Headlines

പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഹരിയാനയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ ചങ്കിദുര്‍ഗ്ഗ് സ്വദേശി സുശീല്‍ കുമാറി(34)നെയാണ് നല്ലണം പോലീസ് പിടികൂടിയത്. ഹരിയാനയിലേക്കാണ് വിവാഹവാഗ്ദാനം നല്‍കി യുവാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഒടുവിൽ വഴിയില്‍ ഉപേക്ഷിക്കുകയും കടന്നുകളയുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. അതിക്രമത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കോഴിക്കോട് താമസിച്ച് വരികയായിരുന്നു. 2023-ലാണ് പെൺകുട്ടിയെ വീട്ടിൽ…

Read More

താമരശേരിയിൽ സ്വിഫ്റ്റ് ബസിന് കുറുകെ കാർ നിർത്തി തടഞ്ഞു; ഡ്രൈവർക്കെതിരെ ഉണ്ടായ കയ്യേറ്റശ്രമം തടയാൻ ചെന്ന യാത്രക്കാരനും മർദ്ദനം

കൽപ്പറ്റ: കെഎസ്ആർടിസി ബസിന് മുന്നിൽ കാർ നിർത്തി തടഞ്ഞ് ഡ്രൈവറേ കയ്യേറ്റം ചെയ്യാൻ ശ്രമം. തടയാൻ ചെന്ന യാത്രികനെ കാറിലെത്തിയ സംഘം മർദിച്ചു. താമരശ്ശേരി ബസ് ബേക്ക് സമീപം തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോയ ബസ്സിന് നേരെയാണ് അക്രമം ഉണ്ടായത്. സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് അഷ്റഫിനാണ് മർദനമേറ്റത്. കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമം നടത്തിയതെന്ന് ഡ്രൈവർ പറഞ്ഞു. താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോക്ക് സമീപം വെച്ച് സംഘത്തിലെ ഒരാൾ…

Read More

കളി കഴിഞ്ഞ് തോട്ടിൽ കുളിക്കാനിറങ്ങി; പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

കൊച്ചി: തോട്ടിൽ കുളിക്കാനിറങ്ങയ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കളി കഴിഞ്ഞ് ഏഴുമണിയോടെ തൊട്ടടുത്തുള്ള കാണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. അതേസമയം, കൊച്ചിയിൽ ഇടിയോടുകൂടിയ കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടിനും ഗതാഗത തടസത്തിനും സാധ്യതയുണ്ട്. Share on FacebookTweetFollow us

Read More

പതിനഞ്ചുകാരിയെ ബന്ധുവീട്ടിൽ കണ്ടു പരിചയമായി; പ്രണയം നടിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം; 20 വയസുകാരൻ അറസ്റ്റിൽ

ചടയമംഗലം: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. കൊല്ലം ജില്ലയിൽ ചടയംഗലത്താണ് സംഭവം. ഇരുപതുകാരനായ കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കഴിഞ്ഞ ഓണത്തിന് ചടയമംഗലത്തുള്ള ബന്ധു വീട്ടിൽ എത്തിയപ്പഴാണ് വർക്കല സ്വദേശിയായ പെൺകുട്ടിയെ ശ്രീരാജ് പ്രണയം നടിച്ച് വശത്താക്കിയതെന്നും പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോൺ വഴി ബന്ധം തുടർന്നു. പിന്നാലെ ശ്രീരാജിന്‍റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്…

Read More

പ്രേംനസീർ സ്മാരക ശാന്തി ലൈബ്രറി ക്യാമ്പ് സംഘടിപ്പിച്ചു.

ചിറയിൻകീഴ്: മുടപുരം പ്രേംനസീർ സ്മാരക ശാന്തി ലൈബ്രറി ” തുമ്പികളേ വാ ” എന്ന പേരിൽ കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ്തുളസീധരൻ അധ്യക്ഷനായി. ക്യാമ്പിന്റെ ഭാഗമായി നാടൻപാട്ട് കഥപറച്ചിൽ ,കവിതാവതരണം എന്നിവ നടന്നു. ലൈബ്രറി ഹാളിൽ നടന്നചടങ്ങിൽഅജിത് കുമാർ സ്വാഗതംപറഞ്ഞു.ബങ്കിംചന്ദ്രൻ ,സന്തോഷ്കുമാർ ,നൗഷാദ് എന്നിവർ സംസാരിച്ചു. എൻ.എസ് അനിൽ നന്ദി രേഖപ്പെടുത്തി. Share on FacebookTweetFollow us

Read More

തൃശ്ശൂരിൽ കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ; ചികിത്സയിലിരുന്ന ഒരു സ്ത്രീ മരിച്ചു

തൃശ്ശൂർ: കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. തൃശ്ശൂർ പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഉസൈബ. ഇന്നു പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ച പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള…

Read More


ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. നാമക്കൽ സ്വദേശി ഡോ. ശരണിത (32)യാണ് ഷോക്കേറ്റു മരിച്ചത്. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു യുവതിക്ക് ഷോക്കേറ്റത്. കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. ഞായർ രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോൾ ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരിൽ…

Read More

പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസ്; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ

തൃശൂര്‍: തൃശൂരിലെ പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ വന്‍ കവര്‍ച്ച നടത്തിയ കേസിൽ വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ പിടിയിൽ. ബൈക്ക് മോഷണമടക്കം നിരവധി കേസില്‍ പ്രതിയായ എങ്കക്കാട് സ്വദേശി മുഹമ്മദ് ഖാസി (26), സത്യപാല്‍ (22), വടക്കാഞ്ചേരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് പിടിയിലായത്. ഷോപ്പിൽ നിന്ന് വിലകൂടിയ അഞ്ച് പൂച്ചകളെയും ആറ് നായകളെയും പ്രതികൾ കവർന്നു. ഇവരില്‍ നിന്നും നാല് ദിവസം മുമ്പ് കുന്നംകുളത്തുനിന്നും മോഷണം പോയ ബൈക്ക് കണ്ടെടുത്തു. വടക്കാഞ്ചേരിയില്‍ നിന്നും തൃശൂര്‍…

Read More

വളര്‍ത്തുനായയുടെ നഖം കൊണ്ട് മുറിവ്, കാര്യമാക്കിയില്ല; ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുമരംപുത്തൂരില്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ റംലത്താ(42)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നും മരണം. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും റംലത്തുമായി ഇടപഴകിയവരോട് കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശം നല്‍കുകകയും ചെയ്തിട്ടുണ്ട്. വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട് റംലത്തിന് മുറിവേറ്റിരുന്നു. രണ്ട് മാസം മുമ്പായിരുന്നു സംഭവം. എന്നാല്‍ വളര്‍ത്തുനായ ആയതിനാല്‍ അവര്‍ ഇത് കാര്യമാക്കുകയോ ചികിത്സ തേടുകയോ ചെയ്തിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തു. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് റംലത്തിന് ശാരീരിക അസ്വസ്ഥതകള്‍…

Read More

സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട ആലപ്പുഴ എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.ഇതിനൊപ്പം കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial