തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം; ഏഴാം ക്ലാസുകാരന്‍ ചികിത്സയില്‍
തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ ഏഴാംക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയെ ഐ.സി.യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. പന്ത്രണ്ടു വയസുകാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. സമീപകാലത്ത് കുളത്തിലോ പുഴയിലോ കുട്ടി കുളിച്ചിട്ടില്ല. സ്ഥിരമായി പാടത്ത് കളിക്കാന്‍ പോകാറുണ്ട്. അവിടെ നിന്നാകാം അണുബാധയുണ്ടായത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ജൂണ്‍ പതിനാറു മുതല്‍ കുട്ടി ചികില്‍സയിലാണ്. നേരത്തെ വെന്റിലേറ്ററിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നെഗ്ലേരിയ ഫൗലെറി…

