കണ്‍സെഷന്‍ കാർഡിനെ ചൊല്ലി തർക്കം; ബസ് കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ മര്‍ദനം; ഹെല്‍മറ്റിന് അടിയേറ്റ പ്രദീപ് ആശുപത്രിയിൽ
കോട്ടയം: കണ്‍സെഷന്‍ കാർഡിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് അടിപിടിയിൽ. യൂണിഫോം ധരിക്കാത്ത വിദ്യാർത്ഥിനിക്ക് എസ്ടി ടിക്കറ്റ് നൽകില്ലെന്ന് പറഞ്ഞതിന് മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രദീപിനെ വിദ്യാർത്ഥിനിയും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. ഹെൽമറ്റ് കൊണ്ടുള്ള ആക്രമണത്തിൽ പ്രദീപിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി എസ്.ടി. ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടര്‍ ആരോപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് അനുവദിക്കാനാകില്ലെന്നും…

