Headlines

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്നു ദിവസം മുന്‍പ് മദ്യവില്‍പന നിരോധിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്നു ദിവസം മുന്‍പ് മദ്യവില്‍പന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിങ് നടക്കുന്ന തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെയാണ് ഡ്രൈ ഡേ. 11ന് പോളിങ് നടക്കുന്ന വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതു മുതല്‍ 11 വരെയുമാണ് മദ്യവില്‍പനയ്ക്ക് വിലക്ക്. അതിര്‍ത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടകം, പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയില്‍ അതിര്‍ത്തിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യ…

Read More

തപാൽ വോട്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്ത ഒരു വിഭാഗത്തിനും പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കമീഷൻ അറിയിച്ചു. കോവിഡ് സമയത്ത് നടന്ന 2020ലെ തെരഞ്ഞെടുപ്പിലും ഡ്യൂട്ടിയിലുള്ളവർക്ക് മാത്രമേ പോസ്റ്റൽ വോട്ട് സൗകര്യം ലഭ്യമായിരുന്നുള്ളൂ. കോവിഡ് രോഗികൾക്കും ക്വാറൻ്റീനിലുള്ളവർക്കും മാത്രം അന്ന് സ്പെഷൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിരുന്നു. അപേക്ഷകൾ ലഭിക്കുന്ന മുറക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ അവരെ ഡ്യൂട്ടിയിൽ നിയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് സഹിതം നിശ്ചിത…

Read More

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് SHO

       തിരുവനന്തപുരം ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ എസ് എച്ച് ഒ വെടിയുതിർത്തു. നിരവധി കേസിൽ പ്രതിയായ കൈരി കിരണിന് നേരെയാണ് വെടി വെച്ചത്. എസ് എച്ച് ഒയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു വെടിയുതിർത്തത്. പ്രതിക്ക് വെടിയേറ്റില്ലെന്ന് പൊലീസ്. പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയാണ് കിരൺ. തിരുവനന്തപുരത്തെ പല സ്റ്റേഷനുകളിലെയും ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാളാണ് കൈരി കിരൺ. കിരണിനെ പിടികൂടാനെത്തിയപ്പോഴായിരുന്നു എസ്എച്ച്ഒയെ ആക്രമിക്കാൻ ശ്രമിച്ചത്. കൈയിലൊരു വെട്ടുകത്തിയുമായാണ് കിരൺ നിന്നിരുന്നത്. രണ്ട് തവണ എസ്എച്ച്ഒയ്ക്കെതിരെ വെട്ടുകത്തി വീശിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു….

Read More

16-കാരി സർക്കാർ ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ പ്രസവിച്ചു; 23 കാരൻ അറസ്റ്റിൽ; 6 പേർക്കെതിരെ കേസ്

       കർണാടക : കൊപ്പൽ ജില്ലയിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകു‍ഞ്ഞിനു ജന്മം നൽകി. ശ്രീ ഡി. ദേവരാജ് അർസ് പ്രീ-മെട്രിക് ഗേൾസ് ഹോസ്റ്റലിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത കുക്കനൂർ പോലീസ് ഹനുമഗൗഡ എന്ന 23 കാരനെ അറസ്റ്റ് ചെയ്തു. കൂടാതെ ഹോസ്റ്റൽ ജീവനക്കാർ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആറുപേർക്കെതിരെ ചുമതലയിൽ വീഴ്ച വരുത്തിയതിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനും…

Read More

ടി വി റേറ്റിങ് അട്ടിമറിക്കാൻ കോഴ; കേരളത്തിലെ ചാനൽ ഉടമ റേറ്റിങ് ഉയർത്താൻ ചെലവിട്ടത് കോടികൾ

       ടെലിവിഷൻ റേറ്റിങിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധം അവിശുദ്ധ കൂട്ടുകെട്ട് ഇടപ്പെട്ടതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ദൃശ്യ മാധ്യമം ആയ *ട്വന്റിഫോർ* . 50,000 കോടി പരസ്യ വരുമാനമുളള ഇന്ത്യൻ ടെലിവിഷൻ രംഗത്തെ റേറ്റിങ് കണക്കാക്കുന്ന ഏജൻസിയായ ബാർക്കിലെ ചില ജീവനക്കാർ, ഡാറ്റകൾ അട്ടിമറിക്കാൻ കോടികൾ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ ട്വന്റിഫോറിന് ലഭിച്ചു. ബാർക്കിലെ മിഡിൽ ലെവൽ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തിൽ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് ശക്തമായ തെളിവുകളിലൂടെ വ്യക്തമായി. കേരളത്തിലെ ഒരു…

Read More

ഹോങ്കോങ് തീപിടിത്തം: മരണസംഖ്യ 44 ആയി, ഇനിയും ഉയരാൻ സാധ്യത; കാണാതായത് 279 പേരെ

ഹോങ്കോങ്: വടക്കൻ തായ്പേയില്‍ ബഹുനില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയർന്നു. 279 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ലീ അറിയിച്ചു. മരിച്ചവരില്‍ ഒരു അഗ്നിശമന സേനാംഗവും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇപ്പോഴും കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നുണ്ട്. ആദ്യം 28 പേരെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതില്‍ ഒൻപത് പേർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരുന്നവർ പിന്നീട് മരണപ്പെട്ടു. രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഗുരുതരമായി പൊള്ളലേറ്റ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയ്ക്ക് പാമ്പ് കടിയേറ്റു.

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയ്ക്ക് പാമ്പ് കടിയേറ്റു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാവിലെ എട്ടുമണിയോടുകൂടി പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ ആണ് സംഭവം. പ്രചാരണത്തിനിടെ വിഷപ്പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് അനില അജീഷ് Share on FacebookTweetFollow us

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടമായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. ത്രിതല പഞ്ചായത്തുകളിൽ 28,127, മുനിസിപ്പാലിറ്റികളിൽ 3569, കോർപ്പറേഷനുകളിൽ 2015 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിൽ പോളിംഗ് സ്റ്റേഷനുകൾ  സജ്ജീകരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.പോളിംഗ് സ്റ്റേഷനുകളിലേയും അവയുടെ പരിസരത്തെയും എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു. വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറുകളും മറ്റ് പാഴ്വസ്തുക്കളും വേർതിരിച്ച്…

Read More

തൃശൂരിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍

തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യയായ 20 കാരി അർച്ചനയാണ് മരിച്ചത്.നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത് വീടിനുള്ളില്‍വെച്ച്‌ തീ കൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് സംശയം. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവരാൻ ഷാരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം…

Read More

കരിമാന്‍തോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം: മരണം രണ്ടായി

പത്തനംതിട്ടയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി. തോട്ടിലെ തെരച്ചിലിൽ കണ്ടെത്തിയ യദു കൃഷ്ണൻ (4 വയസ്) മരിച്ചു. അപകട സമയത്ത് തന്നെ ആദിലക്ഷ്മി (7 വയസ് ) മരിച്ചിരുന്നു. ഇന്ന് വൈക്കീട്ടോടെയാണ് അപകടം നടന്നത്. കരുമാന്‍തോട് തൂമ്പാക്കുളത്തുവെച്ചായിരുന്നു അപകടം ഉണ്ടായത്.        കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ആറ് കുട്ടികളായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial