Headlines

ടിവി കാണിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; 61 കാരൻ പിടിയിൽ

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. പാലോട് ലക്ഷംവീട് കോളനിയിൽ തുളസി(61)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത കടയിൽ സാധനം വാങ്ങാനായി പോയ കുട്ടിയെ ടിവി കാണിക്കാൻ എന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് കയറ്റിയാണ് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ അന്വേഷിച്ചപ്പോണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. ഇതോടെ രക്ഷകർത്താക്കൾ പാലോട് പൊലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ…

Read More

രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ച വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിന് ജാമ്യം

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പ്രസംഗിച്ചതിന് രാജ്യദ്രോഹക്കേസ് ചുമത്തി ജയിലിലടച്ച വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാമിന് ജാമ്യം. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായി ഏകദേശം നാലര വര്‍ഷത്തിനു ശേഷമാണ് ഷര്‍ജീല്‍ ഇമാമിന് ഇന്ന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തനിക്ക് ജാമ്യം നിഷേധിച്ച വിചാരണ കോടതി ഉത്തരവിനെ ഷര്‍ജീല്‍ ഇമാം ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ്, ജസ്റ്റിസ് മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട…

Read More

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പോലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ പോലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നിര്‍മാതാക്കള്‍ നടത്തിയത് നേരത്തെ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു.18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ല. 22 കോടി രൂപ സിനിമയ്ക്കായി ചിലവായെന്ന നിര്‍മ്മാതാക്കളുടെ വാദം കള്ളമാണെന്നും ഹൈക്കോടതില്‍ പോലിസ്…

Read More

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം; അമ്മയും കുഞ്ഞും സുരക്ഷിതര്‍;

തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസിലാണ് മലപ്പുറം തിരുനാവായ സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോകുകയായിരുന്നു ബസ്. പേരാമംഗലം പൊലിസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ബസ് ഡ്രൈവര്‍ തൊട്ടടുത്ത അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറും നഴ്‌സും ബസില്‍…

Read More

പാകിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്

ലാഹോർ: പാകിസ്ഥാനിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നിരവധി മരണം. 20 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കൂടാതെ ബേസിൽ ഉണ്ടായിരുന്ന ഇരുപതോളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ക്വറ്റെയിലേക്ക് ടുർബത്തിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുന്നതായാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. സംഭവത്തിൽ പാക് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്….

Read More

കോവളത്ത് കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കിലോക്കണക്കിന് കഞ്ചാവ്; കാര്‍ ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കോവളത്ത് നിന്നും പിടിച്ചെടുത്തത് കിലോക്കണക്കിന് കഞ്ചാവ്. കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌സൈസ് സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. കാറില്‍ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് രഹസ്യഅറ നിര്‍മിച്ച് ഇതിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. Share on FacebookTweetFollow us

Read More

വിവാഹം കഴിഞ്ഞ് എട്ടാം നാൾ ഭാര്യയടക്കം എട്ടുപേരെ കൊലപ്പെടുത്തി; ക്രൂരതയ്ക്ക് ശേഷം ജീവനൊടുക്കി 27 വയസുകാരൻ

ഭോപ്പാല്‍: വിവാഹം കഴിഞ്ഞ് എട്ടാം നാൾ കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. ക്രൂരതയ്ക്ക് ശേഷം 27 വയസുകാരനായ ദിനേശ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിൽ ബോദൽ കഛാർ ഗ്രാമത്തിലായിരുന്നു കൊലപാതകം നടന്നത്. എന്നാൽ, എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. സംഭവ ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. എട്ട് ദിവസം മുമ്പാണ് ദിനേശ് വിവാഹിതനായത്. ഭാര്യ വർഷ ബായി, അമ്മ സിയ ബായി, സഹോദരൻ ശ്രാവൺ, ശ്രാവണിന്റെ ഭാര്യ, ഇവരുടെയും സഹോദരിയുടെയും മൂന്ന് മക്കൾ എന്നിവരെയാണ്…

Read More

വരാപ്പുഴയിൽ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുകാരൻ മകനുമാണ് മരിച്ചത്. കൊച്ചി വരാപ്പുഴയിൽ ഇവർ വാടകയ്ക്ക് താമസിക്കുകയിരുന്നു. മകനെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്‌താണ് എന്നാണ് സംശയം. ഷെരീഫിന്റെ ഭാര്യ മലപ്പുറത്താണ് താമസിക്കുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. Share on FacebookTweetFollow us

Read More

കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ്; അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ പടിഞ്ഞാറന്‍ കാറ്റ് കേരള തീരത്ത് നിലനില്‍ക്കുന്നുണ്ട്. ഈ സഹാചര്യത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച അതി ശക്തമായ മഴക്കും മെയ് 29 മുതല്‍ ജൂണ്‍ രണ്ടു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Share on FacebookTweetFollow us

Read More

ഡൽഹിയിൽ കടുത്ത ചൂട്; മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു

ന്യൂഡൽഹി: കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്. ഉത്തംനഗർ ഹസ്ത്‌സാലിൽ ഇദ്ദേഹം താമസിച്ചിരുന്നത്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial