. സിപിഐ അംഗം എൻ എം ശ്രീകുമാറാണ് പ്രസിഡന്റ്. നേരത്തെ പ്രസിഡന്റ് സിനി ബേബിക്കെതിരെയാ അവിശ്വാസം പാസായതോടെയാണ് യുഡിഎഫ് ഭരണത്തിൽ നിന്ന് പുറത്തായത്. ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതവും ഒരു സ്വതന്ത്ര്യ അംഗവുമാണ് ഉണ്ടായിരുന്നത്.കക്ഷിനില: കോൺഗ്രസ് – 6, സിപിഐ – 4, സിപിഎം – 2, സ്വതന്ത്ര – 1.
