നീറ്റ്-നെറ്റ് ക്രമക്കേട്
കോർപ്പറേറ്റനുകൂലവും വിദ്യാർത്ഥി വിരുദ്ധവുമായ നയ സമീപനങ്ങളുടെ പ്രത്യക്ഷ ഉദാഹരണം :
എ ഐ എസ് എഫ് ;നാളെ ജില്ലാ കേന്ദ്രങ്ങളിൽ മാർച്ച് സംഘടിപ്പിക്കും
തിരുവനന്തപുരം:നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ തുടർന്നു വരുന്ന കോർപ്പറേറ്റനുകൂലവും വിദ്യാർത്ഥി വിരുദ്ധവുമായ നയ സമീപനങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് നീറ്റ് നെറ്റ് പരീക്ഷ ക്രമക്കേടുകളിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്ഥാവിച്ചു.സുതാര്യവും സമയ ബന്ധിതവുമായ പരീക്ഷ നടത്തിപ്പെന്ന അവകാശ വാദം ഉന്നയിച്ചു കൊണ്ട് 2017 ൽ പാർലമെന്റിൽ പാസ്സാക്കപ്പെട്ട നിയമത്തെ തുടർന്ന് രൂപപ്പെട്ട ‘നാഷണൽ ടെസ്റ്റിംഗ് എജൻസി’ (എൻ ടി എ) യുടെ വിശ്വാസ്യതയാണ് കേന്ദ്ര സർക്കാരിന്റെ നിരുത്തരവാദിത്വപരമായ സമീപനങ്ങളെ തുടർന്ന് തകർന്നിരിക്കുന്നത്.അധികാരത്തിലേറിയതുമുതൽ…

