പത്തിരിപ്പാലയിൽ കാണാതായ പത്താം ക്ലാസുകാരെ കണ്ടെത്തി; വിദ്യാർത്ഥികൾ വയനാട്ടില്‍
പാലക്കാട്: പാലക്കാട് പത്തിരിപ്പാലയില്‍ രാവിലെ സ്‌കൂളിലേക്ക് പോയതിന് പിന്നാലെ കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. 10 -ാം ക്ലാസ് വിദ്യാര്‍ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. ബന്ധുക്കളും അയല്‍വാസികളുമായ കുട്ടികളെയാണ് കാണാതായിരുന്നത്.പുലർച്ചെ 4.30 ഓടെയാണ് കുട്ടികളെ കണ്ടെത്തിയതായി സന്ദേശം ലഭിച്ചത്. ബന്ധുക്കൾ വയനാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികൾ സ്കൂളിൽ എത്താതായതോടെയാണ് ഇവരെ കാണാനില്ലെന്ന വിവരം അറിയുന്നത്. അയൽവാസികളായ മൂന്ന് പേരും ഒരുമിച്ചാണ് സ്കൂളിലേക്ക്…

