ബിനോയ് പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ ബിനോയ് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായി പൊലീസ്. പ്രതി പെണ്‍കുട്ടിയെ വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും പൊലീസിന് കിട്ടി. ബിനോയിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഇന്നലെയാണ് സുഹൃത്ത് ബിനോയിയെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍, പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരമാണ് പൊലീസിന് കിട്ടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബിനോയ് പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു….

