ചാക്കില്‍ പൊതിഞ്ഞനിലയില്‍; കൂത്തുപറമ്പില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളി സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന നടത്തിവരികയാണ്. അതിനിടെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിലുന്നു സ്റ്റീല്‍ ബോംബുകള്‍. ഇവ നിര്‍വീര്യമാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രധാനമായി ആളൊഴിഞ്ഞ പറമ്പ്, വീടുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലയില്‍…

Read More

പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നവർക്ക് ഇനി കടുത്ത ശിക്ഷ; സംഘടിത കുറ്റങ്ങൾക്ക് പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ലഭിക്കും; വ്യവസ്ഥകൾ വിജ്ഞാപനം ചെയ്തു

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർത്തുന്നവർക്ക് കടുത്ത ശിക്ഷകൾ ലഭിക്കുന്ന പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024ന്റെ വ്യവസ്ഥകൾ വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ. നീറ്റ് – നെറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെയാണ് ചോദ്യപേപ്പർ ചോർത്തുന്നവർക്ക് കടുത്ത ശിക്ഷകൾ ലഭിക്കുന്ന പുതിയ നിയമം പ്രാബല്യത്തിലാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ പാർലമെന്റ് പാസാക്കി അതേമാസം തന്നെ രാഷ്ട്രപതി അംഗീകാരവും നൽകിയ നിയമമാണ് വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിരിക്കുന്നത്. പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നതിന് കടുത്ത ശിക്ഷകളാണ് പുതിയ നിയമം അനുശാസിക്കുന്നത്….

Read More

ജഗൻ മോഹനെതിരെ ടിഡിപി സർക്കാരിന്റെ ബുൾഡോസർ അറ്റാക്ക്; വൈഎസ്ആർസിപിയുടെ നിർമാണത്തിലുള്ള ആസ്ഥാന മന്ദിരം ഇടിച്ചുനിരത്തി

അമരാവതി: ആന്ധ്രപ്രദേശിലെ ഭരണമാറ്റത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി ജഗൻമോഹനെതിരെ ടിഡിപി സർക്കാരിന്റെ ബുൾഡോസർ അറ്റാക്ക്. വൈഎസ്ആർസിപിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഗുണ്ടൂരിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പുലർച്ചെ അഞ്ചരയോടെയായിരുന്നു സിആർഡിഎ (കാപ്പിറ്റൽ റീജ്യൻ ഡെവലപ്മെന്‍റ് അതോറിറ്റി) സംഘം ഓഫീസിലെത്തിയത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കോടതി കേസ് പരിഗണക്കുന്നതിനിടെയാണ് നടപടി. കെട്ടിടം പൊളിക്കരുതെന്ന ഉത്തരവ് ലഭിച്ചതായി ഇന്നലെ വൈഎസ്ആർസിപി വക്താവ് അവകാശപ്പെട്ടിരുന്നു. കോടതിയലക്ഷ്യ നടപടി നായിഡുവിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണെന്ന് ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു….

Read More

രണ്ട് വയസുകാരി ഗോവണിയിൽ നിന്നും വീണു മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ടുവയസുകാരിക്ക് വീട്ടിലെ ഗോവണിയിൽ നിന്നും വീണ് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി മാങ്കുളത്താണ് സംഭവം. പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Share on FacebookTweetFollow us

Read More

സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരു തര ആരോപണം;തന്നെ എതിർക്കുന്നവരെയെല്ലാം പുറത്താക്കി പാർട്ടിയെ നശിപ്പിക്കുന്നു

പട്ടാമ്പി: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം. തന്നെ എതിർക്കുന്നവരെയെല്ലാം പുറത്താക്കി പാർട്ടിയെ നശിപ്പിക്കുകയാണ് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് എന്നാരോപിച്ച് സിപിഐയിൽ നിന്നു പുറത്താക്കപ്പെട്ട നേതാക്കൾ രംഗത്തെത്തി. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളും പട്ടാമ്പി മണ്ഡലം സെക്രട്ടറിമാരുമായിരുന്ന കെ‍ാടിയിൽ രാമകൃഷ്ണൻ, പി.കെ.സുഭാഷ് എന്നിവരാണ് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രംഗത്തെത്തിയത്. പട്ടാമ്പി നിയമസഭാ സീറ്റ് പെയ്മെന്റ് സീറ്റാക്കാൻ സിപിഐ ജില്ലാ കമ്മിറ്റി ശ്രമം ആരംഭിച്ചതായും ഇവർ ആരോപിക്കുന്നു. പട്ടാമ്പിയിൽ താൻ തോറ്റിടത്തു മുഹമ്മദ് മുഹസിൻ…

Read More

കേരളത്തിൽ അതിതീവ്ര-തീവ്രമഴ; ഇന്ന് ആറു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര-തീവ്രമഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലും ഇടുക്കിയിലുമാകും കൂടുതൽ മഴ ലഭിക്കുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയെത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ആറു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ഓറഞ്ച് മുന്നറിയിപ്പ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 20 സെൻറീമീറ്റർവരെ മഴപെയ്യാം. മൂന്നുജില്ലകൾക്ക് ഞായറാഴ്ച ചുവപ്പു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്…

Read More

മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകർത്ത് അമ്മ; രാധാകൃഷ്ണപിള്ളയ്ക്ക് എതിരെ പോക്സോ കേസും

പത്തനംതിട്ട: മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകർത്ത് അമ്മ. പത്തനംതിട്ട ജില്ലയിലെ ഏനാത്താണ് സംഭവം. ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയെ ആണ് പെൺകുട്ടിയുടെ അമ്മ കൈകാര്യം ചെയ്തത്. അടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടി. രാധാകൃഷ്ണപിള്ളയ്ക്ക് എതിരെ പോക്സോ ചുമത്തി പ്രകാരം കേസെടുത്തു. Share on FacebookTweetFollow us

Read More

എട്ടുവയസുള്ള പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: എട്ടുവയസുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് അങ്കത്താംവീട്ടിൽ വി.സി ഷൈജു (47) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപാണ് ഇയാൾ പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. സ്‌കൂളിൽ എത്തിയ പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ബാലുശ്ശേരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഷൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു. Share on FacebookTweetFollow us

Read More

വളാഞ്ചേരി കൂട്ടബലാത്സംഗം: അവശനിലയിലായ യുവതി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത് സുഹൃത്തിനോട്; മൂന്ന് പ്രതികളും പൊലീസ് പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ വീട്ടിൽ കയറി ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സുനിലും ശശിയും നേരത്തെ തന്നെ പിടിയിലായിരുന്നു. ഇതറിഞ്ഞ് രക്ഷപെടാൻ ശ്രമിച്ച മൂന്നാമനെ പോലീസ് പാലക്കാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതി നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് മൂന്നു പേരെയും കസ്റ്റഡിയലെടുത്തത്. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച്…

Read More

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവിന് നഷ്ടമായത് 8 ലക്ഷം രൂപ; ഒളിവിലായിരുന്ന പ്രതി പിടിയിൽ

വൈക്കം: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. എറണാകുളം എയിംസ് പെരുമാനത്താഴം ഭാഗത്തെ ഫ്‌ലാറ്റിലെ താമസക്കാരനായ സന്തോഷ് കുമാര്‍. എസിനെ(49) വൈക്കം പോലീസ് പിടികൂടി. 2021 മുതല്‍ പലതവണകളായി എട്ടു ലക്ഷത്തോളം രൂപയാണ് പ്രതി യുവാവിൽ നിന്ന് കൈക്കലാക്കിയത്. ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ഒളിവില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial