അഖിലേഷിന് പകരക്കാരന്‍; മാതാ പ്രസാദ് പാണ്ഡെ ഉത്തര്‍പ്രദേശ് പ്രതിപക്ഷ നേതാവ്
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മാതാ പ്രസാദ് പാണ്ഡെയെ ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു, പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. 81കാരനായ മാതാ പ്രസാദ് നേരത്തെ രണ്ടുതവണ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഇറ്റാവയില്‍ നിന്നുള്ള എംഎല്‍എയാണ് 81കാരനായ മാതാ പ്രസാദ്. ഏഴ് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാതാപ്രസാദ് പാണ്ഡെയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. കമല്‍ അക്തറാണ് ചീഫ് വിപ്പ്. ഡെപ്യൂട്ടി സ്പീക്കറായി രാകേഷ്…

