സംസ്ഥാനത്ത് മഴക്കെടുതിയിൽ വീണ്ടും മരണം; കണ്ണൂരിൽ വെള്ളക്കെട്ടിൽ യുവാവിന്റെ മൃതദേഹം
കണ്ണൂർ: സംസ്ഥാനത്ത് മഴക്കെടുതിയും വീണ്ടും മരണം. കണ്ണൂർ ചാലയിൽ യുവാവിന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി. ചാല കിഴക്കേക്കരയിലെ സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചാല തോടിനോട് ചേർന്ന ചതുപ്പിലെ വെള്ളക്കെട്ടിലാണ് യുവാവിനെ രാവിലെ നാട്ടുകാർ മരിച്ച നിലയിൽ കണ്ടത്. ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വെള്ളക്കെട്ടിൽ വീണതാണെന്നാണ് സംശയം. എടക്കാട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, നെയ്യാറ്റിന്‍കരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ചായ്ക്കോട്ടുകോണം സ്വദേശി…

