ഗര്‍ഭിണിയായ യുവതി വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് പിടിയിലായി
പാലക്കാട്: ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26)യാണ് മരിച്ചത്. സജിതയും ഭർത്താവ് നിഖിലും തമ്മിൽ ഇന്നലെ രാത്രി വഴക്ക് ഉണ്ടായതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ഭർത്താവ് നിഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. പോലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 7 മാസം ഗർഭിണിയായ യുവതിയെ ആണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത് Share on FacebookTweetFollow us

